ഇന്ന് നമുക്ക് ചായയ്ക്കൊപ്പം കഴിക്കാൻ നല്ല രുചികരമായ ഒരു സ്നാക്ക് തയ്യാറാക്കിയാലോ. വീട്ടിലുള്ള വളരെ കുറച്ച് ചേരുവകൾ കൊണ്ടാണ് ഈ സ്നാക്ക് തയ്യാറാക്കിയിരിക്കുന്നത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് ഗോതമ്പുമാവ് ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് അതിലേക്ക് ഒരു സവാളയുടെ പകുതി പൊടിയായി അരിഞ്ഞതും, അരമുറി ക്യാരറ്റ് ഗ്രെറ്റാക്കി എടുത്തത്, അരക്കപ്പ് ക്യാബേജ് നീളത്തിൽ ചെറുതായി അരിഞ്ഞതും, 2 പച്ചമുളക് ചെറുതായി മുറിച്ചതുംചേർക്കുക.
എന്നിട്ട് അതിനൊപ്പം അരടീസ്പൂൺ ഈസ്റ്റ്, ആവശ്യത്തിനുള്ള ഉപ്പും കുറേശ്ശെയായി വെള്ളവും ചേർത്ത് മാവിനെ നല്ലപോലെ കലക്കി എടുക്കുക. ഒട്ടും കട്ടയില്ലാതെ കലക്കിയെടുത്ത മിക്സിനെ നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഒരു കപ്പ് വെള്ളമാണ് ചേർത്ത് കൊടുത്തിട്ടുള്ളത്. ശേഷം ഈ മിക്സിനെ 15 മിനിറ്റോളം റെസ്റ്റ് ചെയ്യാനായി അടച്ചു മാറ്റി വയ്ക്കുക. 15 മിനിറ്റ് ആയപ്പോൾ മാവ് പാകത്തിനായി കിട്ടിയിട്ടുണ്ട്.
ഇനി ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണ വെച്ച് ചൂടാക്കുക. ശേഷം എണ്ണയിലേക്ക് ഒരു കുഴിയുള്ള തവിയിട്ടു കൊടുക്കുക. തവിയും നല്ലപോലെ എണ്ണയിലിട്ട് ചൂടാക്കിയെടുക്കുക. ശേഷം ചൂടായി വന്ന തവിയിലേക്ക് ഒരു തവി മാവ് ഒഴിച്ച് കൊടുക്കുക. എന്നിട്ട് എണ്ണയിലേക്ക് ഇറക്കി വച്ചു കൊടുക്കുക. കുറച്ചുനേരം ഈ സ്പൂണ് എണ്ണയിലേക്ക് വെച്ച് കൊടുക്കുക. ഇത് നല്ലപോലെ മൂത്ത് വരുമ്പോൾ സ്നാക്ക് സ്പൂണിൽ നിന്നും ഇളകി വരുന്നതായിരിക്കും. എല്ലാ സ്നാക്കും ഇതുപോലെതന്നെ എണ്ണയിലിട്ട് തവി ചൂടാക്കിയ ശേഷം അതിലേക്ക് ഒഴിച്ച് എണ്ണയിലേക്ക് ഇട്ട് നല്ലപോലെ ഫ്രൈ ചെയ്തെടുക്കുക.
നല്ല ഷെയ്പ്പ് കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എല്ലാ സ്നാക്കും ഇതുപോലെ തന്നെ ഫ്രൈ ചെയ്ത് കോരിയെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള നല്ല ഹെൽത്തിയായിട്ടുള്ള ഒരു പലഹാരം ഇവിടെ തയ്യാറായിട്ടുണ്ട്. വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാനും, രാവിലെ ചായയ്ക്കൊപ്പം കഴിക്കാനും, വെറുതെ കഴിക്കാനുമെല്ലാം വളരെ ടേസ്റ്റിയാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
