പല പച്ചക്കറികളും വെച്ചിട്ട് നമ്മൾ തോരൻ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് ചിക്കൻ കൊണ്ട് തോരൻ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം, അതിനായി ഒന്നര കപ്പ് ചിക്കൻ വേവിച്ചെടുക്കുക. ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തിട്ട് ആണ് ചിക്കൻ വേവിച്ചെടുത്തത്. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി പൊട്ടി വന്ന കടുകിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർത്ത് വഴറ്റുക.
ശേഷം ഒരു സവാള കൊത്തിയരിഞ്ഞത് ചേർത്ത് മൂപ്പിക്കുക. ഇനി സവാളക്കൊപ്പം കുറച്ചു കറിവേപ്പിലയും, ചേർത്ത് ഇളക്കുക. ശേഷം മൂത്തു വന്ന സവാളയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, മുക്കാൽ ടീസ്പൂൺ മുളക്പൊടി, കാൽ ടീസപൂൺ ഗരം മസാലയും ചേർത്ത് ഇളക്കി എല്ലാം മൂപ്പിക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് മസാലയിൽ എല്ലാം മൂപ്പിച്ച ശേഷം അര കപ്പ് തേങ്ങാ ചിരകിയതും ചേർത്ത് ഇളക്കി വേവിക്കുക.
രണ്ട് മിനിറ്റോളം തേങ്ങയെ നല്ല സ്മൂത്താക്കിയ ശേഷം വേവിച്ചു വെച്ചിട്ടുള്ള ചിക്കൻ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം അടച്ചു വെച്ച് ചിക്കൻ നന്നായി വേവിച്ചെടുക്കുക. അഞ്ചു മിനിട്ടോളം ലോ ഫ്ളൈമിൽ ചിക്കൻ നന്നായി വേവിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ തോരൻ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ചിക്കൻ കൊണ്ട് തോരൻ തയ്യാറാക്കി നോക്കണേ. ചോറിനും കാപ്പിക്കുമെല്ലാം ഒപ്പം കഴിക്കാൻ ഏറെ രുചിയാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.
