*പ്രണയാസുരം 26*
എന്തുകൊണ്ടൊ ആദത്തിന്റെ കണ്ണുകളിലേക്ക് അധികം നേരം നോക്കി നിൽക്കുവാൻ പാർവതിക്ക് കഴിഞ്ഞില്ല അവൾ തന്റെ മുഖം താഴ്ത്തിക്കൊണ്ട് ആദത്തിനോടായി ചോദിച്ചു..
സ…സാർ ഭക്ഷണം കഴിച്ചിരുന്നോ…
സത്യത്തിൽ ആദം പാർവതിയെ തന്നെ നോക്കിനിൽക്കുന്നതുകൊണ്ട് അവൻ മറ്റൊന്നും അവൾ പറയുന്നത് കേൾക്കുന്നില്ലായിരുന്നു…
അവനിൽ നിന്നും മറുപടിയൊന്നും കിട്ടുന്നില്ല എന്ന് കണ്ടതും അവൾ പതിയെ തലയുയർത്തി നോക്കിയപ്പോൾ ആദം തന്നെ നോക്കി നിൽക്കുന്നതാണ് പാർവതി കാണുന്നത്.. അവൾ തന്റെ ചൂണ്ടുവിരൽ കൊണ്ട് അവന്റെ നെഞ്ചിൽ ആയി പതിയെ തോണ്ടിക്കൊണ്ട് ചോദിച്ചു..
സർ..
ഹേ.. ഹാ… താൻ താൻ എന്താ ചോദിച്ചത് ഞാൻ കേട്ടില്ല..
അത്.. അത് പിന്നെ സാർ ഭക്ഷണം കഴിച്ചോ എന്ന്.. ബാക്കി പറയാതെ പാർവതി താഴേക്ക് തന്നെ നോക്കി നിന്നു…
ഇല്ല ഞാൻ കഴിച്ചില്ല.. ആദം പാർവതിയുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു..
എ… എന്നാൽ പിന്നെ ഞാൻ ഭക്ഷണം എടുത്തു വയ്ക്കാം സാർ വേഗം ഫ്രഷായി വരു..
അത്രയും പറഞ്ഞ് ആദത്തിനെ നോക്കാതെ പാർവതി വേഗം താഴേക്ക് ഇറങ്ങിപ്പോയി..
തന്റെ മുന്നിലൂടെ പാസ് ചെയ്ത് പോയ പാർവതിയിൽ നിന്നും വമിക്കുന്ന ചെമ്പകപ്പൂവിന്റെ ഗന്ധം ആദം കണ്ണുകൾ അടച്ച് ആഞ്ഞു ശ്വസിച്ചു.. ഈ പെണ്ണിന് എന്തൊരു മണമാണ് കർത്താവേ അവൻ തന്റെ തല ഒന്ന് കുടഞ്ഞുകൊണ്ട് വേഗം ഫ്രഷ് ആകുവാൻ ബാത്റൂമിലേക്ക് കയറിപ്പോയി..
ആദ്യം കുളിച്ച് ഫ്രഷായി ഒരു ബ്ലൂ ടീഷർട്ടും ബ്ലാക്ക് ത്രീ ഫോർത്തും ധരിച്ച് ഇറങ്ങിവരുമ്പോൾ അവൻ കാണുന്നത് തനിക്ക് വേണ്ടി ഭക്ഷണങ്ങളെല്ലാം എടുത്തു വയ്ക്കുന്ന പാർവതിയെയാണ്.. സമയം നോക്കിയപ്പോൾ 11 മണി കഴിഞ്ഞു..
അവൻ വേഗം കൈ കഴുകി ഡൈനിങ് ടേബിളിൽ ഇരുന്നതും പാർവതി ആദത്തിന് ഭക്ഷണം വിളമ്പി കൊടുത്തു..
ഭക്ഷണം കഴിക്കുമ്പോഴും ഇടയ്ക്കിടയ്ക്ക് ആദത്തിന്റെ കണ്ണുകൾ പാർവതിയെ തേടി പോകുന്നുണ്ടായിരുന്നു..
എടോ താൻ… താൻ കഴിച്ചോ ഭക്ഷണം..
