മിക്കവാറും വീടുകളിൽ കാണുന്ന ഒരു സാധനമാണ് വെള്ളക്കടല. വെള്ളക്കടല കൊണ്ട് എന്നും കറി വെക്കുകയല്ലേ പതിവ്. എന്നാൽ ഇന്ന് നമുക്ക് വെള്ളക്കടല കൊണ്ട് ഒരു അടിപൊളി റോസ്റ്റ് ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ റോസ്റ്റ് തയ്യാറാക്കുന്നത് എന്ന്. അതിനായി രണ്ട് കപ്പ് വെള്ളക്കടല വെള്ളത്തിലിട്ട് കുതിർത്തി എടുക്കുക. ശേഷം കുതിർത്തി എടുത്ത കടലയെ വെള്ളത്തിൽ നിന്നും ഊറ്റി വെള്ളം തോരാനായി വെക്കുക. ശേഷം വെള്ളമൊക്കെ തോർന്നു കിട്ടിയ കടലയിലേക്ക് മൂന്നു ടേബിൾ സ്പൂൺ കോൺ ഫ്ലോർ പൌഡർ ചേർത്ത് കൊടുക്കുക.
ശേഷം രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടിയും, എരിവിനാവശ്യമായ മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, ശേഷം കുറച്ചു വെള്ളവും കടലയിലേക്ക് തളിച്ച് കൊടുക്കുക. എന്നിട്ട് എല്ലാം കൂടി നല്ല പോലെ ഇളക്കി മികസാക്കി എടുക്കുക. എന്നിട്ട് ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിൽ ഈ കടല ഡീപ്പ് ഫ്രൈ ചെയ്യാനുള്ള എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ കുറച്ചു വറ്റൽമുളകും, കുറച്ചു കറിവേപ്പിലയും, കുറച്ചു വെളുത്തുള്ളിയും കൂടി ചേർത്ത് ഒന്ന് മൂപ്പിച്ചു കോരുക. ശേഷം ഓയിലിലേക്ക് അരപ്പ് ചേർത്ത് വെച്ചിട്ടുള്ള വെള്ളക്കടല ചേർത്ത് കൊടുക്കുക.
ഇനി ഫ്രൈ ആക്കി കോരി എടുക്കുക. ശേഷം കുറച്ചു ഓയിലിൽ ആറ് അല്ലി വെളുത്തുള്ളി അരിഞ്ഞതും, രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും, ഒരു സവാള പൊടിയായി അരിഞ്ഞതും, ചേർത്ത് നന്നായി വഴറ്റുക. ശേഷം വാടി വന്ന മിക്സിലേക്ക് മൂന്നു ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് ചേർത്ത് ഇളക്കുക. ശേഷം അര ടീസ്പൂൺ സോയ സോസും ചേർത്ത് നന്നായി മിക്‌സാക്കുക. എന്നിട്ട് വറുത്തു വെച്ചിട്ടുള്ള കടല കൂടി ചേർത്ത് ഇളക്കുക. നല്ല പോലെ ഇളക്കി മിക്‌സാക്കുക. വൈകുന്നേരങ്ങളിൽ ചായക്കൊപ്പവും കുട്ടികൾക്ക് സ്നാക്കായും കൊടുക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ് ഇത്. എല്ലാവരും ഉറപ്പായും ഈ റോസ്റ്റ് തയ്യാറാക്കി നോക്കണേ.
