ഇനി ഗ്യാസ് അടുപ്പ് റോക്കറ്റുപോലെ കത്തും

ഇന്ന് ഗ്യാസ് കണക്ഷൻ ഇല്ലാത്ത വീടുകൾ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ പല വീടുകളിലും ഗ്യാസ് അടുപ്പ് കത്തുന്നത് വളരെ കുറഞ്ഞ തീയിൽ അല്ലെങ്കിൽ കത്തിനിൽക്കുന്ന തീ പെട്ടന്ന് അണഞ്ഞു പോകുന്ന രീതിയിലൊക്കെ ആകും. എന്നാൽ ഗ്യാസ് ബർണർ എത്ര തന്നെ ക്ളീൻ ചെയ്താലും ഈ പ്രശ്നം മാറണമെന്നില്ല. എന്നാൽ ഇന്ന് നമുക്ക് ഗ്യാസ് അടുപ്പ് നല്ലപോലെ കത്താനും, തീ പെട്ടന്ന് സൗണ്ടോട് കൂടി അണഞ്ഞുപോകാതിരിക്കാനും എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ഗ്യാസിന്റെ ഏത് റിപ്പയർ പരിഹരിക്കുന്നതിന് മുൻപായി ഗ്യാസ് സിലിണ്ടർ സ്വിച്ച് ഓഫ് ചെയ്യുക. ശേഷം സ്റ്റാവിൻറെ ബാക്ക് ഭാഗത്തായി പൈപ്പിലായി കടിപ്പിച്ചിട്ടുള്ള ഒരു ഭാഗം കാണാം അത് ഡിസ്‌ കണക്റ്റ് ചെയ്യുക. ശേഷം മുകളിലായി കാണുന്ന ഗ്യാസ് ബർണ്ണരും, പ്ലേറ്റുമെല്ലാം സ്ക്രൂ ഊരിയ ശേഷം എടുത്തു മാറ്റുക. സ്ക്രൂവിന്റെ അടിയിലായി ഒരു നട്ട് വരുന്നുണ്ട് അത് കൈ കൊണ്ട് അമർത്തിയ ശേഷം ഊരി മാറ്റുക. ഓരോ ഭാഗവും ഊരി മാറ്റുമ്പോൾ അതീവ ശ്രദ്ധയോട് കൂടി ചെയ്യുക. കാരണം തിരിച്ചു അതുപോലെ തന്നെ ഫിക്സ് ചെയ്യാനുള്ളതാണ്.

ശേഷം സ്വിച്ചിന്റെ ബാക്കിലായി കാണുന്ന ഭാഗമാണ് ജെറ്റ് ഏരിയ. അവിടെയും നട്ട് ഊരിയ ശേഷം ഒരു സേഫ്റ്റി പിൻ കൊണ്ട് ക്ളീൻ ചെയ്യുക. ശേഷം സ്വിച്ചിന്റെ ഭാഗം ഇളക്കിയ അവിടെയും നല്ലപോലെ ക്‌ളീനാക്കുക. ശേഷം ജെറ്റ് തിരിച്ചു കണക്റ്റ് ചെയ്യുന്ന സമയം കൂടുതലായും ടൈറ്റ് ആക്കരുത്. കാരണം ഇതൊരു ബ്രാസ്സിന്റെ മേറ്റിരിയലായത് കൊണ്ട് തന്നെ പെട്ടന്ന് പൊട്ടി പോകാനുള്ള സാധ്യതയുണ്ട്.

ഗ്യാസ് സിലിണ്ടറിന്റെ എല്ലാ ഭാഗവും ക്‌ളീൻ ആക്കിയ ശേഷം ഓരോന്നും അതാത് സ്ഥാനത്തായി ഫിക്സ് ചെയ്യുക. അഴിച്ചെടുക്കുമ്പോൾ ഓരോന്നും എവിടെനിന്നാണ് എന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഇതുപോലെ ഗ്യാസ് അടുപ്പ് ക്‌ളീൻ ചെയ്യുകയാണെങ്കിൽ തീ നല്ലപോലെ കത്തുകയും, ഗ്യാസ് അടുപ്പിലെ എല്ലാ പ്രശ്‍നങ്ങളും ഇല്ലാതാകുകയും ചെയ്യുന്നു. കൂടുതൽ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply

You cannot copy content of this page