ആദം അങ്ങനെ ചോദിച്ചതും അവൾ അത്ഭുതത്തോടെ ആദത്തിന്റെ മുഖത്തേക്ക് നോക്കി.. തന്റെ മറുപടിക്ക് വേണ്ടി കാത്തുനിൽക്കുന്ന ആദത്തെ കണ്ടതും അവൾ വേഗം അവനോടായി പറഞ്ഞു..
അത്…അത് പിന്നെ ഞാൻ കഴിച്ചില്ല എനിക്ക് വിശപ്പില്ലായിരുന്നു.. സത്യത്തിൽ പാർവതി ആദം വരാത്തതുകൊണ്ട് കഴിക്കാതെ ഇരുന്നതാണ് പക്ഷേ അത് അവനോട് പറയാൻ അവൾക്ക് പേടിയായിരുന്നു..
അത് കേട്ടതും ആദത്തിന്റെ മുഖം അങ്ങ് മാറി..
തന്റെ തൊട്ടടുത്തായിട്ടുള്ള ചെയർ വലിച്ചിട്ട് ആദം പാർവതിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു ഇരിക്കവിടെ.
ഹേ അവൻ പറഞ്ഞത് മനസ്സിലാകാതെ അവൾ ഒന്നു കൂടി ചോദിച്ചു..
ഇരിക്കാൻ
അവന്റെ ശബ്ദത്തിലെ വ്യത്യാസം അറിഞ്ഞതും പാർവതി വേഗം തന്നെ ചെയറിലേക്ക് ചാടിയിരുന്നു..
ഹ്മ്മ്മ്മ്… അവളെ ഒന്ന് ഇരുത്തി നോക്കി ആദം പാർവതിക്ക് ഭക്ഷണമെല്ലാം വിളമ്പി കൊടുത്തു..
അയ്യോ മതി മതി ഞാൻ ഇത്രയൊന്നും കഴിക്കില്ല..
ഭക്ഷണം നേരാവണം കഴിക്കാത്തത് കൊണ്ടാണ് അടക്കാക്കുരുവി ആയി ഇരിക്കുന്നത്… മര്യാദയ്ക്ക് ഞാൻ വിളമ്പിയ ഭക്ഷണം മുഴുവൻ കഴിച്ചിട്ട് എഴുന്നേറ്റാൽ മതി.. ആദം അവളെ തർപ്പിച്ചു നോക്കിക്കൊണ്ട് വേഗം കൈകഴുകുവാൻ എഴുന്നേറ്റു..
താൻ പെട്ടുപോയി എന്ന് തോന്നിയ പാർവതി പിന്നീട് ഒന്നും പറയാതെ വേഗം ഭക്ഷണം കഴിക്കാൻ തുടങ്ങി..
പാർവതി കഴിക്കുന്നത് കണ്ടതും ആദം നേരെ പോയി ടിവി ഓൺ ചെയ്ത് അവിടെയിരുന്നു അവിടെ ഇരുന്നാൽ അവന് പാർവതിയെ ശരിക്കും കാണുവാൻ സാധിക്കും..
എന്നെ പേടിച്ചുകൊണ്ട് ഇടംകണ്ണാലെ തന്നെ നോക്കി കഴിക്കുന്ന പെണ്ണിനെ അവൻ വാത്സല്യപൂർവം നോക്കിയിരുന്നു.. എന്താണ് ആദം നിനക്ക് സംഭവിക്കുന്നത് പാർവതി അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ എന്താണ് നിന്റെ മനസ്സിൽ ആദം അവനോട് തന്നെ ചോദിച്ചു…
തനിക്ക് അവളോട് സ്നേഹമുണ്ട് പഴയ ദേഷ്യം തോന്നുന്നില്ല.. പ്രണയം അത് തനിക്ക് തോന്നുന്നുണ്ടോ പാർവതിയോട്… പക്ഷേ അതിനുള്ള ഉത്തരം ആദത്തിന് ലഭിച്ചില്ല എന്ന് വേണമെങ്കിൽ പറയാം.. പിന്നീട് അവിടേക്ക് രാധികയുമൊത്തുള്ള ഓർമ്മകൾ വന്നതും അവന്റെ മുഖമെല്ലാം ദേഷ്യത്താൽ വലിഞ്ഞു മുറുക്കി.. ആ ചിന്തകളെ പാടെ അവഗണിച്ചുകൊണ്ട് ആദം ടിവിയിലേക്ക് തന്നെ ശ്രദ്ധ ചെലുപ്പിച്ചു….
