ചിക്കൻ കൊണ്ട് വ്യത്യസ്തമായ ടേസ്റ്റിലൊരു റെസിപ്പി

ചിക്കൻ കൊണ്ട് പല ടേസ്റ്റിയായ വിഭവങ്ങളും നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് ചിക്കൻ കൊണ്ട് ഒരു അടിപൊളി റെസിപ്പി തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കിലോ ചിക്കൻ ക്‌ളീനാക്കി മാറ്റി വെക്കുക. എന്നിട്ട് ഒരു പാത്രത്തിലേക്ക് അര ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടീസ്പൂൺ തൈരും ചേർത്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ നാരങ്ങാ നീരും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് മിക്‌സാക്കുക.

എന്നിട്ട് ചിക്കൻ ഈ മസാലയിലേക്ക് ഇട്ട് നല്ലപോലെ മിക്‌സാക്കുക. ശേഷം ചിക്കൻ അര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഈ റെസിപ്പിക്കായി സവാള കൂടുതൽ ആവശ്യമുണ്ട്. അതിനായി ഒരു കിലോ ചിക്കന് 5 സവാള സ്ലൈസാക്കി എടുക്കുക. എന്നിട്ട് ഈ സവാളയെ എണ്ണയിലിട്ട് ഫ്രൈ ചെയ്തു എടുക്കുക. ഫ്രൈ ചെയ്തെടുത്ത സവാളയെ കൈ കൊണ്ട് ഒന്ന് പൊടിച്ചു കൊടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് മൂന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.

ശേഷം എണ്ണയിലേക്ക് ഒരു പകുതി സവാള സ്ലൈസാക്കിയത് ചേർത്ത് വഴറ്റുക. ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക. ഇനി 3 പച്ചമുളകും, കുറച്ചു കറിവേപ്പിലയും ചേർത്ത് വഴറ്റുക. ശേഷം ഒന്നര ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, ഒരു ടേബിൾ സ്പൂൺ മുളക്പൊടി, ഒരു ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും, മുക്കാൽ ടീസ്പൂൺ കുരുമുളക്പൊടിയും, ചേർത്ത് നന്നായി വഴറ്റുക.

ശേഷം മസാലയിലേക്ക് 3 തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. തക്കാളി വെന്തുവന്നാൽ ചിക്കൻ ചേർത്ത് ഇളക്കുക. നല്ല പോലെ മിക്‌സാക്കിയ ശേഷം അര കപ്പ് വെള്ളം ചേർത്ത് നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് അടച്ചു വെച്ച് ചിക്കൻ നല്ലപോലെ വേവിച്ചെടുക്കുക. ലോ ഫ്ളൈമിൽ വെച്ച് 20 മിനിറ്റോളം ചിക്കൻ അടച്ചു വെച്ച് വേവിക്കുക. ശേഷം കറിയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കുക. എന്നിട്ട് നേരത്തെ ഫ്രൈ ചെയ്തെടുത്ത സവാളയും കൂടി ചേർത്ത് ഇളക്കുക. നല്ലപോലെ ഇളക്കിയ ശേഷം അര ടീസ്പൂൺ ഗരം മസാലയും ചേർത്ത് മിക്‌സാക്കുക. എന്നിട്ട് കുറച്ചു നാരങ്ങാ നീരും ചേർത്ത് ഇളക്കി ഫ്ളയിം ഓഫ് ചെയ്യുക.

Leave a Reply