ഒരു തുള്ളി എണ്ണ പോലും വേണ്ട, പഞ്ഞിപോലെ സോഫ്റ്റായ ഹൽവ മിനിറ്റുകൾക്കുള്ളിൽ

ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയാലോ. ഒരു തുള്ളി എണ്ണ പോലും ചേർക്കാതെയാണ് ഈ പലഹാരം തയ്യാറാക്കിയിരിക്കുന്നത്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് അരക്കപ്പ് പച്ചരി ചേർക്കുക. ശേഷം പച്ചരിയെ നല്ലപോലെ കഴുകിയ ശേഷം കുതിർത്തെടുക്കുക. എന്നിട്ട് പച്ചരി ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും അരക്കപ്പ് വെള്ളവും ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക.

ഇനി നല്ല സ്മൂത്തായി അരച്ചെടുത്ത മിക്സിനെ വേറൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അരക്കപ്പ് വെള്ളവും കൂടി ചേർത്തിളക്കുക. ശേഷം മാവിലേക്ക് ഒരു കപ്പ് റാഗിപ്പൊടി ചേർത്ത് കൊടുക്കുക എന്നിട്ട് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് മൂന്നു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാം കൂടി നല്ലപോലെ ഇളക്കി മിക്‌സാക്കുക. നല്ല സ്മൂത്തായി അരച്ചെടുത്ത മിക്സിനെ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. ശേഷം ബാക്കിവന്ന കുറച്ച് വെള്ളം അരിച്ചെടുത്തശേഷം ബാക്കിവന്ന കൊത്തിനെ കളയുക.

ശേഷം ഈ മിക്സിനെ അടുപ്പിലേക്ക് വെച്ച് കൈ വിടാതെ ഇളക്കുക. എന്നിട്ട് ഈ മിക്സ് ഇളക്കിയിളക്കി ഒന്നു കുറുകിവരുമ്പോൾ ഒരുകപ്പ് ശർക്കര ചീകിയത് ചേർത്തിളക്കുക. എന്നിട്ട് ഈ മിക്സ് നല്ലപോലെ കുറുകി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്തിളക്കുക. എന്നിട്ട് അതിലേക്ക് അരടീസ്പൂൺ ഏലക്ക പൊടിച്ചത് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം നല്ലപോലെ പാനിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റുക.

എന്നിട്ട് ഒരുമണിക്കൂറോളം റെസ്റ്റ് ചെയ്യാനായി അടച്ചു മാറ്റിവയ്ക്കുക. തണുത്തു വരുമ്പോൾ ചെറിയ പീസുകളായി മുറിച്ചു സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള റാഗി ഹൽവ ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്നാക്ക് റെസിപ്പിയാ ണിത്, എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page