ഇനി മുളക് ബജി തയ്യാറാക്കുമ്പോൾ ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്യൂ.

നമുക്ക് എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു സ്നാക്കാണ് മുളക് ബജി. എന്നാൽ ഈ മുളക് ബജി കുറച്ചു വ്യത്യസ്തമായി ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായ സ്റ്റഫ്ഡ് മുളക് ബജി എങ്ങനെ ഉണ്ടാക്കാം എന്ന്. അതിനായി മുന്നൂറു ഗ്രാം ബജി മുളക് നല്ല പോലെ കഴുകി എടുക്കുക. ശേഷം അതിന്റെ ഉള്ളിലെ സീഡിനെ ഒരു കത്തി കൊണ്ട് വരഞ്ഞ ശേഷം എടുത്തു മാറ്റുക. ഇനി ഒരു വലിയ ബൗളിലേക്ക് രണ്ട് കപ്പ് കടലമാവ് എടുക്കുക. ശേഷം അതിനൊപ്പം കാൽ കപ്പ് അരിപ്പൊടി കൂടി ചേർക്കുക. ഇനി രണ്ട് ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കായപ്പൊടി, ആവശ്യമായ ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.

ഇനി ഒരു കപ്പ് വെള്ളം ചേർത്ത് മാവിനെ കലക്കി എടുക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ വെള്ളം കൂടി ചേർത്ത് വേണം ബാറ്റെർ കലക്കി എടുക്കാൻ. ഇനി കാൽ ടീസ്പൂൺ ബേക്കിങ് സോഡയും ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം മാറ്റി വെക്കുക. ഇനി നാല് പൊട്ടറ്റോ ആവിയിൽ വേവിക്കുക. ശേഷം വെന്തു വന്ന പൊട്ടറ്റോ ഉപ്പ് ചേർത്ത് ഉടച്ചെടുക്കുക. ശേഷം പൊട്ടറ്റോയിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു പച്ചമുളക് അരിഞ്ഞതും, കുറച്ചു മല്ലിയില അരിഞ്ഞതും, കുറച്ചു കറിവേപ്പില അരിഞ്ഞതും, ഒരു പീസ് ഇഞ്ചി അരിഞ്ഞതും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളക്പൊടി, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് മിക്‌സാക്കുക.

ഇനി കൈ കൊണ്ട് എല്ലാ ഭാഗത്തേയും ഇളക്കി മിക്‌സാക്കുക. ശേഷം കീറി വെച്ചിട്ടുള്ള ഓരോ മുളകിന്റെ ഉള്ളിലേക്കും ഈ പൊട്ടറ്റോ മസാല ഫില്ലാക്കി കൊടുക്കുക. ഇനി ഒരു ചട്ടിയിൽ എണ്ണ ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ ഓരോ മുളകും മാവിൽ മുക്കുക. ശേഷം എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. ശേഷം ഫ്രൈ ആക്കി കോരി എടുക്കുക. മുളക് മൂത്തു വരുമ്പോൾ കോരി മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ സ്റ്റഫഡ് മുളക് ബജി തയ്യാറായിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. നല്ല ചൂട് കട്ടനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു സ്നാക്കാണ് ഇത്.

Leave a Reply

You cannot copy content of this page