ചിക്കൻ കൊണ്ട് ഒരു കിടിലൻ ഐറ്റം, രുചിയുടെ കാര്യത്തിൽ ഒരു രക്ഷയുമില്ല

കേക്ക് കഴിക്കാൻ ഇഷ്ടമില്ലാത്തത് ആർക്കാ അല്ലെ. എന്നാൽ ഇന്ന് നമുക്ക് ചിക്കൻ കൊണ്ടുള്ള ഒരു കേക്ക് ആയാലോ. വളരെ ടേസ്റ്റിയായ ഈ കേക്ക് ഇഫ്താറിനൊക്കെ കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പി കൂടിയാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ബോൺലെസ്സ് ചിക്കൻ ഒന്നര കപ്പോളം ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക, ശേഷം അതിനൊപ്പം രണ്ട് സവാള അരിഞ്ഞതും, രണ്ട് പച്ചമുളകും, കാൽ കപ്പ് മല്ലിയില, കുറച്ചു കറിവേപ്പില, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരുടീസ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പും, ഒരുടീസ്പൂൺ മുളക്പൊടിയും ചേർത്ത് കൊടുക്കുക.

എന്നിട്ട് നാല് ബ്രെഡും മുക്കാൽ കപ്പ് പാലും,ഒരു മുട്ടയും ചേർത്ത് നല്ല പോലെ അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മിക്സിനെ ഒരു കേക്ക് ടിന്നിലേക്ക് ഒഴിക്കുക. കേക്ക് ടിന്നിൽ കുറച്ചു നെയ്യ് തടകിയ ശേഷം മാത്രം ബാറ്റർ അതിലേക്ക് ഒഴിക്കുക. ശേഷം ഒന്ന് ടാപ്പ് ചെയ്തു ആവിയിൽ വേവിക്കുക. ഇനി ഒരു സ്റ്റീമറിൽ വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം തിളച്ചുവന്ന വെള്ളത്തിന്റെ മുകളിലേക്ക് തട്ട് വെച്ച് അതിലേക്ക് കേക്ക് ടിൻ ഇറക്കി വെച്ച് ആവിയിൽ വേവിക്കുക.

ശേഷം പതിനഞ്ച് ഇരുപത് മിനിറ്റുകൊണ്ട് തന്നെ കേക്ക് നല്ല പോലെ വെന്തു കിട്ടുന്നതാണ്. ഈ കേക്ക് ഒരു ഇരുപത് മിനിറ്റ് ആയപ്പോൾ തന്നെ നല്ല പോലെ വെന്തുവന്നിട്ടുണ്ട്. ശേഷം കേക്കിനെ ഏത് ഷെയ്പ്പിലാണോ മുറിക്കേണ്ടത് ആ ഷെയ്പ്പിൽ വരഞ്ഞു കൊടുക്കുക. എന്നിട്ട് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ കേക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒന്ന് ചിക്കൻ കേക്ക് തയ്യാറാക്കി നോക്കണേ. ഇഫ്താറിന് തയ്യാറാക്കാൻ പറ്റിയ കിടിലൻ ടേസ്റ്റിലുള്ള ഒരു കേക്കാണ് ഇത്.

Leave a Reply