കോൾഡ് കോഫി കുടിക്കാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ. എങ്കിൽ ഇതാ ഒരു കിടിലൻ കോൾഡ് കോഫി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. വളരെ ടേസ്റ്റിയായ ഒരു കോൾഡ് കോഫിയാണ് ഇത്. ഐസ്ക്രീം വെച്ചിട്ട് ചെയ്യുന്നത് കൊണ്ട് തന്നെ ഈ കോഫിയുടെ രുചി പറഞ്ഞറീക്കാൻ പറ്റില്ല. അപ്പോൾ നോക്കാം എങ്ങനെ തയ്യാറാക്കാം എന്ന്. ആദ്യം ഒരു ബൗളിലേക്ക് കോഫി പൗഡറും പഞ്ചസാരയും മിക്സ് ചെയ്യാം. അതിനായി രണ്ട് ടേബിൾ സ്പൂൺ കോഫി പൗഡറാണ് എടുക്കേണ്ടത്. ശേഷം അഞ്ചു ടേബിൾ സ്പൂൺ ഷുഗറും കൂടി കോഫിക്ക് ഒപ്പം ചേർക്കുക.
ഇനി തിളച്ചു വന്ന അര ഗ്ലാസ് വെള്ളം ഈ കോഫീ പഞ്ചസാര മിക്സിലേക്ക് ചേർത്ത് ഇളക്കുക. ഇനി ഈ മിക്സിനെ ഒന്ന് തണുത്തതിനു ശേഷം ഫ്രിഡ്ജിലേക്ക് മാറ്റുക. ഇനി ഒരു ഗ്ലാസ് ജാർ എടുക്കുക. ശേഷം അതിന്റെ ഉള്ളിലേക്ക് ചോക്ലേറ്റ് സോസ് വെച്ച് ഡെക്കാരെറ്റ് ചെയ്യുക. ശേഷം ഇത് ഫ്രിഡ്ജിലേക്ക് മാറ്റുക. ഇനി ഒരു ബ്ലെൻഡറിലേക്ക് കോഫി പൗഡറും പഞ്ചസാരയും കലക്കി വെച്ച മിക്സ് ചേർത്ത് കൊടുക്കുക.
ശേഷം ഇതിന്റെ കൂടെ നല്ല കട്ടിയുള്ള രണ്ട് ഗ്ലാസ് പാൽ ചേർത്ത് കൊടുക്കുക. നല്ല തണുപ്പിച്ച പാൽ വേണം എടുക്കാൻ. ഇനി നാല് സ്‌കൂപ്പ് ചോക്ലേറ്റ് ഐസ്ക്രീമും ചേർത്ത് കൊടുക്കുക. ശേഷം ഒരു മിനിറ്റോളം ഇതിനെ ബ്ലെൻഡ് ചെയ്തു എടുക്കുക. ശേഷം നേരത്തെ ഡെക്കാരെറ്റ് ചെയ്തു ഫ്രിഡ്ജിലേക്ക് വെച്ച ഗ്ലാസ് ജാറിലേക്ക് കോൾഡ് കോഫി വിത് ഐസ്ക്രീം ചേർത്ത് കൊടുക്കുക.
അപ്പോൾ കിടിലൻ ടേസ്റ്റിലുള്ള കോൾഡ് കോഫി വിത്ത് ഐസ്ക്രീം റെഡിയായി വന്നിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു ഡ്രിങ്കാണ് ഇത്. ഐസ്ക്രീം ചേർത്തിട്ടുള്ളത് കൊണ്ട് തന്നെ അപാര ടേസ്റ്റാണ് കഴിക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. അത്തീസ് കുക്ക് ബുക്ക് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
<iframe width=”1280″ height=”720″ src=”https://www.youtube.com/embed/hAXAdkxz6Fs” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>