ബീറ്റ്‌റൂട്ട് കൊണ്ട് ഇത്രയും ടേസ്റ്റിയായ ഹൽവെയോ ? വിശ്വസിക്കാൻ പറ്റുന്നില്ല.

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്വീറ്റ് റെസിപ്പിയാണ് ഹൽവ. പലരീതിയിലും നമ്മൾ ഹൽവ തയ്യാറാക്കാറുണ്ട്. എന്നാൽ ബീറ്റ്‌റൂട്ട് കൊണ്ട് ഹൽവ നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ. വളരെ ടേസ്റ്റിയായിട്ടുള്ള ഹൽവ നമുക്ക് ബീറ്റ്റൂട്ട് കൊണ്ട് തയ്യാറാക്കാൻ കഴിയും. അപ്പോൾ നോക്കിയാലോ ബീറ്റ്‌റൂട്ട് കൊണ്ട് ഹൽവ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി മൂന്ന് ബീറ്റ്റൂട്ട് തൊലി കളഞ്ഞ് നല്ലപോലെ കഴുകിയശേഷം ഒന്ന് ഗ്രേറ്റ് ആക്കി എടുക്കുക.

ഇനി ഹൽവ തയ്യാറാക്കാനായി തുടങ്ങാം. അതിനായി ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ് ചേർത്തു കൊടുക്കുക.
ശേഷം മെൽറ്റായി വന്ന നെയ്യിലേക്ക് നേരത്തെ ഗ്രേറ്റ് ആക്കി വച്ചിരുന്ന ബീറ്റ്റൂട്ട് ചേർത്ത് നന്നായി വഴറ്റുക. ശേഷം മൂന്നു മിനിറ്റ് കൊണ്ട് തന്നെ ബീറ്റ്‌റൂട്ട് വെന്തു കിട്ടുന്നതാണ്. ഇനി നല്ലപോലെ വഴറ്റി എടുത്ത ബീറ്ററൂട്ടിലേക്ക് രണ്ട് കപ്പ് തേങ്ങാപ്പാൽ ചേർത്തു കൊടുക്കുക.

തേങ്ങാപ്പാൽ ചേർക്കുന്നത് കൊണ്ട് തന്നെ ബീറ്റ്‌റൂട്ടിന്റെ ആ ഒരു ടേസ്റ്റ് ഹൽവയിൽ നിന്നും മാറി കിട്ടുന്നതാണ്. ശേഷം ഈ തേങ്ങാപ്പാലിൽ ബീറ്റ്‌റൂട്ട് നല്ലപോലെ വേവിച്ചെടുക്കുക. മീഡിയം ഫ്ളൈമിൽ വച്ചു വേണം ബീറ്റ്റൂട്ട് തേങ്ങാപ്പാലിൽ വേവിച്ചെടുക്കാൻ. ശേഷം തേങ്ങാപ്പാൽ നല്ലപോലെ വറ്റി വരുമ്പോൾ മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്ത് കൊടുക്കാം. ഒരു കപ്പ് പഞ്ചസാരയാണ് മധുരത്തിനായി ചേർത്തിരിക്കുന്നത്.ശേഷം നല്ലപോലെ ഇളക്കി പഞ്ചസാര മെൽറ്റാക്കി എടുക്കുക.

പഞ്ചസാരയും നല്ലപോലെ ബീറ്റ്‌റൂട്ടിൽ മെൽറ്റായി വന്നാൽ അര ടീസ്പൂൺ ഏലക്ക പൊടിച്ചത് ചേർത്തിളക്കുക. ഇനി മധുരം ബാലൻസ് ആവാൻ വേണ്ടി കുറച്ച് ഉപ്പു കൂടി ചേർത്ത് കൊടുക്കുക. രണ്ട് പിഞ്ചു ഉപ്പ് ചേർത്ത് കൊടുത്താൽ മതിയാകും. ശേഷം ഒരു ബൗളിലേക്ക് ആറ് ടേബിൾ സ്പൂൺ കോൺഫ്ലവർ കുറച്ചു വെള്ളത്തിൽ കട്ടയില്ലാതെ കലക്കിയ ശേഷം മാത്രം ബീറ്റ്‌റൂട്ട് മിക്സിലേക്ക് ചേർത്ത് കൊടുക്കുക. കോൺഫ്ലോർ മിക്സ് ചേർത്തു കഴിഞ്ഞാൽ കൈ വിടാതെ ഇളക്കുക. ഇനി ഹൽവ തിക്കായി തുടങ്ങിയാൽ കൈവിടാതെ ഇളക്കുക.

ശേഷം ബീറ്റ്റൂട്ട് ഹൽവ യിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കുക.ശേഷം പാനിൽ നിന്നും ഹൽവ വിട്ടു വരാറായി തുടങ്ങുന്ന ഒരു സ്റ്റേജ് ആകുമ്പോഴേക്കും കുറച്ചു ഡ്രൈ ഫ്രൂട്സും ചേർത്ത് കൊടുക്കുക. ഒരു ബോൾ പോലെ ഹൽവ ആയി തുടങ്ങിയാൽ ഫ്ളൈയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ബീറ്റ്റൂട്ട് ഹൽവ തയ്യാറായിട്ടുണ്ട്. ശേഷം ഇത് തണുത്തു കിട്ടാനായി ഒരു ട്രേയിലേക്ക് മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ ഹൽവ തയ്യാറായിട്ടുണ്ട്. ബീറ്റ്റൂട്ട് കൊണ്ടാണ് ഹൽവ തയ്യാറാക്കിയതെന്ന് പറയുകയേയില്ല. അത്രയും ടേസ്റ്റാണ് ഈ ഹൽവ. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ.

Leave a Reply