ബാറിലിരുന്ന് തന്റെ കയ്യിലുള്ള മദ്യം ചുണ്ടിൽ അടിപ്പിച്ചുകൊണ്ട് അരവിന്ദൻ വാസുവിനെ നോക്കി കൊണ്ട് അവനോട് ചോദിച്ചു.
എടാ വാസു നീ സത്യം തന്നെയാണോ പറയുന്നത് കുരിശങ്കൽ തറവാട് അത് തന്നെയല്ലേ പേര്?
അതേടാ അരവിന്ദ ഞാൻ ശരിക്കും അന്വേഷിച്ചു പാർവതി അഡ്രസ്സ് നൽകിയിരിക്കുന്നത് കുരിശിങ്കൽ തറവാടിന്റെതാണ്..
എടാ ഈ കുരിശിങ്കൽ തറവാട് എന്ന് പറയുമ്പോൾ എവിടെവച്ചാ പോയി അന്വേഷിക്കുക.. അരവിന്ദൻ തന്റെ നെറ്റി ഒന്ന് ഉഴിഞ്ഞു കൊണ്ട് വാസുവിനോട് ആയി ചോദിച്ചു…
എടാ അരവിന്ദ നീ കരുതുന്ന പോലെ കുരിശിങ്കൽ തറവാട്ടുകാർ സാധാരണക്കാർ ഒന്നുമല്ല.. തിരുവനന്തപുരത്ത് അവരെ അറിയാത്തവരായി ആരുമില്ല..പണം കൊണ്ടും പ്രതാപം കൊണ്ടും ഇന്നീ തിരുവനന്തപുരത്ത് അല്ല കേരളത്തിലും കേരളത്തിന് പുറത്തുമായി വമ്പിച്ചുകിടക്കുന്ന വലിയ വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്മാർ ആണ് അവർ…
എനിക്ക് മനസ്സിലാക്കാത്ത കാര്യം ഈ പെണ്ണ് എങ്ങനെ അവരുടെ അടുക്കൽ എത്തിച്ചേർന്നു എന്നാണ്.. അരവിന്ദൻ തല
ഒന്ന് കുടഞ്ഞുകൊണ്ട് വാസുവിനോട് പറഞ്ഞു..
അതൊന്നും എനിക്കറിയില്ല.. ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന ഒരു സ്റ്റാഫിന് കൈമണി കൊടുത്തിട്ടാണ് ഞാൻ അവളുടെ പേരും അഡ്രസ്സും തപ്പിയെടുത്തത് ബാക്കിയെല്ലാം നീ ചെയ്തോളാണം ഹാ പിന്നെ മറ്റെന്ത് സഹായവും ഞാൻ ചെയ്തു തരും ആ ഒരു ഉറപ്പ് ഈ വാസു നിനക്ക് തരുന്നു അതുപോരെ അരവിന്ദ.. തന്റെ കയ്യിൽ ഉണ്ടായിരുന്ന മദ്യം മുഴുവനായി വായിലേക്ക് കമഴ്ത്തി ചുണ്ടും തുടച്ചുകൊണ്ട് വാസു അരവിന്ദനെ നോക്കിക്കൊണ്ട് ചോദിച്ചു..
ഹ്മ്മ്മ് എനിക്കറിയാമല്ലോ നീ എന്റെ കൂടെ കാണും എന്ന് പക്ഷേ എങ്ങനെയാണ് ഞാൻ പാർവതിയുടെ അടുക്കൽ എത്തുക.. അതിനൊരു വഴി കണ്ടെത്തേണ്ട..
അത് വേണം പെട്ടെന്ന് എടിപടി എന്ന് പറഞ്ഞ് ഒന്നും ചെയ്യേണ്ട.. ആലോചിച്ചു വേണം എന്തും ചെയ്യുവാൻ.. മുട്ടാൻ പോകുന്നവർ ചില്ലറക്കാരല്ല.. എന്തായാലും ആ പെണ്ണ് ആ വീട്ടിലെ വേലക്കാരി ആയിരിക്കും.. അതിൽ കൂടുതൽ ബന്ധം ഒന്നും അവരുമായിട്ട് ആ പെണ്ണിന് ഉണ്ടാകില്ല..
