ഇനി ചപ്പാത്തിയും പൂരിയുമൊക്കെ മറന്നേക്കൂ. ഇതാ ഒരു പുത്തൻ പലഹാരം

ഗോതമ്പ് മാവ് കൊണ്ട് ചപ്പാത്തി മടുത്തെങ്കിൽ ഇതാ ഒരു കിടിലൻ പലഹാരം. എന്നും ഒരേ പലഹാരം കഴിക്കാൻ മടുപ്പ് തോന്നുന്നവരായിരിക്കും നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് ഒരു അടിപൊളി പലഹാരം ഇതുവരെ കഴിച്ചിട്ടില്ലാത്ത രുചിയിൽ തയ്യാറാക്കിയാലോ. ഗോതമ്പ് മാവ് കൊണ്ട് ആണ് ഈ പലഹാരം തയ്യാറാക്കി ഇരിക്കുന്നത്, അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക.

ശേഷം ഓയിലിലേക്ക് രണ്ട് സവാള പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി സവാളയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചതും, ചേർത്ത് നന്നായി വഴറ്റുക. ശേഷം സവാള നന്നായി വാടി വന്നാൽ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ മുളക്പൊടിയും, അര ടേബിൾ സ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ കുരുമുളക് പൊടി, കാൽ ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം എല്ലാം കൂടി ഒരു മിനിറ്റോളം ഇളക്കി വഴറ്റുക.

ഇനി ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ഒരു ബൗളിലേക്ക് ഒന്നര കപ്പ് ഗോതമ്പ് മാവ് എടുക്കുക. ശേഷം മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, കുറെച്ചെയായി വെള്ളവും ചേർത്ത് മാവ് കലക്കി എടുക്കുക. ദോശ മാവിന്റെ പരുവത്തിൽ മാവിനെ കലക്കി എടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു തവി മാവ് ഒഴിക്കുക. ഇനി നല്ല പോലെ പരത്തുക. ശേഷം പലഹാരം ഒന്ന് വെന്തു വന്നാൽ വേറൊരു പാത്രത്തിലേക്ക് എടുക്കുക.

എന്നിട്ട് ആ പലഹാരം തിരിച്ചിട്ട ശേഷം രണ്ട് ടേബിൾ സ്പൂൺ ഉള്ളി ഫില്ലിംഗ് വെക്കുക. ശേഷം ഒരു മുട്ട പുഴുങ്ങിയ ശേഷം അതിന്റെ പകുതി മുറിച്ചു മസാലയുടെ മുകളിലായി വെക്കുക. എന്നിട്ട് പലഹാരത്തിന്റെ എല്ലാ സൈഡിലും മൈദ കലക്കിയ മിക്സ് തേക്കുക. എന്നിട്ട് ചതുരാകൃതിയിൽ പലഹാരം ഫോൾഡാക്കി എടുക്കുക. എന്നിട്ട് ഒരു പാനിൽ കുറച്ചു ഓയിൽ ഒഴിച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ പലഹാരം വെച്ച് ഷാലോ ഫ്രൈ ആക്കി എടുക്കുക. രണ്ട് സൈഡും തിരിച്ചും മറിച്ചുമിട്ട് ക്രിസ്പിയാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഗോതമ്പ് മാവ് കൊണ്ട് തയ്യാറാക്കിയ പലഹാരം ട്രൈ ചെയ്തു നോക്കണേ. വളരെ കുറച്ചു ചേരുവകൾ കൊണ്ട് തയ്യാറാക്കിയ കിടിലൻ പലഹാരമാണ് ഇത്.

Leave a Reply

You cannot copy content of this page