ആരും കൊതിക്കും ഇങ്ങനെ ഒരു ചിക്കൻ ഫ്രൈ കഴിക്കാൻ

പല തരത്തിലുള്ള ചിക്കൻ റെസിപ്പികൾ കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ ഇന്ന് നമുക്ക് ഒരു വേറെയ്റ്റി ചിക്കൻ ഫ്രൈ തയ്യാറാക്കിയാലോ. ഫ്രൈഡ് ചില്ലി ചിക്കൻ ഫ്രയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് ഈ ചിക്കൻ ഫ്രൈ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അര കിലോ ചിക്കൻ നല്ല പോലെ കഴുകി വെള്ളം തോർത്തി എടുക്കുക, ശേഷം ചിക്കനിലേക്ക് ഒന്നര ടേബിൾ സ്പൂൺ കുരുമുളക് പൊടിച്ചത് ചേർത്ത് കൊടുക്കുക.

ശേഷം ചിക്കനിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ആവശ്യത്തിന് ഉപ്പും, അര കപ്പ് പാലും ചേർത്ത് ഇളക്കി അടച്ചു വെച്ച് ഒരു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു ബൗളിലേക്ക് അര കപ്പ് മൈദ മാവ് ചേർക്കുക. ശേഷം മൈദ മാവിനൊപ്പം അര കപ്പ് കോൺഫ്ലോർ പൗഡറും, ഒരു ടീസ്പൂൺ മുളക്പൊടിയും, ആവശ്യത്തിന് ഉപ്പും, ചേർത്ത് മിക്‌സാക്കുക. ശേഷം മാവിലേക്ക് കുറച്ചു വെള്ളം ചേർത്ത് നല്ല പോലെ കലക്കുക. ശേഷം ഒരു മണിക്കൂറായപ്പോൾ റെസ്റ്റ് ചെയ്യാനായി വെച്ചിരുന്ന ചിക്കൻ കലക്കി വെച്ചിട്ടുള്ള മാവിൽ ടിപ്പ് ചെയ്തു ഫ്രൈ ആക്കി എടുക്കുക.

ലോ ഫ്ളൈമിൽ വെച്ച് വേണം ചിക്കൻ ഫ്രൈ ആക്കി എടുക്കാൻ. ശേഷം ഒരു കാടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ഇനി എണ്ണയിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. എന്നിട്ട് മൂത്തുവന്ന ഇഞ്ചിവെളുത്തുള്ളി പേസ്റ്റിലേക്ക് കാൽ കപ്പ് ടൊമാറ്റോ കെച്ചപ്പ് ചേർത്ത് ഇളക്കുക. ശേഷം ഒരു പകുതി സവാള പൊടിയായി അരിഞ്ഞതും, ഒരു ടേബിൾ സ്പൂൺ ചില്ലി ഫ്‌ളെക്‌സും ചേർത്ത് നന്നായി വഴറ്റുക.

ശേഷം ഒരുടീസ്പൂൺ സോയാ സോസും,ചേർത്ത് നല്ല പോലെ വഴറ്റുക. ഇനി അര കപ്പ് വെള്ളവും ചേർത്ത് ഇളക്കി ഗ്രെവി ഒന്ന് തിളപ്പിക്കുക. ശേഷം ഒരു ടീസ്പൂൺ ഷുഗറും ചേർത്ത് ഇളക്കിയ ശേഷം ഫ്രൈ ചെയ്തു വെച്ചിട്ടുള്ള ചിക്കൻ ഗ്രേവിയിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ല പോലെ ഇളക്കിയ ശേഷം ഈ വെള്ളമെല്ലാം വറ്റിച്ചെടുക്കുക. ശേഷം ഗ്രെവിയിൽ ചിക്കൻ പെരട്ടി എടുക്കുക. ശേഷം ഒരുടീസ്പൂൺ വെളുത്ത എള്ളും ചേർത്ത് ഇളക്കി മിക്‌സാക്കുക.

ശേഷം ഗ്രെവി മൊത്തമായും ചിക്കനിൽ മിക്‌സായി വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ഫ്രൈഡ് ചില്ലി ചിക്കൻ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ചിക്കൻ ഫ്രൈ ആക്കി നോക്കണേ. വളരെ ടേസ്റ്റിയായിട്ടുള്ള ചിക്കൻ ഫ്രൈ തയ്യാറായിട്ടുണ്ട്, എല്ലാവരും ഈ രീതിയിൽ ചിക്കൻ ഫ്രൈ ആക്കി നോക്കണേ. ചോറിനും പലഹാരങ്ങൾക്കുമെല്ലാം ഒപ്പം കഴിക്കാൻ ഈ ചിക്കൻ ഫ്രൈ വളരെ ടേസ്റ്റിയാണ്.

Leave a Reply

You cannot copy content of this page