ഇന്ന് നമുക്ക് അരിപ്പൊടി കൊണ്ട് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു സ്വീറ്റ് റെസിപ്പി തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഈ സ്വീറ്റ് റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു സോസ് പാനിലേക്ക് മുക്കാൽകപ്പ് ശർക്കര ചീകിയത് ചേർത്തുകൊടുക്കാം. എന്നിട്ട് അര കപ്പ് വെള്ളവും ചേർത്ത് ശർക്കര നല്ലപോലെ ഒന്ന് ഉരുക്കിയെടുക്കുക. നല്ലപോലെ ഉരുകി വന്ന ശർക്കരയെ ഫ്ളൈയിം ഓഫ് ചെയ്തശേഷം ഒന്ന് അരിച്ചെടുക്കുക.
ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്തു കൊടുക്കുക. ശേഷം വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ശേഷം നേരത്തെ തയ്യാറാക്കി വെച്ച ശർക്കര പാനിയിൽ നിന്നും രണ്ട് ടേബിൾസ്പൂൺ ശർക്കരപ്പാനി വെള്ളത്തോടൊപ്പം ചേർത്ത് കൊടുക്കുക. ശേഷം വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ ലോ ഫ്‌ളൈമിലിട്ട ശേഷം അര കപ്പ് അരിപ്പൊടി ചേർത്ത് നല്ലപോലെ വെള്ളവുമായി പൊടി ഇളക്കി യോജിപ്പിക്കുക. ഒട്ടും കട്ടയില്ലാതെ കലക്കി എടുത്ത മിക്സിനെ പാനിൽ നിന്നും വിട്ടുവരുന്ന പരുവം വരെ
ഇളക്കിയെടുക്കുക.
നല്ല സോഫ്റ്റായി ഇളക്കിയെടുത്ത മാവിനെ ഫ്‌ളയിം ഓഫ് ചെയ്ത ശേഷം അഞ്ച് മിനിറ്റോളം അടച്ചു മാറ്റി വയ്ക്കുക. 5 മിനിട്ടായപ്പോൾ മാവ് നല്ല സോഫ്റ്റായി വന്നിട്ടുണ്ട്. ശേഷം നമ്മുടെ രണ്ട് കൈവെള്ളയിലും കുറച്ച് നെയ്യ് തടകിയ ശേഷം ഓരോ ചെറിയ ബോളുകളായി ഈ മാവിനെ ഉരുട്ടിയെടുക്കുക. എല്ലാ മാവിനെയും ഇതുപോലെ തന്നെ കുഞ്ഞു ബോളുകളായി ഉരുട്ടിയെടുത്ത ശേഷം മാറ്റി വെക്കുക. ശേഷം ഇനി ഒരു ടേബിൾ സ്പൂൺ കുഴച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് അതിലേക്ക് ഒരു കാൽക്കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കുക.
എന്നിട്ട് കൈ കൊണ്ട് നല്ലപോലെ ഒന്ന് വെള്ളവുമായി കലക്കി യെടുക്കുക. ഒട്ടു കട്ടയില്ലാതെ കലക്കി എടുത്ത മിക്സിനെ മാറ്റി വെക്കുക. ഇനി ഒരു പാത്രത്തിലേക്ക് 2 കപ്പ് പാൽ ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് അരക്കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കുക. ശേഷം നല്ലപോലെ ഇളക്കി പാലിനെ തിളപ്പിക്കുക. ഇനി തിളച്ച് വന്ന പാലിനെ ഫ്ലെയിം ലോയിലേക്ക് മാറ്റിയശേഷം നേരത്തെ ഉരുട്ടി വെച്ചിട്ടുള്ള ഓരോ ബോളിനെയും ഈ പാലിലേക്ക് ചേർത്ത് കൊടുക്കുക.
എന്നിട്ട് അടച്ചുവെച്ച് വേവിച്ചെടുക്കുക. ബോൾ നല്ലപോലെ വെന്തു വന്നിട്ടുണ്ട്. ഇനി ഒരു 10 മിനിറ്റും കൂടി അടച്ചുവെച്ച് വേവിച്ച ശേഷം നേരത്തെ കലക്കി വെച്ചിട്ടുള്ള മാവിൻറെ മിക്സിനെ പാലിലേക്ക് ചേർത്തിളക്കുക. ഇടയ്ക്കിടെ ഒന്ന് ഇളക്കി ക്കൊടുക്കുക. ശേഷം മീഡിയം ഫ്ളൈമിൽ വച്ച് നല്ലപോലെ ഒന്നു തിളപ്പിക്കുക. ശേഷം തിളച് വന്ന പാലിലേക്ക് അരടീസ്പൂൺ ഏലക്കാപൊടിയും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് പാലൊന്നു കുറുകിവരുമ്പോൾ ഫ്‌ളയിം ഓഫ് ചെയ്തു മാറ്റിവയ്ക്കുക. ഇനി ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്തു കൊടുക്കുക. ശേഷം നെയ്യിലേക്ക് മൂന്ന് ടേബിൾ സ്പൂൺ തേങ്ങാക്കൊത്ത് ചേർത്ത് വറുത്തെടുക്കുക.
ശേഷം ചെറിയൊരു ഗോൾഡൻ കളറായി വന്ന തേങ്ങാ കൊത്തിലേക്ക് കുറച്ച് നട്ട്സ് ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലപോലെ ഒന്ന് വറുത്തെടുക്കുക. ഇനി ഇതെല്ലാം പാലിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നേരത്തെ തയ്യാറാക്കി വെച്ച ശർക്കര ലായനി കൂടി പാലിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി എടുക്കുക. അപ്പോൾ അരിപ്പൊടിയും പാലും കൊണ്ട് ചെയ്തെടുക്കാൻ കഴിയുന്ന നല്ലൊരു റെസിപ്പി ആണിത്. രാവിലത്തെ ബ്രേക്ക്ഫാസ്റ്റായും, വൈകു ന്നേരങ്ങളിൽ ഒക്കെ കഴിക്കാനും എല്ലാത്തിനും ഈ സ്വീറ്റ് റെസിപ്പി വളരെ നല്ലതാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

by