ഒരുതവണ ഗ്രീൻപീസ് കറി ഇങ്ങനെ തയ്യാറാക്കിയാൽ പിന്നെ രുചി മറക്കാനേ പറ്റില്ല.

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു കറിയാണ് ഗ്രീൻപീസ് കറി. എന്നാൽ എന്നും ഉണ്ടാക്കുന്ന കറിയെക്കാൾ കുറച്ചു വ്യത്യസ്തമായി ഒരു ഗ്രീൻ പീസ് കറി ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് ഇത് ടേസ്റ്റിയായും വ്യത്യസ്തമായും എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം അര കപ്പ് ഗ്രീൻപീസ് തലേദിവസം വെള്ളത്തിൽ ഇട്ട് കുതിർത്തി എടുക്കുക. ശേഷം ഗ്രീൻപീസിനെ കുക്കറിലേക്ക് മാറ്റുക. ശേഷം അതിനൊപ്പം രണ്ട് ഉരുളകിഴങ്ങ് കൂടി മുറിച്ചു ചേർക്കുക. ഇനി അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു പച്ചമുളകും, മൂന്നു വെളുത്തുള്ളിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക.

ഇനി ഗ്രീൻപീസിലേക്ക് ഇത് മുങ്ങികിടക്കാൻ പാകത്തിന് വെള്ളവും ചേർത്ത് കുക്കർ അടച്ചു വെച്ച് ഗ്രീൻപീസ് വേവിക്കുക. ലോ ടു മീഡിയം ഫ്ളൈമിൽ വെച്ച് അഞ്ചു ഫിസിൽ വരുന്നത് വരെ ഗ്രീൻപീസ് വേവിക്കുക. അഞ്ചു ഫിസിൽ ആയപ്പോൾ ഗ്രീൻപീസ് നന്നായി വെന്തു വന്നിട്ടുണ്ട്. ശേഷം ഗ്രീൻപീസിനെ ഒരു സ്പൂൺ കൊണ്ട് ഉടച്ചു കൊടുക്കുക. ഇനി ഉടച്ചെടുത്ത ഗ്രീൻപീസിലേക്ക് ഒരുകപ്പ് തേങ്ങാപ്പാൽ ചേർക്കുക. തേങ്ങാപ്പാൽ എടുക്കുമ്പോൾ അര ടീസ്പൂൺ ചെറിയ ജീരകം കൂടി ചേർത്ത് വേണം തേങ്ങാ അരച്ചെടുക്കാൻ.

ശേഷം ഫ്ളയിം ഓണാക്കി കറി തിളപ്പിക്കുക. ശേഷം നല്ല പോലെ തിളച്ചു കുറുകി വരാനായി ഒരു മിനിറ്റോളം ലോ ഫ്ളൈമിൽ കറി വേവിക്കുക. ശേഷം ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് കുറച്ചു കടുകും കറിവേപ്പിലയും താളിച് കറിയിലേക്ക് ചേർക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഗ്രീൻപീസ് കറി തയ്യാറായിട്ടുണ്ട്. അപ്പത്തിനും ഇടിയപ്പത്തിനും പെറോട്ടക്കും എല്ലാം ഒപ്പം കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് ഇത്. എല്ലാവരും ഈ കറി ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page