അകത്ത് ബെഡ്റൂമിൽ നിന്നും മുഖത്തെ വെള്ളത്തുള്ളികൾ തുടക്കുകയാണ് മിത്ര പെട്ടെന്നാണ് ആരോ കതകിൽ മുട്ടുന്നത് പോലെ അവൾക്ക് തോന്നിയത്..
ഇതിപ്പോൾ ആരാ ഈ സമയത്ത്. സംശയിച്ചുകൊണ്ട് തന്നെ മിത്ര കതക് തുറന്നതും മുന്നിൽ നിൽക്കുന്നവനെ കണ്ടു അവൾ ഒന്ന് പതറി..
“രാകേഷേട്ടൻ” മുന്നിൽ നിൽക്കുന്നവന്റെ ചുഴുന്നുനോട്ടം പാടെ അവഗണിച്ചുകൊണ്ട് അവനോട് ചോദിച്ചു…
രാകേഷ് ഏട്ടൻ എന്താ ഈ സമയത്ത് ഇവിടെ.. ഭയം ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ മുഖത്ത് ഗൗരവഭാവം എടുത്തണിഞ്ഞു മിത്ര…
അതൊക്കെ ഞാൻ പിന്നെ പറയാം ആദ്യം നീ ഒന്ന് താഴേക്ക് വാ അവിടെ എല്ലാവരും ഉണ്ട് നിന്നെ ഒന്ന് കാണണം സംസാരിക്കണം എന്ന് പറഞ്ഞിരിക്കുകയാണ്.. രാകേഷ് അവളെ മുഴുവനായി ഒന്ന് ഉഴിഞ്ഞു നോക്കിക്കൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയി..
രാകെഷിന്റെ കാമ കണ്ണുകളുള്ള നോട്ടം കണ്ടതും മിത്രക്ക് ആകെ തന്റെ ശരീരത്തിലൂടെ ആയിരം പുഴുക്കൾ ഇഴയുന്നതുപോലെയാണ് തോന്നിയത്… വേറെ നിവൃത്തിയില്ലാതെ അവൾ ഹോളിലേക്ക് ചെല്ലുമ്പോൾ കണ്ടു തന്റെ അപ്പച്ചിമാരായ സുനിതയും മീനാക്ഷിയും അവരുടെ ഭർത്താക്കന്മാരും അവളെയും കാത്ത് അവിടെ ഇരിക്കുന്നത്..
എത്തിയോ തമ്പുരാട്ടി എത്ര നേരമായി നിന്നെയും കാത്ത് ഞങ്ങൾ ഇവിടെ ഇരിക്കുന്നത്… സുമിത്ര അല്പം ധാർഷ്ട്യത്തോടെ മിത്രയോടായി ചോദിച്ചു….
പക്ഷേ അവരുടെ ചോദ്യത്തിന് മിത്ര മറുപടിയൊന്നും പറഞ്ഞില്ല എങ്കിലും അവർ എന്തിനാണ് തന്നെ വിളിപ്പിച്ചത് എന്ന് അറിയാൻ വേണ്ടി അവരുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..
ദേ കൊച്ചെ ഞങ്ങൾ ഒരു കാര്യം പറയാം ഏതായാലും എന്റെ ആങ്ങളയും അവന്റെ ഭാര്യയും അതായത് നിന്റെ അച്ഛനും അമ്മയും ചത്തു ഒടുങ്ങി.. ഇനി ഈ കാണുന്ന കൊട്ടാരത്തിന്റെ എല്ലാ അവകാശിയും നീയാണ് സന്തതി പരമ്പരകളെ നിലനിർത്തേണ്ടത് ഈ കൊട്ടാരത്തിന്റെ ആവശ്യമാണ് എല്ലായെങ്കിൽ ഈ കൊട്ടാരം തന്നെ മുടിഞ്ഞുപോകും.. അതുകൊണ്ട് എന്റെ മകനായ രാകേഷിനെ കൊണ്ട് നിന്നെ വിവാഹം കഴിപ്പിക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്…
ഒരു നിമിഷം മിത്ര ഞെട്ടി കൊണ്ട് രാകേഷിനെയും ബാക്കിയുള്ളവരുടെയും മുഖത്തേക്ക് നോക്കി എല്ലാവരുടെ മുഖത്തും വല്ലാത്തൊരു ഭാവം ആയിരുന്നു
. എങ്കിലും തന്നോട് ഉള്ള സ്നേഹം കൊണ്ടല്ല മറിച്ച് സ്വത്തുക്കളെല്ലാം കൈക്കലാക്കാനുള്ള ആർത്തിയാണെന്ന് മിത്രയ്ക്ക് പെട്ടെന്ന് തന്നെ മനസ്സിലായി..
