ദോശയുടെ പ്രധാന ചേരുവ ഉഴുന്നാണല്ലോ എന്നാൽ ഇന്ന് നമുക്ക് ഉഴുന്ന് ചേർക്കാത്ത ദോശയും തേങ്ങാ ചേർക്കാത്ത ചട്ട്ണിയും എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ട് കപ്പ് പച്ചരി രണ്ട് മണിക്കൂറോളം വെള്ളത്തിലിട്ടു കുതിർത്തുക. അരി കുതിർത്തുമ്പോൾ മുക്കാൽ ടീസ്പൂൺ ഉലുവയും കൂടി കുതിർത്തി എടുക്കുക. ശേഷം അര കപ്പ് അവൽ കുറച്ചു നേരം വെള്ളത്തിലിട്ട് കുതിർത്തുക. ശേഷം കുതിർന്നു കിട്ടിയ അവലും അരിയും ഉഴുന്നും കൂടി മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ശേഷം ഇതെല്ലാം കൂടി പേസ്റ്റ് പോലെ അരച്ചെടുക്കുക.
ഇനി അരച്ചെടുത്ത മിക്സിനെ പന്ത്രണ്ട് മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. നല്ല ചൂട് സമയമാണ് എങ്കിൽ എട്ട് മണിക്കൂർ മാത്രം മാവിനെ റെസ്റ്റ് ചെയ്യാനായി വെച്ചാൽ മതിയാകും. പന്ത്രണ്ട് മണിക്കൂറായപ്പോൾ മാവ് നല്ല പോലെ പാകമായി വന്നിട്ടുണ്ട്. ശേഷം മാവിനെ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക. എന്നിട്ട് ഒരു ദോശ തവയിലേക്ക് ഓരോ തവി മാവ് വീതം ഒഴിച്ച് ദോശ ചുട്ടെടുക്കുക. നല്ല മൊരിഞ്ഞ ദോശയോ കട്ടിയുള്ള ചെറിയ ദോശയോ ഈ മാവ് കൊണ്ട് തയ്യാറാക്കാൻ കഴിയും. ഇനി തേങ്ങാ ചേർക്കാത്ത ചട്ട്ണി ഉണ്ടാക്കാം. അതിനായി അര കപ്പ് കടലപ്പരിപ്പും, ഒരു സവാളയും, ഒരു ചെറിയ കഷ്ണം ഇഞ്ചിയും, ഒരു നെല്ലിക്ക വലിപ്പത്തിലുള്ള വാളൻ പുളിയും, പത്തു പീസ് വറ്റൽമുളകും ആണ് ചേരുവകൾ.
ഇനി ഇതെല്ലാം കൂടി മിക്സിയുടെ ജാറിലേക്ക് ചേർക്കുക. എന്നിട്ട് എല്ലാം കൂടി നന്നായി പൊടിച്ചെടുക്കുക. ആദ്യം കടലപ്പരിപ്പ് പൊടിച്ചെടുത്ത ശേഷം പകുതി സവാള കൂടി ചെറുതായി അരിഞ്ഞു ചേർക്കുക. ഒരു ചെറിയ പീസ് ശർക്കര കൂടി ചട്ട്ണിക്ക് ചേർക്കുന്നത് ചട്ട്ണിക്ക് രുചി കൂട്ടാനായി സഹായിക്കും. എല്ലാ ചേരുവയും ചേർത്ത് അരച്ചെടുത്ത ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് ഒന്നും കൂടി പേസ്റ്റു പോലെ അരച്ചെടുക്കുക. ശേഷം ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചേർക്കുക. എന്നിട്ട് ചൂടായി വന്ന എണ്ണയിൽ കുറച്ചു കടുകും, ഉണക്കമുളകും ചേർത്ത് താളിച് കറിയിലേക്ക് ചേർക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഉഴുന്ന് ചേർക്കാത്ത ദോശയും, തേങ്ങാ ചേർക്കാത്ത ചട്ട്ണിയും തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ദോശയും ചട്ട്ണിയും തയ്യാറാക്കി നോക്കണേ.
