ഒരിക്കൽ ഈ വെണ്ടയ്ക്ക മസാലയുടെ രുചിയറിഞ്ഞാൽ പിന്നെ കഴിച്ചുനിർത്താനേ തോന്നില്ല

മിക്കവാറും പേർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക കൊണ്ടുള്ള പല ടേസ്റ്റി റെസിപ്പീസും നമ്മൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ഇന്ന് നമുക്ക് വെണ്ടയ്ക്ക കൊണ്ട് ഒരു അടിപൊളി വെണ്ടയ്ക്ക മസാല തയ്യാറാക്കിയാലോ. ചോറിനും, പലഹാരങ്ങൾക്കുമെല്ലാം ഒപ്പം കഴിക്കാൻ ഈ കറി വളരെ രുചികരമാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 250 ഗ്രാം വെണ്ടയ്ക്ക കഴുകിയ ശേഷം ഒന്നര ഇഞ്ചു നീളത്തിൽ മുറിച്ചെടുക്കുക.

ഇനിയൊരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് വെണ്ടക്കചേർത്തു വഴറ്റുക. ഇനി ആവശ്യത്തിനുള്ള ഉപ്പും, അരടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് വെണ്ടയ്ക്ക നല്ല പോലെ വഴറ്റുക. ശേഷം കോരി മാറ്റുക. എന്നിട്ട് ആ പാനിൽ തന്നെ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് ഒരുടീസ്പൂൺ ജീരകം ചേർക്കുക.

ശേഷം വാടിവന്ന ജീരകത്തിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക. ശേഷം ഒരു സവാള പൊടിയായി അരിഞ്ഞതും, ചേർത്ത് മൂപ്പിക്കുക. ശേഷം മൂടുന്നുവെന്ന മിക്സിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ശേഷം എല്ലാം വാടിവന്നാൽ ഒരു ടേബിൾ സ്പൂൺ മുളക്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കായപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കിയ ശേഷം ഒരു ഗ്ലാസ് വെള്ളം ചേർത്ത് കറി തിളപ്പിക്കുക.

ശേഷം അടച്ചുവെച്ചു മസാല ഒന്ന് വേവിച്ചു കുറുക്കി എടുക്കുക. ശേഷം അതിലേക്ക് ഒരുകപ്പ് പുളിയില്ലാത്ത തൈര് മസാലയിലേക്ക് ചേർത്ത് മിക്‌സാക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും, നേരത്തെ വഴറ്റിയെടുത്ത വെണ്ടക്കയും ചേർത്ത് ഇളക്കിയ ശേഷം ലോ ഫ്ളൈമിൽ വെച്ച് കറി നല്ലപോലെ വേവിക്കുക. വെണ്ടയ്ക്ക നല്ലപോലെ വെന്തുവന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം കുറച്ചു കറിവേപ്പിലയും ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ വെണ്ടയ്ക്ക മസാല തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മസാല തയ്യാറാക്കി നോക്കണേ.

Leave a Reply