എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള കറികളാണ് പച്ചമാങ്ങാ കൊണ്ടുള്ള കറികൾ. എന്നാൽ പച്ചമാങ്ങാ കൊണ്ട് ഒഴിച്ച് കറി ഉണ്ടാക്കിയിട്ടുണ്ടോ. എന്നാൽ ഇന്ന് നമുക്ക് പച്ചമാങ്ങാ കൊണ്ട് ഒഴിച്ച് കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇനി ഒരു വലിയ മാങ്ങാ നല്ല പോലെ കഴുകി തൊലി കളഞ്ഞെടുക്കുക. ശേഷം മാങ്ങയെ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ഒരു ചട്ടിയിലേക്ക് രണ്ട് സവാള അരിഞ്ഞതും, ആറ് പച്ചമുളക് അരിഞ്ഞതും, പത്തു പീസ് ചെറിയ ഉള്ളിയും, കുറച്ചു കറിവേപ്പിലയും, ഒരു കഷ്ണം ഇഞ്ചി അരിഞ്ഞതും ചട്ടിയിലേക്ക് ചേർത്ത് കൈ കൊണ്ട് തിരുമ്മുക.
ഉപ്പും കൂടി ചേർത്ത് വേണം തിരുമ്മി എടുക്കാൻ. ശേഷം ഈ മിക്സിനെ ഒരു സൈഡിലേക്ക് മാറ്റിയ ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളക്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി ഇളക്കി മിക്സാക്കുക. ഇനി എല്ലാം കൂടി കൈ കൊണ്ട് തിരുമ്മി യോജിപ്പിക്കുക. ശേഷം ആറ് മിനിറ്റോളം മസാല തേച്ചു വെച്ച മിക്സ് റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഈ മസാലയിലേക്ക് രണ്ട് കപ്പ് തേങ്ങയുടെ രണ്ടാം പാൽ ചെത്ത് ഇളക്കി മിക്സാക്കുക.
ശേഷം അരിഞ്ഞു വെച്ചിട്ടുള്ള മാങ്ങാ ചേർത്ത് ഇളക്കുക. എന്നിട്ട് അടച്ചു വെച്ച് മാങ്ങാ കറി വേവിച്ചെടുക്കുക. ഇനി വെന്തു വന്ന മാങ്ങയിലേക്ക് തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് ഇളക്കുക. ശേഷം ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി ഒരു ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം നാല് പീസ് ചെറിയ ഉള്ളി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും, രണ്ട് വറ്റൽമുളകും, ചേർത്ത് മൂപ്പിച്ചു കറിയിലേക്ക് ചേർത്ത് ഇളക്കുക. ഇനി കാൽ ടീസ്പൂൺ പെരിഞ്ജീരകം പൊടിച്ചതും കറിയിലേക്ക് ചേർത്ത് ഇളക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ പച്ചമാങ്ങാ ഒഴിച്ച് കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ കറി തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ പച്ചമാങ്ങാ കൊണ്ടുള്ള കറിയാണ് ഇത്. ജയാസ് റെസിപ്പീസ് മലയാളം എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനിയും നല്ല നല്ല റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്തു വെച്ചോളൂ.
