ഇന്ന് നമുക്ക് ചപ്പാത്തിയും നാനുമൊക്കെ എന്നും കഴിച്ചു മടുത്തവർക്കായിതാ ഒരു കിടിലൻ പലഹാരം. വെറും മൂന്നു ചേരുവകൾ കൊണ്ടാണ് ഈ പലഹാരം തയ്യാറാക്കി ഇരിക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് കപ്പ് മൈദ ഒരു പാത്രത്തിലേക്ക് എടുക്കുക, ശേഷം മൈദയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ ബേക്കിങ് പൗഡറും ചേർത്ത് നന്നായി മിക്‌സാക്കുക. എന്നിട്ട് മാവിലേക്ക് ഒരു കപ്പ് തൈരും ചേർത്ത് ഇളക്കുക. ശേഷം കാൽ കപ്പും വെള്ളം കൂടി ചേർത്ത് മാവിനെ നല്ല സോഫ്റ്റായി കുഴച്ചെടുക്കുക.
ശേഷം സോഫ്റ്റായി വന്ന മാവിനെ പതിനഞ്ച് മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ ബട്ടർ ഒന്ന് മേൽറ്റാക്കി എടുക്കുക. ശേഷം ഏഴ് വെളുത്തുള്ളി പേസ്റ്റാക്കി എടുക്കുക. എന്നിട്ട് മേൽറ്റാക്കി എടുത്ത ബട്ടറിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം കുഴച്ചു വെച്ചിരുന്ന മാവ് നല്ല സോഫ്റ്റായി വന്നിട്ടുണ്ട്. ശേഷം ഒന്നും കൂടി മാവിനെ കുഴച്ച ശേഷം ചപ്പാത്തിക്ക് എടുക്കുന്ന അതെ അളവിലുള്ള ഓരോ ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം മാവിനെ നല്ല പോലെ ഉരുട്ടിയ ശേഷം കൗണ്ടർ ടോപ്പിൽ കുറച്ചു പൊടി വിതറിയ ശേഷം പരത്തി എടുക്കുക.
എന്നിട്ട് പരത്തിയെടുത്ത മാവിന്റെ മുകളിൽ ഗാർലിക് ബട്ടർ കൈ കൊണ്ട് തടവുക. എന്നിട്ട് ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ബട്ടർ പുരട്ടിയ ഭാഗം പാനിൽ വരത്തക്ക വിധം റൊട്ടി ഇട്ടു കൊടുക്കുക. ശേഷം പതിനഞ്ച് സെക്കൻഡ് ആകുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. ശേഷം രണ്ട് സൈഡും ഇടയ്ക്കിടെ തിരിച്ചും മറിച്ചുമിട്ട് റൊട്ടി വേവിച്ചെടുക്കുക. അപ്പോൾ റൊട്ടി നന്നായി വെന്തു വന്നിട്ടുണ്ട്.
ശേഷം എല്ലാ മാവും ഇതുപോലെ ചെയ്തു റൊട്ടി ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഗാർലിക് ബട്ടർ റൊട്ടി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ റൊട്ടി തയ്യാറാക്കി നോക്കണേ. എന്നും ചപ്പാത്തിയും മറ്റും കഴിക്കുന്നതിനേക്കാൾ ഇടയ്ക്കിടെ വ്യത്യസ്തമായ പലഹാരങ്ങൾ കൂടി കഴിക്കുവാൻ ശ്രദ്ധിക്കുക. ബട്ടർ മുകളിലായി തേക്കുന്നത് കൊണ്ട് തന്നെ വളരെ ടേസ്റ്റിയായിരിക്കും ഈ റൊട്ടിക്കും. ട്രൈ ചെയ്യാൻ മറക്കല്ലേ.