അപ്പച്ചി എന്തൊക്കെയാണ് ഈ പറയുന്നത് ഒന്നുമില്ലെങ്കിലും അച്ഛനും അമ്മയും മരിച്ചിട്ട് ഒരു മാസം തികഞ്ഞിട്ട് കൂടെയില്ല അപ്പോഴാണോ വിവാഹം അത് മാത്രമല്ല രാകേഷേട്ടനെ ഞാൻ അങ്ങനെ ഒരു കണ്ണുകൊണ്ട് കണ്ടിട്ടില്ല എന്റെ സ്വന്തം ഏട്ടൻ ആയിട്ട് മാത്രമേ ഞാൻ ഏട്ടനെ കണ്ടിട്ടുള്ളൂ അതുകൊണ്ട് ഈ വിവാഹം നടക്കില്ല മുത്തശ്ശൻ അതിന് അനുവദിക്കുകയും ഇല്ല… മിത്ര തന്റെ ഉള്ള ധൈര്യം വെച്ച് എല്ലാവരുടെയും മുഖത്ത് നോക്കി പറഞ്ഞു…
അതിന് ആർക്ക് വേണം നിന്റെയും മുത്തശ്ശന്റെയും സമ്മതം .. അദ്ദേഹം അവിടെ തളർന്നു കിടക്കുകയല്ലേ ആ മുറിയിൽ പറയുമ്പോൾ രാജാവിന് തുല്യം നിൽക്കേണ്ട ആളാണ് പക്ഷേ ഒരാളുടെ കൈത്താങ്ങ് ഇല്ലാതെ ഒന്ന് ഇരിക്കാൻ പോലും ഉള്ള ശേഷിയില്ല.. അതുകൊണ്ട് ഇപ്പോൾ ഇവിടുത്തെ തീരുമാനങ്ങൾ എല്ലാം എടുക്കുന്നത് ഞങ്ങളാണ് നിനക്കാണെങ്കിൽ 18 വയസ്സ് പൂർത്തിയായിട്ടില്ല.. ഇനിയുമുണ്ട് ഒരാഴ്ചകൂടി അതുകഴിഞ്ഞാൽ നീ ലീഗലി ഈ കാണുന്ന എല്ലാ സ്വത്തിന്റെയും അവകാശിയായി മാറും.. ഒരാഴ്ച കഴിഞ്ഞു വരുന്ന പിറ്റേന്ന് നിന്റെയും രാകേഷിന്റെ വിവാഹം ഞങ്ങൾ നടത്തിയിരിക്കും.. സുനിത അവളെ നോക്കി ഒരു ധാർഷ്ട്യത്തോടെ പറഞ്ഞു..
അപ്പച്ചി ഞാനിപ്പോൾ ഒരു വിവാഹം കഴിക്കാൻ മനസ്സുകൊണ്ട് തയ്യാറല്ല.. എനിക്ക് എനിക്ക് ഇനിയും പഠിക്കണം … ഭയമുണ്ടെങ്കിലും മിത്ര അവരുടെ മുഖത്തുനോക്കി എങ്ങനെയൊക്കെയൊ പറഞ്ഞു ഒപ്പിച്ചു..
💥…
എന്തുപറഞ്ഞാടി എന്നോട് എതിർത്ത് പറയാമെന്ന് കരുതിയോ നീ ഞാനും ഇവനും ദാ ഞങ്ങൾ എല്ലാവരും കൂടെ അങ്ങ് തീരുമാനിക്കും നീ സമ്മതം പറഞ്ഞോണം മനസ്സിലായല്ലോ നിനക്ക്..
കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പുറത്തേക്ക് വരാൻ അനുവദിക്കാതെ മിത്ര അവരെ തന്നെ നോക്കി നിന്നു.
ഞങ്ങളെ നോക്കി കണ്ണുരുട്ടാതെ കേറി പോടീ അകത്തേക്ക്…
അവരോട് എതിർത്ത് പറയാനുള്ള ശക്തി ഇല്ലാത്തതുകൊണ്ട് തന്നെ മിത്ര നേരെ പോയത് മുത്തശ്ശന്റെ മുറിയിലേക്ക് ആയിരുന്നു..
തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് മിത്ര മുത്തശ്ശന്റെ അരികിലായി ചെന്നിരുന്നു..
മുത്തശ്ശ..
മുത്തശ്ശന്റെ കുട്ടി വന്നോ..
മുത്തശ്ശൻ കേട്ടില്ലേ അപ്പച്ചി പറയുന്നതെല്ലാം അവർ എന്റെ വിവാഹം നടത്താൻ പോവുകയാണ് അതും രാകേഷ് ഏട്ടന്റെ ഒപ്പം എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല.. എനിക്ക് ഇവിടെ ഇനി ഒരു നിമിഷം പോലും നിൽക്കുവാൻ തോന്നുന്നില്ല മുത്തശ്ശൻ വീണതോടുകൂടി അവർക്ക് അഹങ്കാരം കൂടി എന്നെ ഇവിടെ ചവിട്ടി അരയ്ക്കുകയാണ്… മതിയായി മുത്തശ്ശ മിത്ര വിങ്ങി പൊട്ടി കരഞ്ഞുപോയി..
തന്റെ മുന്നിലിരുന്ന് കരയുന്ന പേരക്കുട്ടിയെ കണ്ടതും അയാൾക്ക് അയാളോട് തന്നെ വെറുപ്പ് തോന്നി.. ഒന്നും ചെയ്യാൻ കഴിയാതെ ഒരു നിസ്സഹായനായി പോയല്ലോ താൻ എന്റെ തേവരെ…
മോളെ നീ മുത്തശ്ശനെ ഓർത്ത് ഇവിടെ ഇങ്ങനെ കടിച്ചു തൂങ്ങി നിൽക്കാതെ എവിടേക്കെങ്കിലും ഓടി രക്ഷപ്പെടുവാൻ നോക്ക്…… എന്റെ കുട്ടിക്ക് അത്രയ്ക്കും പറ്റുന്നില്ലെങ്കിൽ ഈ കോവിലകം വിട്ടു നീ പൊയ്ക്കോ…
മുത്തശ്ശനെ ഓർത്ത് എന്റെ കുട്ടി ഭയപ്പെടേണ്ട അവർ എന്നെ ഒന്നും ചെയ്യില്ല..
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
റൂമിലെത്തിയ മിത്രയുടെ മനസ്സ് വളരെ … അസ്വസ്ഥമായിരുന്നു അവൾക്ക് ആ വലിയ കൊട്ടാരം തന്നെ വിഴുങ്ങാൻ നിൽക്കുന്ന ഒരു സർപ്പത്തെ പോലെയാണ് തോന്നിയത്..
ഇതാണ് മിത്രദേവവർമ്മ .. കൃഷ്ണപുരം കൊട്ടാരത്തിൽ മഹാദേവ വർമ്മയുടെയും ലക്ഷ്മി ഭായി തമ്പുരാട്ടിയുടെയും ഏക മകൾ..
മഹാദേവൻ കൂടാതെ വലിയ തിരുമനസിന് രണ്ടു പെൺകുട്ടികൾ ആണ് ഉള്ളത് സുനിതയും ലക്ഷ്മിയും .. ഭാഗം വെച്ചപ്പോൾ തിരുമനസ് അവർക്ക് വേണ്ട സ്വത്തുകൾ എല്ലാം കൊടുത്തിരുന്നു ബാക്കി ഈ കണ്ട കോടികൾ വിലമതിക്കുന്ന സ്വത്തുക്കളുടെ ഏക അവകാശി മിത്ര മാത്രമാണ്..
