നമ്മുടെയെല്ലാം വീടുകളിൽ ഇപ്പോൾ മിക്കവാറും കാണുന്ന ഒരു സാധനമാണ് നുറുക്ക് ഗോതമ്പ്. എന്നാൽ ഇന്ന് നമുക്ക് ഈ നുറുക്ക് ഗോതമ്പ് കൊണ്ട് ഒരു അടിപൊളി പായസം തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ പായസം കാരമേൽ വെച്ചിട്ടാണ് ചെയ്തെടുക്കുന്നത്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് നുറുക്ക് ഗോതമ്പ് നല്ലപോലെ കഴുകിയെടുക്കുക. ശേഷം ഗോതമ്പിനെ രണ്ട് മണിക്കൂറോളം വെള്ളത്തിലിട്ട് കുതിർത്തി എടുക്കുക.
ശേഷം ഒരു പാനിലേക്ക് 5 ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക. എന്നിട്ട് അതിനെ കാരമലൈസ് ചെയ്തെടുക്കുക. എന്നിട്ട് ഷുഗറിനെ ബ്രൗൺ കളറാകുമ്പോൾ ഒരു ലിറ്റർ പാലും ചേർത്ത് നന്നായി ഇളക്കുക. എന്നിട്ട് തിക്കായി വന്ന പഞ്ചസാരയെ പാൽ ചൂടായി വരുന്നതിനൊപ്പം തന്നെ ഇളക്കി മെൽറ്റാക്കി എടുക്കുക. എന്നിട്ട് രണ്ട് ഏലക്ക ചതച്ചതും, മധുരം കുറവാണ് എങ്കിൽ രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.
ശേഷം തിളക്കാറായ പാലിലേക്ക് കുതിർത്തി വെച്ചിട്ടുള്ള ഗോതമ്പ് ചേർക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി ഇളക്കി ഗോതമ്പിനെ വേവിക്കുക. എന്നിട്ട് ഗോതമ്പ് നല്ലപോലെ കുറുകി വരാനായി തുടങ്ങുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ശേഷം നെയ്യിലേക്ക് കുറച്ചു നട്ട്സും കിസ്സ്മിസ്സും വറുത്തെടുക്കുക.
ശേഷം പായസത്തിലേക്ക് രണ്ട് നുള്ളു ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് വറുത്തെടുത്ത നട്ട്സും കിസ്സ്മിസ്സും കൂടി പായസത്തിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് ബാക്കിയുള്ള നെയ്യും കൂടി പായസത്തിലേക്ക് ചേർത്തിളക്കുക. ഇനി മധുരത്തിനായി കുറച്ചു കണ്ടെൻസ്ഡ് മിൽക്ക് ചേർക്കുന്നതും വളരെ നല്ലതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ കാരമേൽ പായസം തയ്യാറായിട്ടുണ്ട്. നുറുക്ക് ഗോതമ്പ് വീട്ടിലുണ്ട് എങ്കിൽ എല്ലാവരും ഈ രീതിയിൽ പായസം തയ്യാറാക്കി നോക്കണേ.
