കോട്ടയം ഇടുക്കി ജില്ലയുടെ അതിർവരമ്പുകൾക്ക് നടുവിൽ തിളങ്ങുന്ന
ഒരു ഉൾനാടൻ ഗ്രാമം…. തേലേക്കാട്
ഇന്ന് പതിവിലും ആളുകൾ ആ ഗ്രാമത്തിൽ കൂട്ടം കൂടി നിന്നിരുന്നു….
ഗ്രാമത്തിലെ ഏറ്റവും വലിയ നസ്രാണി കുടുംബത്തിലെ ഔസേപ്പ് മാപ്പിള കൊല്ലപ്പെട്ട വാർത്ത നാട് മുഴുവൻ പരന്നിരുന്നു…കൊന്നത് സ്വന്തം മകൻ തന്നെ….ആളുകൾ മൂക്കത്ത് വിരൽ വെച്ച് കൊണ്ട് വാർത്ത നാട്ടിൽ മുഴുവൻ പരത്തി…
കാലം തെറ്റി പെയ്ത മഴ തുള്ളികൾ … ചോര തുള്ളികളും ആയി കലർന്ന് ചേരുന്നത് ഗ്രാമ നിവാസികൾ ഒന്നടങ്കം കണ്ടൂ…
ചോര കറ പുരണ്ട ഷർട്ടും…കയ്യിൽ വലിയ വാക്കത്തിയും പിടിച്ച് അവൻ ആ ഗ്രാമത്തിൽ നടന്നു….
എല്ലാവരും അവനെ ഭയത്തോടെ നോക്കി….
“സണ്ണി…സണ്ണി അല്ലേ അത്” ചായ കടയിൽ നിന്ന് ആരോ വിളിച്ചു കൂവുന്നത്….
ഒരു 10 വയസ്സുകാരി അവളുടെ അച്ഛൻ്റെ കൈ തുമ്പിൽ നിന്നും പുറത്തേക്ക് നോക്കി…
പേടിയോടെ അവളുടെ അച്ഛനെ ചുറ്റി പിടിച്ചു…..
പിന്നിൽ നിന്നും “തന്തയെ കൊല്ലി” എന്ന് ഉറക്കെ പറയുന്ന കേട്ട് ആ പെൺകുട്ടി അവനെ ആശ്ചര്യത്തോടെ നോക്കി …
ചുവന്നു കലങ്ങിയ അവൻ്റെ കണ്ണുകളും…അതിലൂടെ പൊഴിഞ്ഞു വീണ കണ്ണീർ തുള്ളികൾ അവളുടെ കണ്ണിൽ മാത്രമേ പെട്ടുള്ളു…
നിസ്സഹായതയോടെ പരിഭ്രമത്തോടെ ….പിടയുന്ന മിഴികൾ അവസനാം ആ കുഞ്ഞു പെൺകുട്ടിയുടെ കണ്ണുമായി ഒന്ന് കോർത്ത് പോയി….
ചെറിയ ഒരു പുഞ്ചിരി തൂകി….
അവിടെ വന്ന പോലീസ് ജീപ്പിൽ കയറി പോകുമ്പോൾ ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവുമോ എന്ന് സണ്ണിക് അറിയില്ലായിരുന്നു…..
അവൻ്റെ പിന്നാലെ ചട്ട് കാലാനയ അവൻ്റെ അമ്മാവനും ….അമ്മച്ചിയൂം നെഞ്ചത്ത് അടിച്ചു കൊണ്ട് ജീപിൻ്റെ പിന്നാലെ ഓടി പോയിരുന്നു…
“എൻ്റെ അമ്മച്ചിയെ നോക്കികോണെ” അവൻ ജീപ്പിൽ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു……അവൻ്റെ അമ്മാവൻ കയ്യ് ഉയർത്തി കാട്ടി അവൻ ഉറപ്പ് നൽകി…
ആ പോയവൻ ആണ് …ഈ കഥയിലെ നായകൻ…പാലക്കൽ ഔസേപ്പിൻ്റെ മകൻ
“സണ്ണി”….. തൻ്റെ 28 വയസ്സിൽ സ്വന്തം അപ്പൻ്റെ കഴുത്ത് അറുത്തു ജയിലിൽ പോയവൻ….