അത് പറഞ്ഞപ്പോഴാണ് നീ ഒരു കാര്യം ചെയ്യ്.. നീ നേരെ കുരിശിങ്കൽ തറവാട്ടിലേക്ക് ചെല്ല്.. അവളിപ്പോൾ എന്തായാലും അനാഥയാണ്.. അവൾക്ക് സ്വന്തം എന്ന് പറയാൻ ഏട്ടന്റെ സ്ഥാനത്ത് നീയേ ഉള്ളൂ.. അപ്പോൾ സ്വാഭാവികമായും അവളെ തേടി ആരെങ്കിലും വന്നാൽ അവളെ നിന്റെ കൂടെ പറഞ്ഞയക്കുക അല്ലാതെ വേറെ വഴിയില്ല അവർക്ക് .. വേണമെങ്കിൽ ഞാനും കൂടെ വരാം.. എന്തു പറയുന്നു വാസു അരവിന്ദനെ നോക്കി ചോദിച്ചു..
അല്ലടാ അവൾ വരുമോ എന്റെ കൂടെ അവളുടെ ചേച്ചിയെ ഞാൻ കൊന്നത് അവളുടെ കൺമുമ്പിൽ ഇട്ട.. അപ്പോൾ പിന്നെ… അതും ശരിയാ എന്നാൽ ഒരു കാര്യം ചെയ്യാം അവളുടെ ഒരു മാമൻ ഇല്ലേ ആ ആളല്ലേ നിന്റെ ബന്ധവും കൊണ്ട് അവളുടെ ചേച്ചിയെ വിവാഹമാലോചിക്കുവാൻ വേണ്ടിയും മറ്റും മുന്നിട്ടു നിന്നത്..
ഹോ അയാളോ അയാൾ ഒരു പണക്കൊതിയനാണ് ഞാൻ അല്പം പണം വെച്ച് നീട്ടിയപ്പോൾ എന്നെ ഒരു സൽഗുണ സമ്പന്നനായി ആ വീട്ടുകാരുടെ മുന്നിൽ അവതരിപ്പിച്ചത് അയാൾ അല്ലേ..
എന്നാൽ കാര്യങ്ങൾ എളുപ്പമായി.. അയാളോട് ഇങ്ങോട്ട് വരാൻ പറ.. കുടുംബക്കാർ ഉള്ളപ്പോൾ അവൾ അങ്ങനെ അനാഥയായി കുരിശിങ്കലിൽ നിൽക്കണ്ട.. അവളെയും വിളിച്ച് അമ്മാവൻ പുറത്തിറങ്ങിയ സമയം തന്നെ ആ അമ്മാവൻ ന******* എന്തെങ്കിലും കൈമടക്ക് കൊടുത്ത് അവളെയും കൊണ്ട് നമ്മൾ ഇങ്ങു പോരുന്നു എങ്ങനെയുണ്ട് ഈ വാസുവിന്റെ ബുദ്ധി..
വാസു തന്റെ ഷർട്ടിന്റെ കോളർ ഒന്ന് ഉയർത്തിക്കൊണ്ട് അരവിന്ദനോട് ആയി ചോദിച്ചു..
വാസു നീയാണെടാ എന്റെ ആത്മാർത്ഥ സുഹൃത്ത്… ഇതുതന്നെ ഉറപ്പിക്കാം ഞാനാ അമ്മാവനെ ഒന്ന് വിളിക്കട്ടെ..
എടാ പിന്നെ അമ്മാവനോട് പ്രത്യേകിച്ച് പറയണം പാർവതിയെ വിളിക്കുവാനാണ് വരുന്നത് ആ കാര്യം വീട്ടുകാരോട് ഒന്നും പറയരുതെന്ന്.. വേറെ എന്തെങ്കിലും പറഞ്ഞിട്ട് വേണം അയാൾ തിരുവനന്തപുരത്തേക്ക് കെട്ടിയെടുക്കുവാൻ..
അതൊക്കെ എനിക്കറിയാം ഞാൻ എന്തായാലും അയാളെ ഒന്ന് വിളിക്കട്ടെ.. അതും പറഞ്ഞു അരവിന്ദൻ മൊബൈൽ ഫോൺ എടുത്ത് പുറത്തേക്കിറങ്ങി പോയി..
