അര കപ്പ് അരിപ്പൊടി കൊണ്ട് നല്ല സ്പോഞ്ജ് കേക്ക് തയ്യാറാക്കാം.

എന്നും നമ്മൾ മൈദയും ഗോതമ്പ് മാവും കൊണ്ടല്ലേ കേക്ക് തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് അരിപ്പൊടി കൊണ്ട് നല്ല സ്പോഞ്ജ് കേക്ക് ഉണ്ടാക്കിയാലോ. അപ്പോൾ അരിപ്പൊടി കൊണ്ട് എങ്ങനെയാണ് ഈ സ്പോഞ്ജ് കേക്ക് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ബൗളിലേക്ക് അരക്കപ്പും ഒരു ടേബിൾ സ്പൂണും ( 140 ഗ്രാം ) കൂടി അരിപ്പൊടി എടുക്കുക. ശേഷം ഈ പൊടിയെ ഒരു രണ്ട്‌ വട്ടമെങ്കിലും അരിച്ചെടുക്കുക. ശേഷം അഞ്ചു മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിച്ചു എടുക്കുക. മുട്ടയുടെ വെള്ള ഭാഗം എടുക്കുന്ന ബൗൾ ക്‌ളീനയിരിക്കണം. ഒട്ടും തന്നെ നനവ് കാണാൻ പാടില്ല.

ശേഷം മുട്ടയുടെ മഞ്ഞയിലേക്ക് കാൽ കപ്പ് ഷുഗർ ചേർക്കുക. ശേഷം കാൽ കപ്പ് സാദാരണ പാലും, ഒരു ടേബിൾ സ്പൂണും ഒരുടീസ്പൂൺ ഓയിലും കൂടി ചേർക്കുക. ഇനി ഒരു ഡ്രോപ്പ് വാനില എസ്സെൻസും ചേർത്ത് നന്നായി ബീറ്റാക്കുക. ശേഷം മുട്ടയുടെ മഞ്ഞയിൽ ഷുഗർ മിക്‌സായി വന്നാൽ നേരത്തെ അരിച്ചു മാറ്റി വെച്ച അരിപ്പൊടി മിക്സ് കുറെച്ചെയായി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി നേരത്തെ മാറ്റി വെച്ച മുട്ടയിലേക്ക് രണ്ട്‌ ടേബിൾ സ്പൂൺ ഷുഗർ ചേർത്ത ശേഷം നന്നായി ബീറ്റാക്കുക. ശേഷം എഗ്ഗ് വൈറ്റിനെ നന്നായി ടിപ്പ് ചെയ്തു എടുക്കുക.

ശേഷം ടിപ്പ് ചെയ്തെടുത്ത എഗ്ഗ് വൈറ്റിലേക്ക് നേരത്തെ അടിച്ചു വെച്ച മുട്ടയുടെ മഞ്ഞ കുറെച്ചെയായി ചേർത്ത് സ്ലോയിൽ ഫോൾഡ് ചെയ്തു എടുക്കുക. എല്ലാം കൂടി നല്ല പോലെ മിക്‌സാക്കിയ ശേഷം ഒരു സ്റ്റീൽ പാത്രത്തിൽ ബട്ടർ പേപ്പർ വെച്ച് കൊടുക്കുക. ശേഷം കുറച്ചു നെയ്യ് തടവുക. എന്നിട്ട് കേക്ക് ബാറ്റെർ പാത്രത്തിലേക്ക് മാറ്റുക. ശേഷം കേക്ക് ടിൻ ഒന്ന് ടാപ്പ് ചെയ്യുക. ശേഷം ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം വെച്ച്
തിളപ്പിക്കുക. എന്നിട്ട് ആവി വന്ന പാത്രത്തിലേക്ക് ഈ കേക്ക് ബട്ടർ ഇറക്കി വെച്ച് കേക്ക് ടിൻ ഒരു മൂടി കൊണ്ട് കവർ ചെയ്യുക. ശേഷം ആവിയിൽ ഇഡ്ഡലി പത്രം അടച്ചു വെച്ച് ആവിയിൽ വേവിക്കുക. നാൽപ്പത് മിനിറ്റായപ്പോൾ കേക്ക് വെന്തു വന്നിട്ടുണ്ട്. ശേഷം കേക്കിനെ തണുത്തതിനു ശേഷം പാത്രത്തിൽ നിന്നും എടുത്തു മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ അരിപ്പൊടി കൊണ്ട് തയ്യാറാക്കിയ കേക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

Leave a Reply