പാലക്കൽ ഔസേപ്പ് മാപ്പിള വലിയ ജന്മിയും പലിശക്കാരനുമായ കോടീശ്വരൻ ആയിരുന്നു….കർത്താവിന് നിരക്കാത്ത പല സ്വഭാവങ്ങളും അയാൾക്ക് ഉണ്ടായിരുന്നു….എന്നിട്ടും അയാളുടെ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും ഭാര്യ മറിയയും രണ്ട് മക്കൾ റാണിയും സണ്ണിയും മിണ്ടാതെ സഹിച്ചു ജീവിച്ചു പോന്നീരുന്നൂ….അപ്പൻ്റെ സ്വഭാവം ഒട്ടും പിടിച്ചിരുന്നില്ല സണ്ണിക്ക്…
പുറമേ കാണുന്നവർക്ക് സണ്ണി ക്ക് വെട്ട് പോത്തിൻ്റെ സ്വഭാവം ആണ് എന്ന് തോന്നിയിരുന്നു….അവൻ്റെ പണം കണ്ട് അടുപ്പം കാണിക്കുന്നവരെ ആട്ടി ഓടിപ്പിച്ചിരുന്നു അവൻ…. പണ്ടു മുതലേ കൂട്ട് താഴെ തട്ടിൽ കിടക്കുന്ന ആളുകളോട് ആയിരുന്നു….അങ്ങനെ കിട്ടിയത് ആണ് അവൻ അവൻ്റെ ഉറ്റ സുഹൃത്ത് ജയൻ….
എല്ലാം വിഷമങ്ങളും പങ്ക് വെച്ചത് അവനോട് മാത്രം….ഒഴിവ് സമയം അവൻ്റെ കൂടെ ക്വാറിയിൽ പോയി പണി എടുക്കാനും… പാറാ പൊട്ടിച്ചു പണി എടുക്കാനും ഉത്സാഹത്തോടെ അവനും കൂടുമായിരുന്നു….
ഇതിനിടയിൽ മൂത്ത സഹോദരിയുടെ വിവാഹവും വലിയ തറവാട്ടുകാർ ആയി നടത്തി ഔസേപ്പ്……
സഹോദരിക്ക് ആദ്യമായി ഒരു കുഞ്ഞു ഉണ്ടായപ്പോൾ ആ പെൺകുഞ്ഞിനെ അലീന എന്ന് വിളിച്ചു അവൻ തോളിൽ ഏറ്റി….
അവൻ്റെ സ്വന്തം പൊടി മോൾ …
ഉയർന്ന പഠനത്തിന് വേണ്ടി കുറച്ച് കാലം ബോംബയിൽ മാറി താമസിച്ചു….
അപ്പോഴാണ് തൻ്റെ അപ്പൻ്റെ രണ്ടാം ഭാര്യ കത്രീനയും …അവരുടെ കൂടെ ഒരു പൊടി മീശ ചെറുക്കനും കൂടെ തൻ്റെ വീട്ടിൽ വന്നത്…തൻ്റെ ജീവിതത്തിലെ ശത്രു ” ജോൺ പാലക്കൽ”
അന്ന് തൻ്റെ അമ്മച്ചിയുടെ കണ്ണ് നീർ കാണാൻ കഴിയാതെ ഇറങ്ങിയത് ആണ് സണ്ണി യും മറിയാമ്മ യും….പാലക്കൽ തറവാട് വിട്ട്….
തൻ്റെ വികലാംഗൻ ആയ അമ്മാവൻ കളരിപറമ്പൻ മത്തായി ഒരു വീട് എടുത്തു കൊടുത്തു. സണ്ണി ജയൻ്റെ കൂടെ ക്വാറിയിൽ പണി തുടങ്ങി…
സഹോദരി തന്നെ കാണാൻ ഇടക്കിടക്ക് വരും എങ്കിലും…പണവും പ്രതാപവും ഇല്ലാത്തത പാലക്കൽ സണ്ണിയെയും അമ്മച്ചിയെയും കാണാൻ വരുന്നത് അവളുടെ കെട്ടിയോൻ മാപ്പിള കുറവായി കാണാൻ തുടങ്ങി എന്ന് മനസ്സിൽ ആകിയതും….അവളുടെ വരവിനെ സണ്ണി തന്നെ നിറുത്താൻ പറഞ്ഞു
അങ്ങനെ സമാധാനം ആയി പോകുന്ന ഒരു വേളയിൽ ആണ്…രാത്രി പണി കഴിഞ്ഞു വന്ന സണ്ണി കാണുന്നത്…തൻ്റെ അമ്മച്ചിയെ കഴുത്ത് ഞെരിച്ച് കൊല്ലാം നോക്കുന്ന ഔസേപ്പ്….
