ഒരുകൊല്ലം വരെ കേടുകൂടാതെ ഇരിക്കുന്ന പാഷൻ ഫ്രൂട്ട് ജ്യൂസ്

ഇപ്പോൾ മിക്കവാറും വീടുകളിൽ കാണുന്ന ഒരു ഫ്രൂട്ടാണ് പാഷൻ ഫ്രൂട്ട്. ഒരുപാട് പോഷകങ്ങളും ഒത്തിരി രോഗങ്ങൾക്ക് പ്രധിവിധിയുമാണ് ഈ ഫ്രൂട്ട്. അപ്പോൾ ഇന്ന് നമുക്ക് സീസൺ അല്ലാത്ത സമയത്തും പാഷൻ ഫ്രൂട്ട് ജ്യൂസ് എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാം എന്നാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ജ്യൂസ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം എല്ലാ ഫ്രൂട്ടിന്റെയും ഉള്ളിലുള്ള പൾപ്പ് ഒരു പാത്രത്തിലേക്ക് മാറ്റുക.

ഇനി ഈ പൾപ്പിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഫ്രൂട്ടിന്റെ അരി ഒരുപാട് അരഞ്ഞുപോകാതെ വേണം ജ്യൂസ് അരച്ചെടുക്കാൻ. ഇനി അരച്ചെടുത്ത പൾപ്പിനെ ഒന്ന് അരിച്ചെടുക്കുക. ഇനി അരിച്ചെടുത്തപ്പോൾ ഒരു ലിറ്ററോളം ജ്യൂസ് കിട്ടിയിട്ടുണ്ട്. ശേഷം എട്ട് കപ്പ് പഞ്ചസാര കൂടി എടുക്കുക. എന്നിട്ട് പഞ്ചസാരയെ ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ഒരു ലിറ്റർ വെള്ളം കൂടി ഈ പഞ്ചസാരയിലേക്ക് ചേർത്ത് അടുപ്പിലേക്ക് വെക്കുക. എന്നിട്ട് വേറൊരു പാത്രത്തിൽ പാഷൻ ഫ്രൂട്ട് ജ്യൂസ് തിളപ്പിക്കാനായി വെക്കുക.

ഇനി പഞ്ചസാര പാണി വെള്ളവുമായി അലിഞ്ഞു തിളച്ചു തുടങ്ങുന്ന സമയം ഒരു ടീസ്പൂൺ നാരങ്ങാ നീരും ചേർത്ത് ഇളക്കുക. ഇനി പാഷൻ ഫ്രൂട്ട് തിളച്ചു വന്നാൽ അപ്പോൾ തന്നെ ഫ്ളൈയിം ഓഫ് ചെയ്യാം. ശേഷം പഞ്ചസാര പാണിയും നല്ല തിളച്ചു വന്നിട്ടുണ്ട് അതും അടുപ്പിൽ നിന്നും മാറ്റാവുന്നതാണ്. ശേഷം രണ്ടും നല്ല പോലെ തണുപ്പിച്ചെടുക്കുക. ശേഷം അഞ്ചു ടേബിൾ സ്പൂൺ നാരങ്ങാ നീര് കുരു മാറ്റിയ ശേഷം പഞ്ചസാര പാനിയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഒരു അരിപ്പയിലൂടെ പഞ്ചസാര പാനി ജ്യൂസിലേക്ക് ചേർത്ത് ഇളക്കുക.

ഇനി ഒട്ടും തന്നെ വെള്ളം ഈർപ്പമില്ലാത്ത കുപ്പിയിൽ ഈ ജ്യൂസിനെ മാറ്റി സൂക്ഷിച്ചു വെക്കാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ പാഷൻ ഫ്രൂട്ട് സ്കോഷ് റെഡിയായി വന്നിട്ടുണ്ട്. ഇങ്ങനെ സ്കോഷ് ഉണ്ടാക്കി വെച്ചാൽ എത്ര ദിവസമായാലും സ്കോഷ് പാഴാക്കാതെ ഇരിക്കുന്നതാണ്. ചാരം അടുക്കള എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page