നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് ബ്രെഡ്. എന്നാൽ ബ്രെഡ് കൊണ്ട് നമുക്ക് ഒരു കിടിലൻ സ്നാക്ക് ഉണ്ടാക്കിയാലോ. അതെ ബ്രെഡ് ആയതു കൊണ്ട് തെന്ന വളരെ രുചിയാണ് ഇതിന്. അപ്പോൾ ഈ സ്നാക്ക് എങ്ങനെയാണ് തയ്യറാക്കുന്നത് എന്ന് നോക്കാം. അതിനായി ഇരുന്നൂറു ഗ്രാം ബോൺലെസ്സ് ചിക്കൻ നല്ല പോലെ കഴുകി ചെറിയ പീസുകളായി മുറിക്കുക. ശേഷം മുറിച്ചെടുത്ത ചിക്കനിലേക്ക് അര ടീസ്പൂൺ കുരുമുളക്പൊടിയും, അര ടീസ്പൂൺ ഇഞ്ചി പേസ്റ്റും, അര ടീസ്പൂൺ ആർലിക് പൗഡറും, ഒരു ടീസ്പൂൺ കാശ്മീരി മുളക്പൊടിയും, ആവശ്യത്തിന് ഉപ്പും, കാൽ കപ്പ് തൈരും ചേർത്ത് നന്നായി മിക്‌സാക്കി എടുക്കുക.
ശേഷം ചിക്കനെ പത്തു മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ പത്തു മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെച്ചിരുന്ന ചിക്കൻ ചേർത്ത് ഫ്രൈ ആക്കി എടുക്കുക. ശേഷം ബാക്കിയുള്ള എണ്ണയിൽ രണ്ട് മീഡിയം വലിപ്പമുള്ള സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി സവാള പെട്ടന്ന് വാടി കിട്ടാനായി ആവശ്യത്തിന് ഉപ്പും, അര ടീസ്പൂൺ ചിക്കൻ മസാലയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി വഴറ്റി എടുക്കുക.
ഇനി രണ്ട് ടീസ്പൂൺ മല്ലിയില ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഫ്രൈ ആക്കി വെച്ച ചിക്കനും ചേർത്ത് ഇളക്കി മിക്‌സാക്കുക. ശേഷം ഈ ഫില്ലിങ്ങിനെ ഫ്ളൈയിം ഓഫ് ചെയ്തു വേറൊരു ബൗളിലേക്ക് മാറ്റുക. ഇനി നന്നായി തണുത്ത വന്ന മിക്സിലേക്ക് മൂന്നു ടീസ്പൂൺ മയോണൈസ് ചേർത്ത് ഇളക്കുക. ഇനി എട്ട് സലൈസ്ഡ് ബ്രെഡ് എടുക്കുക. ശേഷം ബ്രെഡിന്റെ സൈഡിലെ മൊരിഞ്ഞ ഭാഗം മുറിച്ചു മാറ്റുക. ശേഷം മുറിച്ചെടുത്ത ബ്രെഡിനെ ഒരു ചപ്പാത്തിക്കോൽ കൊണ്ട് പരത്തുക.
ശേഷം പരത്തിയ ബ്രെഡിനെ ഒരു കോൺ പോലെ ഒരു സൈഡിൽ നിന്നും ചുരുട്ടി എടുക്കുക. എന്നിട്ട് അവസാനം കാണുന്ന ബ്രെഡിന്റെ സൈഡിനെ കുറച്ചു വെള്ളം നനച്ചു ഒട്ടിക്കുക. ഇനി അതിന്റെ ഉള്ളിലായി ഫില്ലിംഗ് വെക്കുക. ഒരു രണ്ടര റ്റീസ്പൂണോളം ഫില്ലിംഗ് ഉള്ളിലായി വെക്കുക. ശേഷം മുകൾ ഭാഗവും വെള്ളം നനച്ചു ഫില്ലിംഗ് കാണാത്ത രീതിയിൽ ഒട്ടിക്കുക. എല്ലാം ഇതുപോലെ ആക്കി എടുക്കുക. ഇനി ഒരു ബൗളിൽ രണ്ട് മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം മുട്ടയിലേക്ക് കുറച്ചു കുരുമുളക്പൊടിയും, ഉപ്പും കൂടി മിക്‌സാക്കുക. ശേഷം ബ്രെഡ് സ്‌നാക്കിനെ ഓരോന്നും മുട്ടയിൽ മുക്കി ബ്രെഡ് പൊടിയിൽ കോട്ട് ചെയ്തു എണ്ണയിൽ ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബ്രെഡ് ചിക്കൻ സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ സ്നാക്ക് തയ്യറാക്കി നോക്കണേ.
