നല്ല ക്രിസ്പിയായ ടേസ്റ്റിയായ അരി മുറുക്ക് ഇനി അഞ്ചു മിനിറ്റിൽ ഉണ്ടാക്കാം

എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്കാണ് മുറുക്ക്. എന്നാൽ ഇന്ന് നമുക്ക് കിടിലൻ ടേസ്റ്റിലുള്ള ഈ മുറുക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് അരിപ്പൊടിയും, അര കപ്പ് കടലമാവും എടുക്കുക. ശേഷം ഒരു സേവനാഴിയിലേക്ക് കുറച്ചു എണ്ണ തടകി എടുക്കുക. ശേഷം അരിപ്പൊടിയും കടലമാവും അരിച്ചെടുത്ത ശേഷം ഒരു ബൗളിലേക്ക് മാറ്റുക. ശേഷം ഒരു ടീസ്പൂൺ ജീരകവും ഒരു ടീസ്പൂൺ കറുത്ത എള്ളും കാൽ ടീസ്പൂൺ കായപ്പൊടിയും ചേർക്കുക.

എന്നിട്ട് അര ടീസ്പൂൺ മുളക്പൊടിയും, ഒരു ടീസ്പൂൺ ഉപ്പും, ചേർത്ത് മിക്‌സാക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ എണ്ണയും ചേർത്ത് ഇളക്കുക. എന്നിട്ട് കുറെച്ചെയായി വെള്ളം ചേർത്ത് മാവിനെ കുഴച്ചെടുക്കുക. നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ കുറച്ചും കൂടി വെള്ളം തളിച്ച് കൊടുത്ത ശേഷം ഒന്നും കൂടി മാവിനെ സോഫ്റ്റായി കുഴച്ചെടുക്കുക.

ശേഷം എണ്ണ തടകി വെച്ച പ്ലേറ്റിലേക്ക് മുറുക്കിനെ ചുറ്റിച്ചു വീഴ്ത്തുക. എന്നിട്ട് മുറുക്ക് പൊരിക്കുവാൻ ആവശ്യമായ എണ്ണ പാനിൽ വെച്ച് ചൂടാക്കുക. എന്നിട്ട് ചുറ്റിച്ചു വെച്ച മുറുക്കിനെ എണ്ണയിലേക്ക് ഇട്ടു ഫ്രൈ ആക്കി എടുക്കുക. ഇനി ഒരു ബ്രൗൺ കളർ ആയി വന്നാൽ എണ്ണയിൽ നിന്നും കോരി എടുക്കുക. എണ്ണ മീഡിയം ഫ്ളൈമിൽ വെച്ച് വേണം മുറുക്ക് ഫ്രൈ ആക്കാൻ.

അപ്പോൾ വളരെ ടേസ്റ്റിയായ അരി മുറുക്ക് റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. നല്ല ടേസ്റ്റിയായ ക്രിസ്പിയായ മുറുക്ക് കൂടിയാണ് ഇത്. പാചകം എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

<iframe width=”1815″ height=”803″ src=”https://www.youtube.com/embed/JNLGmxHH8Ek” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

Leave a Reply