ഒരു വാഹനപകടത്തിൽ മഹാദേവനും ലക്ഷ്മിയും മരണപ്പെട്ടപ്പോൾ പിന്നെ അവൾക്കു കൂട്ടായിരുന്നത് അവളുടെ മുത്തശ്ശനായ തിരുമനസ്സ് മാത്രമായിരുന്നു.. എന്നാൽ ഒരു മാസങ്ങൾക്ക് മുന്നേ അദ്ദേഹവും കുഴഞ്ഞ് കിടപ്പിലായി… ഇനിയെന്ത് എന്ന ചോദ്യം മാത്രമായിരുന്നു അവളുടെ ജീവിതത്തിൽ ബാക്കി…
പിറ്റേന്ന് രാവിലെ കറുപ്പും വെള്ളയും കലർന്ന ദാവണി ചുറ്റികൊണ്ട് തന്റെ മുടി മുന്നോട്ടു ഇട്ട് ഉടുക്കുകൾ കളയുകയായിരുന്നു മിത്ര…. നിതംബം വരെയുള്ള മുടി അവളുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നുണ്ടായിരുന്നു…
മൊബൈൽ ഫോണിന്റെ ശബ്ദമാണ് മിത്രയെ ആലോചനകളിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്നത്.. ഡിസ്പ്ലേയിൽ തെളിഞ്ഞു കാണുന്ന പേര് കണ്ടതും പുഞ്ചിരിച്ചുകൊണ്ട് മിത്ര ഫോൺ അറ്റൻഡ് ചെയ്തു..
ഹലോ തമ്പുരാട്ടി കുട്ടി എന്ത് ചെയ്യുന്നു…
നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടില്ലേ എന്റെ ജാനകി എന്നെ അങ്ങനെ വിളിക്കരുതെന്ന്…തന്റെ ചുണ്ടുകൾ കൂർപ്പിച്ചുകൊണ്ട് പരിഭവത്തോടെ തന്റെ ആത്മസുഹൃത്തായ ജാനകിയോട് ആയി പറഞ്ഞു മിത്ര ..
അയ്യേ അപ്പോഴേക്കും പിണങ്ങിയോ തൊട്ടാവാടി തമ്പുരാട്ടി കുട്ടി.. ശരി നിന്നെ ഞാൻ അങ്ങനെ വിളിക്കുന്നില്ല നീ എന്റെ മിത്രയാ മിത്രദേവ❤️..
ആട്ടെ ഇനി എന്താ പ്ലാൻ… ഇനിയും നീ ഇങ്ങനെ കൊട്ടാരത്തിൽ തനിച്ചു ജീവിക്കാൻ ആണോ തീരുമാനിച്ചിരിക്കുന്നത്.. മുന്നോട്ടു പഠിക്കേണ്ടേ.. നിനക്ക് ടീച്ചർ ആകണം എന്നല്ലേ ആഗ്രഹം എന്നാൽ പിന്നെ നി ഒരു കാര്യം ചെയ്യ് കൊച്ചിയിലെ ഏതെങ്കിലും നല്ല കോളേജിൽ ഡിഗ്രിക്ക് ചേര് അവിടുത്തെ ഹോസ്റ്റലിൽ താമസിക്കുകയും ചെയ്യാം.. ഞാൻ എന്തായാലും കൊച്ചിയിൽ ഏതെങ്കിലും കോളേജിൽ ചേരാം എന്നാണ് വിചാരിക്കുന്നത്… നീ നിന്റെ മുത്തശ്ശനോട് പറ…
സത്യത്തിൽ ജാനകി പറയുന്ന ഒരോന്നും കേട്ടതും മിത്രയുടെ മനസ്സും വല്ലാതെ ആഗ്രഹിച്ചിരുന്നു ഒരു ഡിഗ്രി എന്ന സ്വപ്നം പക്ഷേ ഇനിയിപ്പോൾ അതൊന്നും നടക്കില്ല ഒരാഴ്ച കഴിഞ്ഞാൽ തന്റെ വിവാഹം അത് ഓർത്തതും മിത്രയുടെ ശരീരം പേടി കൊണ്ട് viറച്ചുപോയി…
ഹലോ മിത്രാ നീ കേൾക്കുന്നില്ലേ….
ആ ഞാൻ കേൾക്കുന്നുണ്ട് ജാനകി. പിന്നെ ജാനകി അത് അത് പിന്നെ ഒരാഴ്ച കഴിഞ്ഞാൽ ഇവിടെ അപ്പച്ചിമാർ എന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്..
What!!!!!
ജാനകിയിൽ മിത്രയുടെ സംസാരം ഒരു ഞെട്ടൽ ആണ് ഉണ്ടാക്കിയത്.. എന്തൊക്കെയാണ് ഈ പറയുന്നത് മിത്ര..
സത്യമാണ് ജാനകി ഞാൻ പറയുന്നത് എനിക്ക് ഇവിടെ ഒരു നിമിഷം പോലും നിൽക്കാൻ തോന്നുന്നില്ല പക്ഷേ ഈ കൊട്ടാരം വിട്ടു എന്ത് ധൈര്യത്തിലാണ് പുറത്തേക്ക് ഇറങ്ങുക. ഞാൻ ഇതുവരെ തനിച്ച് എങ്ങോട്ടും പോയിട്ടില്ലല്ലോ ജാനകി . അപ്പോഴേക്കും മിത്ര വിങ്ങിപ്പൊട്ടി കരഞ്ഞു പോയിരുന്നു… ഇപ്പോൾതന്നെ വീട്ടുതടങ്കലിൽ ആണ് ഒരാഴ്ച കൂടി കഴിഞ്ഞാൽ ഉള്ള എന്റെ അവസ്ഥ അത് ആലോചിച്ചു എനിക്ക് ഇപ്പോഴേ ഭയം ആകുന്നു…
നീ ഇങ്ങനെ പേടിക്കാതെ നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം… ജാനകി അവളെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു..
വേണ്ട ജാനകി നീ ഇനി എന്നെ വിളിക്കരുത്… കാരണം എന്നിലൂടെ നിനക്കും അപകടം പറ്റുവാൻ സാധ്യത കൂടുതലാണ്… ജീവനോടെ ഉണ്ടെങ്കിൽ ഞാൻ പിന്നീട് നിന്നെ വിളിച്ചോളാം… അത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്ത് മിത്ര ആർത്തു കരഞ്ഞു പോയി തന്റെ നിസ്സഹായവസ്ഥ ഓർത്ത് അവൾക്ക് അവളോട് തന്നെ ദേഷ്യവും വെറുപ്പും തോന്നിയിരുന്നു….
പെട്ടെന്നാണ് ഡോർ തുറന്ന് രാകേഷ് അകത്തേക്ക് വന്നത്..അവനെ കണ്ടതും miത്ര വിറച്ചു കൊണ്ട് അറിയാത്ത എഴുന്നേറ്റു നിന്നു പോയി…
എന്താണ് മിത്ര കുട്ടി ഈ രാകേഷേട്ടനെ കണ്ടപ്പോഴേക്കും നീ ഇങ്ങനെ വിറക്കുന്നത്..
എന്റെ എന്റെ അടുത്തേക്ക് വരരുത് അവിടെ നിന്നാൽ മതി വേച്ചുവേച്ചു പിറകിലേക്ക് നടന്നുകൊണ്ട് ചുമരിൽ തട്ടി നിൽക്കുമ്പോഴും അറപ്പോടെ രാകേഷിനെ നോക്കി മുഖം തിരിച്ചു കൊണ്ട് മിത്ര അവനോടായി പറഞ്ഞു…
തന്നെ കണ്ട് അറപ്പോടെ മുഖം തിരിക്കുന്ന അവളെ കണ്ടതും രാകേഷിന് ആകെ വിറഞ്ഞു കയറി അവൻ ഓടിവന്ന് മിത്രയുടെ മുടിക്ക് കുത്തിപ്പിടിച്ച് അവളുടെ മുഖം തന്റെ നേർക്കാക്കിക്കൊണ്ട് അവളോട് പറഞ്ഞു ”
എന്താടി ഞാൻ നിന്റെ അടുക്കലേക്ക് വരുമ്പോഴേക്കും നിനക്ക് ഇത്ര പ്രശ്നം.. ഒരു നിമിഷം അവളുടെ വിറയ്ക്കുന്ന ചുണ്ടുകളും തുടുത്ത മുഖവുംകൂടി കണ്ടതും രാകേഷ് വല്ലാത്ത ഒരു അവസ്ഥയിലായി മാറിയിരുന്നു..
അവൻ തന്റെ ചുണ്ടുകൾ മിത്രയുടെ ചുണ്ടുകളിലേക്ക് അടിപ്പിക്കുവാൻ ഒരുങ്ങിയതും എവിടുന്നോ കിട്ടിയ ശക്തിയിൽ മിത്ര അവനെ പിടിച്ചു പുറത്തേക്ക് ഒരു തള്ളായിരുന്നു….
എടി!!!! രാകേഷ് ചീർകൊണ്ടു മിത്രയുടെ അടുത്തേക്ക് വരാൻ ഒരുങ്ങിയതും
തൊട്ടടുത്ത് ഫ്രൂട്സ് കട്ട് ചെയ്യുവാൻ വെച്ച കത്തിയെടുത്ത് അവൾ രാകേഷ് നേരെ നീട്ടി..
വേണ്ട രാകേഷ് ഏട്ടാ എന്റെ അടുക്കലേക്ക് എങ്ങാനും വന്നാൽ ഞാൻ സ്വയം കുത്തി ചാവും… അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഈ സ്വത്തുക്കൾ എല്ലാം ട്രസ്റ്റിലേക്ക് ആയിരിക്കും പോവുക അത് ശരിക്കും അറിയാമല്ലോ രാകേഷേട്ടന് മര്യാദയ്ക്ക് എന്റെ മുറിയിൽ നിന്ന് പോവാനാണ് പറഞ്ഞത് അലറി കൊണ്ടുള്ള അവളുടെ പറച്ചിലിൽ രാകേഷ് ഒന്ന് പതറിയെങ്കിലും പിന്നീട് അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
അങ്ങനെയൊന്നും പിന്മാറുന്നവനല്ലടി ഈ രാകേഷ് ഇന്ന് രാത്രി തന്നെ നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കും ഇനി ഒരാഴ്ച കാത്തിരിക്കുവാനുള്ള മനസ്സൊന്നും എനിക്കില്ല… ഇന്ന് വീട്ടിൽ ആരും ഉണ്ടാക്കില്ല വെരുമടി രാത്രി നിന്നെ എന്നന്നേക്കുമായി സ്വന്തമാക്കാൻ ഈ രാകേഷ് കാത്തിരുന്നോ നീ…
മിത്രയുടെ ശരീരമാകെ ഒന്ന് ഉഴിഞ്ഞു നോക്കിക്കൊണ്ട് ഒരു വഷളൻ ചിരി ചിരിച്ച് രാകേഷ് പുറത്തിറങ്ങിപ്പോയി. അപ്പോൾ തന്നെ മിത്ര കതകടച്ചു കുറ്റിയിട്ട് അതിന്മേൽ തന്നെ ചാരി നിന്ന് കൊണ്ട് വിങ്ങിപ്പൊട്ടി കരഞ്ഞു പോയി…
അവൾ സ്വയം കണ്ണാടിയിൽ നോക്കുകയായിരുന്നു ആ സമയം ഈ നശിച്ച സൗന്ദര്യമാണ് എല്ലാത്തിനും കാരണം…വേണ്ടായിരുന്നു എന്റെ തേവരെ സൗന്ദര്യം ശാപം ആണെന്ന് ഞാനിപ്പോൾ മനസ്സിലാക്കുന്നു..
ആാാാാ… ആരുമില്ലാതെ തനിച്ചായി പോയ ഒരു പെൺകുട്ടിയുടെ നിസ്സഹാവസ്ഥയിലുള്ള കരച്ചിൽ ആ മുറിയിൽ പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു..
തുടരും