ഞങ്ങളുടെ വലയിൽ പാർവതി വീഴുമെന്ന സന്തോഷത്തിൽ വാസു തന്റെ കയ്യിൽ ഉണ്ടായിരുന്ന ബാലൻസ് മദ്യം മുഴുവൻ വായിലേക്ക് കമഴ്ത്തി…
പുറത്തെ ഗേറ്റിൽ നിന്ന് കൊണ്ട് കുരിങ്കൽ തറവാട് നോക്കുകയാണ് പാർവതിയുടെ അമ്മാവൻ..
എന്നാലും എന്റെ അരവിന്ദ നീ ശരിക്കും അന്വേഷിച്ചോ ഇവിടെ തന്നെയാണോ ആ ദരിദ്രവാസി പെണ്ണുള്ളത്..
അതേ അമ്മാവാ ഞാൻ ശരിക്കും അന്വേഷിച്ചതാ..
എന്നാലും എനിക്ക് ഇതങ്ങോട്ട് വിശ്വസിക്കുവാൻ പറ്റുന്നില്ല ഇത് വീടാണോ കൊട്ടാരം അല്ലേ.. തന്റെ കണ്ണുകൾ വിടർത്തിക്കൊണ്ട് പാർവതിയുടെ അമ്മാവൻ അരവിന്ദനോട് പറഞ്ഞു..
അല്ല നിങ്ങൾ ഈ വീടിന്റെ വലുപ്പം എടുക്കാൻ വന്നതാണോ.. കാര്യം ചെയ് ഹേ അല്പം മുഷിച്ചിലൊടെ അയാളോടായി പറഞ്ഞു വാസു ..
ഹ്മ്മ്മ്മ് ശരി ശരി ശരി അരവിന്ദ നീയും വാ… എന്തോ വാസുവിന്റെ സംസാരം അമ്മാവന് അത്രയ്ക്കും പിടിച്ചിട്ടില്ലായിരുന്നു.. എന്തായാലും ഞാൻ തനിച്ചു പോകുന്നില്ല നിന്നെ കണ്ടാൽ അവൾ പേടിച്ചിട്ടാണെങ്കിലും നിന്റെ കൂടെ വരും..
എന്നാൽ പിന്നെ വാസുവും വന്നോട്ടെ ഇവനായിട്ടെന്തിനാ വരാതിരിക്കുന്നത്..
എന്നാൽ അങ്ങനെ വാ വേഗം.. അത്രയും പറഞ്ഞ് അവർ വേഗം കുരിശിങ്കൽ തറവാടിന്റെ ഗേറ്റിന്റെ അടുക്കലേക്ക് ചെന്നുകൊണ്ട് കയറാൻ നിന്നതും സെക്യൂരിറ്റി അവരെ കണ്ടു പുറത്തേക്ക് വന്നതും ഒരേ സമയം ആയിരുന്നു..
കാര്യങ്ങൾ ചോദിച്ചറിഞ്ഞ സെക്യൂരിറ്റി അവരോടൊന്നും പറയാതെ നേരെ വീട്ടിലേ walky ടോക്കിലൂടെ ആദത്തിനെ വിളിച്ചു..
എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ സെക്യൂരിറ്റി അങ്ങനെ വിളിക്കുമെന്ന് അവന് അറിയാം.. അതുകൊണ്ട് അവൻ ഫോണെടുത്തെതും മറുതലക്കൽ നിന്ന് പറയുന്ന വാക്കുകൾ കേട്ട് അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുക്കി..
ഹ്മ്മ്മ് അകത്തേക്ക് കയറ്റി വിട്ടേക്ക്.. പിന്നെ ഒരു അരമണിക്കൂർ കഴിഞ്ഞ് ഒരു ആംബുലൻസ് ബുക്ക് ചെയ്യണം.. ഞാൻ പറഞ്ഞിട്ട് അകത്തേക്ക് വിട്ടാൽ മതി.
Ok സർ…
അത് പറയുമ്പോൾ സെക്യൂരിറ്റിയുടെ ചുണ്ടിൽ ഒരു പുഞ്ചിരിന്നുവിടർന്നിരുന്നു ..
മുന്നിൽ നിൽക്കുന്ന മൂന്നെണ്ണത്തിനെയും അയാൾ ദയനീയമായി ഒന്നു നോക്കി പോയി….
തുടരും