കൃഷ്ണമണി മേൽപ്പോട്ട് മറിഞ്ഞ് ശ്വാസം എടുക്കാൻ പാട് പെടുന്ന അമ്മച്ചിയെ കണ്ടതും…ഒന്നും നോക്കിയില്ല സണ്ണി…
കൺമുന്നിൽ കണ്ട വാക്കത്തി എടുത്ത് കഴുത്ത് വെട്ടി അറുത്ത്….
തൊട്ട് അടുത്ത റൂമിൽ തൻ്റെ സഹോദരൻ എന്ന പേരിൽ കേറി ഇറങ്ങിയ പൊടി മീശക്കാരൻ ജോൺ പാലക്കൽ….തൻ്റെ ചാച്ചൻ മത്തായിയുടെ കയ്യിൽ നിന്നു അഗ്രീമെൻ്റിൽ നിർബന്ധിപ്പിച്ച് കൊണ്ട് ഒപ്പിടാൻ നോക്കുന്ന കാഴ്ചയിൽ ….സമനില തെറ്റിയ സണ്ണി..കൊടുത്തു അവൻ്റെ തോൾ എല്ലിലും ഒരു ചെറിയ വെട്ട്….
ജീവനും കൊണ്ട് അവൻ അന്ന് ഓടിയത് പോലീസ് സ്റ്റേഷനിൽ ആയിരുന്നു….
ഈ കഥ നാട്ടിൽ എല്ലാവർക്കും പാട്ടാണ്…കൊല്ലം 10 കഴിഞു….
ഉന്നത വക്കീലിനെ വെച്ചും… കളരിപറമ്പൻ സ്വത്ത് മുഴുവനും വിറ്റുകൊണ്ട്….സണ്ണിയുടെ ശിക്ഷയുടെ കാഠിന്യം വെറും 10 കൊല്ലം മാത്രം ആയി ഒതുക്കി….
അതിന് വേണ്ടി ചാചനും അവൻ്റെ ഉറ്റ മിത്രം ജയനും രാപകൽ പ്രയത്നിച്ചു….അമ്മച്ചിയുടെ ജപമാല പ്രാർത്ഥന കർത്താവ് കേട്ടിരുന്നു …
ഒപ്പം വേറെ ഒരുത്തിയുടെ ഉള്ളു തുറന്നുള്ള തൻ്റെ മഹാദേവനോടുള്ള പ്രാർത്ഥനയും
അങ്ങനെ 38 വയസ്സിൽ തൻ്റെ ജയിൽ ശിക്ഷ അവസാനിച്ച്…തെലേക്കാട് ഗ്രാമത്തിലേക്ക് തിരിച്ചു വരാൻ അവൻ തയ്യാറായി …
തൻ്റെ നിദ്രയിൽ പോലും അറിയുന്നുണ്ടായിരുന്നു അവളെല്ലാം….
