ഒരു കപ്പ് പയറും ഒരു ആപ്പിളും കൊണ്ട് ഹെൽത്തിയായ പയർ കേക്ക്

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു കിടിലൻ കേക്ക് പരിചയപ്പെട്ടാലോ. നമ്മുടെ വീട്ടിലെ പയർ വെച്ചിട്ടാണ് ഈ കേക്ക് തയ്യാറാക്കുന്നത്. വളരെ സ്പെഷ്യലായ ഈ കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി അര കപ്പ് പയർ കുതിർത്തുക. ശേഷം അഞ്ചു മണിക്കൂറോളം കുതിർത്തിയ പയറും രണ്ട് മുട്ടയും ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇനി ഒരു ആപ്പിൾ കൂടി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.

ശേഷം എല്ലാം കൂടി നന്നായി മിക്സിയിൽ അരച്ചെടുക്കുക. ഇനി കാൽ കപ്പ് പാലും കൂടി ഈ പയറിനൊപ്പം ചേർത്ത് കൊടുക്കുക. ശേഷം എല്ലാം കൂടി സ്മൂത്തായി അരച്ചെടുക്കുക. എന്നിട്ട് ഈ മിക്സിനെ ഒരു ബൗളിലേക്ക് മാറ്റിയ ശേഷം ഒരു കപ്പ് മൈദയും, ഒരു ടീസ്പൂൺ ബേക്കിങ് പൗഡറും,കാൽ ടീസ്പൂൺ സോഡാപ്പൊടിയും, കാൽ ടീസ്പൂൺ ഉപ്പും കൂടി അരിച്ചു ഈ പയറ് മിക്സിലേക്ക് ചേർത്ത് ഒന്ന് ഫോൾഡ് ചെയ്തു എടുക്കുക. ഇനി കുറച്ചു പാൽ ചേർത്ത് വേണം ഇത് കേക്ക് മിക്സിന്റെ പരുവത്തിൽ കലക്കാൻ.

ആകെ മുക്കാൽ കപ്പ് പാലാണ് ഈ കേക്ക് ഉണ്ടാക്കാനായി വേണ്ടത്. ഇനി കാൽ കപ്പ് ഓയിലും മുക്കാൽ കപ്പ് പൊടിച്ച പഞ്ചസാരയും ഒരു ടീസ്പൂൺ വാനില എസ്സെൻസും ചേർത്ത് ഇത് ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു എയ്റ്റ് ഇഞ്ചിന്റെ കേക്ക് ടിന്നിൽ ഓയിൽ തടവി ബട്ടർ പേപ്പർ ഇട്ടു ഈ ബാറ്റർ അതിലേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം ഒന്ന് ടാപ്പ് ചെയ്തു കൊടുക്കുക. ഇനി മുകളിലായി കുറച്ചു ആപ്പിളും, വെള്ള കളറുള്ള എള്ളും കൂടി ചേർത്ത് കേക്ക് ബെക്കാക്കി എടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ പയർ കേക്ക് റെഡിയായി വന്നിട്ടുണ്ട്. നല്ല ഹെൽത്തിയായ ഒരു കേക്ക് കൂടിയാണ് ഇത്. വളരെ എളുപ്പത്തിൽ ആർക്കും ചെയ്തെടുക്കാൻ പറ്റുന്ന ഈ കേക്ക് സുമിസ് ടേസ്റ്റി കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ്. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply