ഇനി ഉഴുന്നുവട ഉണ്ടാക്കാൻ അറിയില്ല എന്ന് ആരും പറയില്ല.

ചായക്കടയിലെ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു സ്നാക്കാണ് ഉഴുന്നുവട. എന്നാൽ ചായക്കടയിലെ ഉഴുന്നുവടയുടെ ടേസ്റ്റിൽ ഒരു അടിപൊളി ഉഴുന്നുവട എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ട് കപ്പ് ഉഴുന്ന് നല്ല പോലെ കഴുകി കുതിർത്തി എടുക്കുക. ശേഷം ഉഴുന്നിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇനി ഒന്നര ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. എന്നിട്ട് ഉഴുന്നിലേക്ക് അര ടീസ്പൂൺ സോഡാപ്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് പത്തു മിനിറ്റോളം നന്നായി മിക്‌സാക്കുക.

ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചതും, രണ്ട് പച്ചമുളക് അരിഞ്ഞതും, ഒരു സവാള കുഞ്ഞായി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും ചേർത്ത് കൈ കൊണ്ട് മിക്‌സാക്കുക. ശേഷം അര മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഉഴുന്നുവടക്ക് ഒപ്പം കഴിക്കാൻ പറ്റുന്ന ഒരു ചട്ട്ണി ഉണ്ടാക്കുന്നത് എങ്ങനെ ആണ് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് തേങ്ങാ ചിരകിയത് മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം മൂന്ന് ടേബിൾ സ്പൂൺ പൊട്ട് കടല ചേർക്കുക. ഇനി നാല് പച്ചമുളകും, കുറച്ചു ചെറിയ ഉള്ളിയും, ആവശ്യത്തിനുള്ള ഉപ്പും, കുറച്ചു വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.

ഇനി ഒരു ചട്ടിയിൽ എണ്ണ അര ഭാഗത്തോളം വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ ഓരോ ഉഴുന്ന് വടയായി ഇട്ട് ഫ്രൈ ആക്കി എടുക്കുക. ശേഷം ഒരു ചട്ടിയിൽ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിൽ കുറച്ചു കടുകും, രണ്ട് വറ്റൽമുളകും, കുറച്ചു കറിവേപ്പിലയും ചേർത്ത് താളിച് അരച്ച് വെച്ചിട്ടുള്ള ചട്ട്ണിയിലേക്ക് ചേർത്ത് കൊടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ ചട്ട്ണിയും ഉഴുന്ന് വടയും തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് വട തയ്യാറാക്കി നോക്കണേ. വൈകിട്ടത്തെ ചായക്കടി ഇതാകട്ടെ. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു സ്നാക്കാണ് ഇത്. ചായക്കടയിലെ അതേ രുചിയിലുള്ള ഒരു പലഹാരമാണ് ഇത്. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page