ചിക്കൻ ഫ്രൈ തോറ്റുപോകും രുചിയിൽ സോയ ചങ്‌സ് ഫ്രൈ ആക്കിയാലോ. അപ്പോൾ സോയ കൊണ്ട് ഒരു അടിപൊളി ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി രണ്ട് കപ്പ് സോയ ചങ്‌സ് ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം അതിലേക്ക് നല്ല ചൂടുള്ള വെള്ളം ചേർത്ത് ഇരുപത് മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം സോയ നല്ല പോലെ വീർത്തു കുതിർന്നു കിട്ടിയിട്ടുണ്ട്. ശേഷം സോയ മൂന്നു വെള്ളത്തിൽ കൂടി കഴുകി എടുക്കുക. എന്നിട്ട് സോയയിലെ വെള്ളം കൈ കൊണ്ട് നന്നായി പിഴിഞ്ഞ് കളയുക.
ശേഷം പിഴിഞ്ഞെടുത്ത സോയയിലേക്ക് പാകത്തിനുള്ള ഉപ്പും, രണ്ട് ടേബിൾ സ്പൂൺ തൈരും, ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരും, ചേർത്ത് ഇളക്കി പതിനഞ്ചു മിനിറ്റോളം സോയ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി പതിനഞ്ചു മിനിട്ടിനു ശേഷം സോയയിലേക്ക് മസാല ചേർത്ത് കൊടുക്കാം. അതിനായി മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടേബിൾ സ്പൂൺ മുളക്പൊടി, അര ടീസ്പൂൺ പെരിഞ്ജീരകം ചതച്ചതും, കാൽ ടീസ്പൂൺ ഗരം മസാല, ചേർത്ത് കൊടുക്കുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കഷ്ണം ഇഞ്ചിയും, അഞ്ചു പീസ് വെളുത്തുള്ളി, ആറ് പീസ് ചെറിയ ഉള്ളി, ആറ് പീസ് വറ്റൽമുളക്, കുറച്ചു കറിവേപ്പിലയും ചേർത്ത് ഒന്ന് അരച്ചെടുക്കുക. ശേഷം അത് സോയയിലേക്ക് ചേർത്ത് കൊടുക്കുക.
ശേഷം ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും, രണ്ട് ടേബിൾ സ്പൂൺ മൈദ, ഒന്നര ടേബിൾ സ്പൂൺ കോൺഫ്ലോർ, കാൽ കപ്പ് അരിപ്പൊടി, ചേർത്ത് നല്ല പോലെ കൈ കൊണ്ട് ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിലേക്ക് മസാല തേച്ചു വെച്ചിട്ടുള്ള സോയ ഓരോന്നായി എണ്ണയിലേക്ക് ഇട്ട് കൊടുക്കുക. മീഡിയം ടു ഹൈ ഫ്ളൈമിലിട്ടു വേണം സോയ ഫ്രൈ ആക്കി എടുക്കാൻ. ശേഷം ഒരു സൈഡ് മൂത്തു വന്നാൽ സോയ തിരിച്ചിട്ട് മൂപ്പിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സോയ ചങ്‌സ് ഫ്രൈ തയ്യാറായിട്ടുണ്ട്. ഇനി കുറച്ചു കറിവേപ്പിലയും, കുറച്ചു വെളുത്തുള്ളി ചതച്ചതും എണ്ണയിൽ ഇട്ടു ഫ്രൈ ആക്കി വറുത്തെടുത്ത സോയയിൽ ചേർത്ത് കൊടുക്കുക. എല്ലാവരും ഈ രീതിയിൽ സോയ ഫ്രൈ ആക്കി നോക്കണേ.
