എന്നും ഒരേ പലഹാരം കഴിച്ചു മടുത്തവർക്കായിതാ ഒരു കിടിലൻ ബ്രേക്ഫാസ്റ്റ്

എന്നും ഒരേ പലഹാരം കഴിക്കാൻ മടിയുള്ളവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് എന്നും ഒരേ പലഹാരം കഴിച്ചു മടുത്തവർക്കായിതാ ഒരു കിടിലൻ ഐറ്റം. ഈ പലഹാരം തയ്യാറാക്കാൻ വീട്ടിലുള്ള ചേരുവകൾ തന്നെ മതിയാകും. അപ്പോൾ വളരെ സ്പെഷ്യലായ ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം രണ്ട് സവാള കൊത്തിയരിഞ്ഞത് എണ്ണയിലേക്ക് ചേർത്ത് വഴറ്റുക. ഇനി വാടി വന്ന ഉള്ളിയിലേക്ക് അര ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക.

ഇനി വാടി വന്ന ഉള്ളിയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളക്പൊടി, ഒരു ടീസ്പൂൺ ഗരം മസാല പൊടി, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ കുരുമുളക്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി വേവിച്ചുടച്ചെടുത്ത മൂന്ന് ഉരുളകിഴങ്ങ് മസാലയിലേക്ക് ചേർത്തിളക്കുക. ശേഷം കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. ശേഷം ഫ്ളൈയിം ഓഫ് ചെയ്യാം. ഇനി ഒരു ബൗളിലേക്ക് ഒന്നര കപ്പ് ഗോതമ്പ് മാവ് എടുക്കുക. ശേഷം മാവിലേക്ക് ആവശ്യമായ ഉപ്പും, കുറെച്ചെയായി വെള്ളം ചേർത്ത് മാവ് കുഴച്ചെടുക്കുക.

ഇനി സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ ചപ്പാത്തിയെക്കാൾ വലിപ്പത്തിലുള്ള ബോളുകളാക്കി ഉരുട്ടി എടുക്കുക. ശേഷം മാവിനെ കുറച്ചു വലിപ്പത്തിൽ പരത്തി എടുക്കുക. ശേഷം പരത്തിയെടുത്ത മാവിന്റെ നടുവിലായി ഫില്ലിങ് വെക്കുക. ശേഷം ചതുരാകൃതിയിൽ നാല് സൈഡും ഫോൾഡാക്കി എടുക്കുക. ഇനി എല്ലാ മാവിനേയും ഇതുപോലെ തയ്യാറാക്കി എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിൽ ഇത് ഫ്രൈ ചെയ്യാൻ പാകത്തിനുള്ള ഓയിൽ ചേർക്കുക. ശേഷം ഓരോന്നായി ഇട്ട് ഫ്രൈ ആക്കി എടുക്കുക.

അപ്പോൾ പുറമെ ക്രിസ്പിയും ഉള്ളിൽ സോഫ്റ്റുമായ പലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ പലഹാരം ഉറപ്പായും ട്രൈ ചെയ്തു നോക്കണേ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമാകുന്ന ഒരു പലഹാരമായിരിക്കും ഇത്. ഷീ ബുക്ക് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കി ഇഷ്ടമായാൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനിയും പുതുമയാർന്ന റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്തു വെച്ചോളൂ.

Leave a Reply