നമ്മുടെ ദൈനം ദിന ഫക്ഷണ രീതിയിൽ വലിയൊരു പങ്കാണ് ഫിഷിനുള്ളത്. ഫിഷ് ഫ്രൈ ആണ് എല്ലാവർക്കുമേറെ ഇഷ്ടം. എന്നാൽ പല രീതിയിൽ ഫിഷ് ഫ്രൈ ആക്കി എടുക്കാവുന്നതാണ്. അപ്പോൾ ഇന്ന് പരിചയപ്പെടുത്തുന്നത് വളരെ ടേസ്റ്റിയായി എങ്ങനെ ഫിഷ് ഫ്രൈ തയ്യാറാക്കാം എന്നതാണ്. അതിനായിട്ടു കുറച്ചു കരിമീനാണ് എടുത്തിട്ടുള്ളത്. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു ചെറിയ ഉള്ളി, നാലു പീസ് വെളുത്തുള്ളി, ഒരു ചെറിയ പീസ് ഇഞ്ചി, രണ്ടു ചെറിയ പച്ചമുളക്, ഒരു തക്കാളിയുടെ പകുതി.
ഇനി കാൽ ടേബിൾ സ്പൂൺ മഞ്ഞൾപൊടി, ഒരു വലിയ ടേബിൾ സ്പൂൺ മുളകുപൊടി, അര ടേബിൾ സ്പൂൺ കുരുമുളക് പൊടിച്ചത്,കാൽ ടേബിൾ സ്പൂൺ വലിയ ജീരകം, ഒരു ടേബിൾ സ്പൂൺ ഓയിൽ, ആവശ്യത്തിന് ഉപ്പു, ഇനി മിക്സിയിൽ ഒന്ന് അടിച്ചെടുക്കാം. ഇനി ഒരു ടേബിൾ സ്പൂൺ വെള്ളം കൂടി ചേർത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇനി കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള കരിമീനിലേക്ക് ഈ മിക്സ് തേച്ചു പിടിപ്പിക്കുക.
മീൻ വരഞ്ഞു കൊടുക്കാൻ മറക്കരുത്. ഇനി അരപ്പ് മീനിന്റെ എല്ലാ ഭാഗങ്ങളിലും തേച്ചു പിടിപ്പിച്ച ശേഷം അര മണിക്കൂർ റസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി മീൻ ഫ്രൈ ആക്കാൻ വേണ്ടീട്ടുള്ള ഓയിൽ ചേർത്ത് കൊടുക്കുക. ഇനി ഒന്ന് ചുറ്റിച്ചു കൊടുത്ത ശേഷം കുറച്ചു കറിവേപ്പില എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി മീനിനെ എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക. മീൻ ഇടുന്ന സമയം ഫ്ളയിം ഒന്ന് കൂട്ടി വെക്കുക.
ശേഷം ലോ ഫ്ളൈമിലിട്ടു മീനിനെ രണ്ടു സൈഡും ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഫിഷ് ഫ്രൈ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. ഏത് മീനും ഇങ്ങനെ ഫ്രൈ ആക്കിയാൽ കഴിക്കാൻ ഏറെ സ്വാദായിരിക്കും. ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഇ ആൻഡ് ഇ കിച്ചൺ എന്ന യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
