അവധിക്കാലങ്ങളിൽ കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാൻ പറ്റിയ ലഞ്ചിനും ബ്രെക്ഫാസ്റ്റിനും കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പി പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായ ഈ അപ്പം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ഗ്ലാസ് പച്ചരി രണ്ട് മണിക്കൂറോളം കുതിർത്തി വെക്കുക. ഇനി ഒരു പൊട്ടറ്റോ പുഴുങ്ങി ഉടച്ചെടുക്കുക. ശേഷം ഒരു ക്യാരറ്റും ഒരു സവാളയും കൂടി ചെറുതായി അരിഞ്ഞെടുക്കുക. ഇനി എരിവിനാവശ്യമായ പച്ചമുളകും കൂടി ചേർത്ത് അരിഞ്ഞെടുക്കുക.
ഇനി കുറച്ചു ഇഞ്ചിയും മല്ലിയിലയും കൂടി ചെറുതായി അരിഞ്ഞെടുക്കുക. ഇനി പച്ചരി പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇനി അരച്ചെടുത്ത അരിയിലേക്ക് ഉടച്ചെടുത്ത ഉരുളക്കിഴങ്ങും ചെറുതായി അരിഞ്ഞെടുത്ത മിക്സുകൾ എല്ലാം കൂടി ചേർത്ത് ഇളക്കുക. ശേഷം നല്ല പുളിയുള്ള തൈര് മൂന്ന് ടേബിൾ സ്പൂണോളം ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചതച്ചു വെച്ചിട്ടുള്ള ഉണക്കമുളകും ചേർത്ത് നന്നായിട്ട് മിക്സാക്കുക. ഇനി മാവിനെ പത്തു മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക.
ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം കുറച്ചു വെളിച്ചെണ്ണ കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് ആ പാനിൽ കൊള്ളത്തക്ക വിധം മാവിനെ വീഴ്ത്തി അടച്ചു വെക്കുക. ശേഷം ഒരു സൈഡ് വെന്തു വന്നാൽ മറു സൈഡിലേക്ക് ഇട്ടു മൊരിച്ചെടുക്കുക. ലോ ഫ്ളൈമിലിട്ടു വേണം അപ്പം വേവിച്ചെടുക്കാൻ. രണ്ട് സൈഡും മോരിച്ചുവേണം അപ്പം വേവിച്ചെടുക്കാൻ.
അപ്പോൾ വളരെ ടേസ്റ്റിയായ അപ്പം ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. രാവിലെ തിരക്കുള്ള ദിവസങ്ങളിൽ ഉണ്ടാക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ് ഇത്. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
