ആരും കൊതിക്കും ഇത്രയും ടേസ്റ്റിയായ ഒരു പൈൻ ആപ്പിൾ പച്ചടി കഴിക്കാൻ

പല തരത്തിലുള്ള പച്ചടികൾ കഴിച്ചിട്ടുള്ളവരായിരിക്കും നമ്മൾ. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു പൈൻ ആപ്പിൾ പച്ചടി തയ്യാറാക്കിയാലോ. അതിനായി ഒരു കപ്പ് അളവിൽ പൈൻ ആപ്പിൾ തൊലി കളഞ്ഞു ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഈ പൈൻ ആപ്പിൾ ചേർക്കുക. എന്നിട്ട് അതിനൊപ്പം പൈൻ ആപ്പിൾ വെന്തു കിട്ടാൻ പാകത്തിന് വെള്ളവും ചേർത്ത് കൊടുക്കുക. ശേഷം പൈൻ ആപ്പിളിലേക്ക് അര ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്‌സാക്കുക.

ശേഷം മീഡിയം ഫ്ളൈമിൽ വെച്ച് അഞ്ചു മിനിറ്റോളം പൈൻ ആപ്പിൾ വേവിക്കുക. ഒരു ആറു മിനിറ്റായപ്പോൾ പൈൻ ആപ്പിൾ നല്ല പോലെ വെന്തു വന്നിട്ടുണ്ട്. ശേഷം ഒരു കപ്പ് തേങ്ങയും, അര ടീസ്പൂൺ കടുകും, അര ടീസ്പൂൺ ചെറിയ ജീരകവും, തേങ്ങാ അരച്ചെടുക്കാൻ പാകത്തിന് വെള്ളവും ചേർത്ത് നല്ല പോലെ അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത തേങ്ങയെ ഈ പൈൻ ആപ്പിളിനൊപ്പം ചേർത്ത് ഇളക്കുക. എന്നിട്ട് രണ്ട് പച്ചമുളകും അരിഞ്ഞതും, ചേർത്ത് നല്ല പോലെ മിക്‌സാക്കി എടുക്കുക.

ശേഷം എല്ലാം കൂടി ഒന്ന് തിളച്ചു വന്നാൽ ലോ ഫ്ളൈമിലേക്ക് മാറ്റുക. ശേഷം രണ്ട് മിനിറ്റോളം പൈൻ ആപ്പിൾ പച്ചടി തിളപ്പിച്ചെടുക്കുക. ശേഷം തിളച്ചു വറ്റി വന്നാൽ ഫ്ളയിം ഓഫ് ചെയ്യാം. എന്നിട്ട് മുക്കാൽ കപ്പ് തൈരും കൂടി ചേർത്ത് ഇളക്കുക. ചെറിയ പുളിയുള്ള തൈര് വേണം പച്ചടിയിലേക്ക് ചേർക്കാൻ. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക.

ശേഷം എണ്ണയിലേക്ക് അര ടീസ്പൂൺ കടുകും, കാൽ ടീസ്പൂൺ ഉലുവയും, ചേർത്ത് പൊട്ടിക്കുക. ശേഷം പൊട്ടി വന്ന മിക്സിലേക്ക് മൂന്ന് വറ്റൽമുളക് അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക. ശേഷം കുറച്ചു കറിവേപ്പിലയും ചേർത്ത് എണ്ണയിൽ മൂപ്പിച്ചു പൈൻ ആപ്പിൾ പച്ചടിയിലേക്ക് ചേർക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പൈൻ ആപ്പിൾ പച്ചടി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പൈൻ ആപ്പിൾ പച്ചടി തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു പച്ചടിയാണ് ഇത്.

Leave a Reply

You cannot copy content of this page