ഈ ചൈനീസ് ഡിഷിന്റെ രുചി ഒന്ന് അറിയേണ്ടത് തന്നെ.

എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു മീനാണ് ചെമ്മീൻ. ഇന്ന് നമുക്ക് ചെമ്മീൻ കൊണ്ടുള്ള ഒരു ചൈനീസ് റെസിപ്പിയായ ശേഷവന് പ്രൗൻസ് റെസ്റ്റോറെന്റുകളിലാണ് എല്ലാവരും ഇത് കഴിച്ചിട്ടുണ്ടാകുക. വളരെ സിമ്പിളായ ഒരു റെസിപ്പിയാണ് ഇത്. അപ്പോൾ നമുക്ക് ഇ റെസിപ്പി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഇരുന്നൂറ്റി അൻപത് ഗ്രാം പ്രൗൻസ് നല്ല പോലെ കഴുകി വൃത്തിയാക്കി എടുക്കുക.

ശേഷം ചെമ്മീനിലേക്ക് ഒരു ടേബിൾ സ്പൂൺ സോയ സോസും കുറച്ചു ഉപ്പും ചേർത്ത് ഇളക്കുക. ഇനി ഒരു മുട്ടയും, ഒരു ടേബിൾ സ്പൂൺ മുളക്പൊടിയും, രണ്ട് ടേബിൾ സ്പൂൺ കോൺഫ്‌ളർ,ഒരു ടേബിൾ സ്പൂൺ മൈദാ, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി ഈ പ്രൗൻസിനെ നല്ല പോലെ ഫ്രൈ ആക്കി എടുക്കുക.

ഇനി ഒരു സവാളയും, കുറച്ചു സ്പ്രിങ് ഒണിയനും, ഒരു അഞ്ചോ ആറോ അല്ലി വെളുത്തുള്ളിയും, ഒരു ചെറിയ പീസ് ഇഞ്ചിയും, കുറച്ചു , മുളക്പൊടി അരച്ചതും, ഒരു ടീസ്പൂൺ സോയ സോസും, ഒരു ടീസ്പൂൺ വിനാഗിരിയും, ചേർത്ത് മസാല നല്ല പരുവത്തിൽ ചേർത്ത് റെസിപ്പി റെഡിയാക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പ്രൗൻസ് കറി റെഡിയായി വന്നിട്ടുണ്ട്.

ചൈനീസ് ഡിഷായ ചെമ്മീൻ എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ചാരം അടുക്കള എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനിയും നല്ല നല്ല റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്തു വെച്ചോളൂ. .

Leave a Reply

You cannot copy content of this page