തന്നിലേക്ക് അമരുന്ന ഒരു ആജാനു ബാഹു പോലെ തോന്നുന്ന ഒരു പുരുഷൻ…..അയാളുടെ പരുക്കൻ കയ്യുകൾ തൻ്റെ മാറിലേക് ഒന്ന് അമർന്ന പോലെ തോന്നിയതും ….പേടിച്ച് വിറച്ച് കൊണ്ട്
അമൃത എന്ന അമ്മു എണീറ്റു…
ഉടനെ തൻ്റെ ഉറ്റ സുഹുർത്ത് അലീനയേ ഫോൺ വിളിച്ചു തൻ്റെ സ്വപനം പറഞ്ഞു…
“ഫാ..നിനക്ക് ഉളുപ്പു ഉണ്ടോ…എൻ്റെ സ്വന്തം ചാച്ചൻ്റെ ഇമ്മാതിരി സീൻ സ്വപനം കണ്ടിട്ട് എന്നെ വിളിച്ചു പറയാൻ…പുള്ളിക്കാരൻ നാളെ വരും എന്ന് പറഞ്ഞപ്പോ തുടങ്ങിയത് ആണ് നിൻ്റെ ഇളക്കം….നിൻ്റെ അസുഖം എൻ്റെ ചാച്ചൻ പാലക്കൽ സണ്ണി അറിഞ്ഞാൽ ഉള്ള അവസ്ഥ ഒന്നു ചിന്തിച്ചു നോക്കു…” അലീന പറഞ്ഞു…
“നീ ..നി എങ്കിലും എന്നെ ഒന്ന് മനസ്സിൽ ആകു…10 വയസ്സിൽ തോന്നിയ കൗതുകം ആയിരുന്നു നിൻ്റെ ചാച്ചൻ…പിന്നെ എല്ലാ കഥയും സത്യവസ്ഥയും അറിഞ്ഞപ്പോൾ….പ്രണയമായി മോഹിച്ചിപോയി…..അന്നത്തെ ആ രൂപവും ..നോട്ടവും ഇപ്പോഴും ഇന്നലെ കഴിഞ്ഞത് പോലെയാ എൻ്റെ മനസ്സിൽ….,”ചെറിയ എങ്ങലോടെ പറഞ്ഞു അമ്മു….
“എനിക് അറിയാം…എനിക് മാത്രം…വേറെ ആരെങ്കിലും നിനക്ക് ഇങ്ങനെ ഒരു പ്രണയം തോന്നിയത് സമ്മതിക്കും തോന്നുന്നുണ്ടോ……ഒന്നും രണ്ടും അല്ല 18 വയസ്സിനു മൂത്തത് ആണ് എൻ്റെ ചാച്ചൻ…പോരാത്തതിന് ഒരു നസ്രാണി…പിന്നെ അലങ്കരത്തിൻ കൊലപാതകി എന്ന ഒരു പേരും….നിൻ്റെ വീട്ടിൽ സമ്മതിക്കില്ല…ഇനി സമ്മതിച്ചാലും പാലക്കൽ സണ്ണി നിൻ്റെ മുന്നിൽ വീഴില്ല….ഇത് എൻ്റെ വാക്കാണ്….അലീന. വാശിയോടെ പറഞ്ഞു…
“നിൻ്റെ ചാച്ചൻ ഒരു കുടുംബ ജീവിതം ഉണ്ടാവും എങ്കിൽ അത് മംഗലത്ത് വീട്ടിൽ മാധവൻ മകൾ അമൃതയുടെ കൂടെ ആവും നോക്കിക്കോ…..ഇത് എൻ്റെ വാക്ക്” ഇത്രയും പറഞ്ഞു ദേഷ്യത്തോടെ അമ്മു ഫോൺ കട്ട് ചെയ്തു..
ഇനി എന്തൊക്കെ നടക്കും എൻ്റെ കർത്താവേ….ഒരു ഭാഗത്ത് എൻ്റെ സ്വന്തം ചാച്ചൻ…ഒരു ഭാഗത്ത് കൂട്ടുകാരി….എന്നെ കാത്തു രക്ഷിക്കണേ…..അലീന ഉറക്കെ വിളിച്ചു പ്രാർത്ഥിച്ചു….
ചുവരിൽ തൂങ്ങിയ കർത്താവിൻ്റെ പ്രതിരൂപം അവളെ നോക്കി പുഞ്ചിരിച്ചു…
“സമുദ്രത്തിലൂടെ കടന്നു പോകുമ്പോൾ ഞാൻ നിന്നോട് കൂടെ ഉണ്ടായിരിക്കും.നദികൾ കടക്കുമ്പോൾ അത് നിന്നെ മുക്കി കളയുകയില്ല.അഗ്നിയിലൂടെ നടന്നാലും നിനക്ക് പൊള്ളലേൽക്കുകയില്ല.ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല . യെശയ്യാ 43- 2”
തുടരും
