പുതുരുചിയിലുഉള്ള പലഹാരങ്ങൾ കഴിക്കാൻ നമുക്കെല്ലാം ഒരുപാട് ഇഷ്ടമാണല്ലേ. എന്നും ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിക്കുന്നതിനേക്കാൾ ഇടയ്ക്കിടെ വ്യത്യസ്തമായ രുചിയിലുഉള്ള പലഹാരങ്ങൾ കഴിക്കാനാണ് നാം ഓരോരുത്തരും ഇഷ്ടപ്പെടുന്നത്. അപ്പോൾ ഇന്നു നമുക്ക് വളരെ ടേസ്റ്റിയായിട്ടുള്ള പുത്തൻ രുചിയിലുഉള്ള ഒരു പലഹാരം തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ ഈസി ബ്രേക്ഫാസ്റ്റ് തയ്യാറാക്കുന്നത് എന്ന്.
അതിനായി ഒരു ബൗളിലേക്ക് മൂന്നു കോഴി മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ഇനി ഒരുപാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായ പാനിലേക്ക് കുറച്ചു ഓയിൽ ബ്രഷ് ചെയ്തു കൊടുക്കുക. ശേഷം അടിച്ചു വച്ചിട്ടുള്ള മുട്ടയെ അതിലേക്ക് ചേർക്കുക. ഇനി മുട്ടയുടെ മുകളിലായി ആറ് സ്ലൈസ് ബ്രെഡ് വെച്ച് കൊടുക്കുക. എന്നിട്ട് മുട്ടയുടെ സൈഡ് ഭാഗം ബ്രെഡിന്റെ മുകളിലായി മടക്കുക.
ശേഷം ബാക്കിയുള്ള മുട്ടയെ ബ്രെഡിന് മുകളിലായി ഒഴിച്ചു കൊടുക്കുക. എന്നിട്ട് അതിൻറെ മുകളിലായി കുറച്ച് സ്ലൈസ് ചീസും വെച്ചുകൊടുക്കുക. ഇനി അതിന്റെ മുകളിലായി കുറച്ച് മല്ലിയില അരിഞ്ഞതും, കുറച്ചു ക്രഷ് ആക്കി എടുത്ത കുരുമുളകുപൊടിയും, കുറച്ച് ടൊമാറ്റോ സോസും ചേർത്ത് കൊടുക്കുക. എന്നിട്ട് ബ്രെഡ് പകുതിയായി വെച്ച് മുട്ട നേർപകുതിയായി മടക്കുക.
എന്നിട്ട് തിരിച്ചും മറിച്ചുമിട്ട് 2 സൈഡും മൂപ്പിച്ചെടുക്കുക. ബ്രഡും, മുട്ടയും, ചീസും കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന വളരെ ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരമാണിത്. എല്ലാവരും ഈ രീതിയിൽ ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
