മിക്കവാറും വീടുകളിൽ കാണുന്ന ഒരു സാധനമാണ് ചീമച്ചക്ക. ചീമച്ചക്ക കൊണ്ട് പല വേറെയ്റ്റി റെസിപ്പീസും നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് ചീമച്ചക്ക കൊണ്ട് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് ഈ സ്നാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നു നോക്കാം. ആദ്യം ചീമച്ചക്കയെ തൊലി കളഞ്ഞു എടുക്കുക. ശേഷം മുകളിലായി കാണുന്ന സോഫ്റ്റായി കാണുന്ന ഭാഗം മുറിച്ചു മാറ്റുക. ശേഷം ചീമച്ചക്ക ഒന്ന് കഴുകി എടുക്കുക. എന്നിട്ട് ചെറിയ പീസുകളായി കനം കുറച്ചു മുറിച്ചെടുക്കുക.
ഇനി കനം കുറച്ചു അരിഞ്ഞു വെച്ചിട്ടുള്ള ചീമച്ചക്കയെ ഇനി വറുത്തെടുക്കാം. അതിനായി ഒരു ചട്ടിയിൽ മുക്കാൽ ഭാഗത്തോളം എണ്ണ ഒഴിച്ച് ചൂടാക്കുക. ഏത് എണ്ണയായാലും മതിയാകും. അല്ലെങ്കിൽ വെളിച്ചെണ്ണ എടുക്കുന്നതാണ് നല്ലത്. നല്ല ഫ്രഷായ വെളിച്ചെണ്ണയിൽ വറുത്താൽ ഒരു പ്രത്യേക ടേസ്റ്റാണ് ഈ ഫ്രയ്ക്ക്. എന്നിട്ട് ചൂടായി വന്ന എണ്ണയിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള ചീമ ചക്ക കുറെച്ചെയായി ചേർത്ത് കൊടുക്കുക. എന്നിട്ട് മീഡിയം ഫ്ളൈമിലിട്ടു ചീമച്ചക്ക വറുത്തെടുക്കുക.
ഇനി കാൽ ഗ്ലാസ് വെള്ളത്തിൽ ആവശ്യത്തിന് ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് ഇളക്കുക. എന്നിട്ട് മൂത്തു വരാറായി വന്ന ചീമച്ചക്കയിലേക്ക് മൂന്നു സ്പൂൺ ഉപ്പും വെള്ളം വീഴ്ത്തി കൊടുക്കുക. എന്നിട്ട് നല്ല പോലെ ഇളക്കി മിക്‌സാക്കുക. ശേഷം എല്ലാ സൈഡും മൂത്തു വന്നാൽ എണ്ണയിൽ നിന്നും കോരി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചീമ ചക്ക ഫ്രൈ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ഫ്രൈ തയ്യാറാക്കി നോക്കണേ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്കാണ് ഇത്. വറുത്തെടുത്ത ഏത്തക്ക ചിപ്സിനെക്കാൾ ഇരട്ടി രുചിയാണ് ഈ സ്‌നാക്കിന്. ഇനി ചീമച്ചക്ക കിട്ടിയാൽ ഈ രീതിയിൽ കറുമുറെ സ്നാക്ക് ഉണ്ടാക്കാൻ മറക്കരുതേ.
