ബട്ടറും മുട്ടയും ബ്രെഡും കൊണ്ടൊരു കിടിലൻ ബ്രേക്ഫാസ്റ്റ്

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു സാധനമാണ് ബ്രെഡ്. എന്നാൽ രാവിലത്തെ കാപ്പിക്ക് എളുപ്പമാക്കാൻ ഒരു അടിപൊളി ബ്രെഡ് ടോസ്റ്റ് ഉണ്ടാക്കിയാലോ. അതെ വൈകിട്ടത്തെ ചായക്കൊപ്പവും കഴിക്കാൻ പറ്റിയ നല്ലൊരു സ്നാക്കും കൂടിയാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ട് ടേബിൾ സ്പൂൺ മേൽറ്റായ സാൾട്ടഡ് ബട്ടർ എടുക്കുക. ശേഷം ബട്ടറിനൊപ്പം രണ്ട് വലിയ അല്ലി വെളുത്തുള്ളി ഗ്രേറ്റാക്കി ചേർക്കുക. ശേഷം രണ്ടും കൂടി നന്നായി മിക്‌സാക്കുക.

ശേഷം ആവശ്യമായ ബ്രെഡ് സൈഡിലെ മൊരിഞ്ഞ ഭാഗം കട്ട് ചെയ്ത ശേഷം എടുക്കുക. ഇനി ബട്ടർ ബ്രെഡിന്റെ മുകളിലായി തേച്ചു പിടിപ്പിക്കുക. ഇനി ചീസ് മുകളിലായി വിതറി ഇട്ടു കൊടുക്കുക. ശേഷം പുഴുങ്ങിയ മുട്ട തോട് കളഞ്ഞ ശേഷം നാലു ഭാഗമായി മുറിച്ചു ചീസിൻറെ മുകളിലായി വെച്ച് കൊടുക്കുക. ഇനി കുറച്ചു മല്ലിയില അരിഞ്ഞതും, മൂന്നു കഷ്ണം തക്കാളി അരിഞ്ഞതും, കുറച്ചു ചില്ലി ഫ്‌ളേക്‌സും, മുകളിലായി വിതറുക.

ഇനി രണ്ട് ബ്രെഡുകളും ഒരു പാൻ ചൂടാക്കിയ ശേഷം പാനിൽ വെച്ച് ടോസ്റ്റാക്കി എടുക്കുക. അടച്ചു വെച്ച് വേണം ടോസ്ടാക്കാൻ. ലോ ഫ്ളൈമിലിട്ടു അടച്ചു വെച്ച് നാലു മിനിട്ടാകുമ്പോൾ ബ്രെഡ് ടോസ്റ്റായിട്ടു മൊരിഞ്ഞു കിട്ടിയിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply