പലതരത്തിലുള്ള പായസങ്ങൾ കുടിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ കടല കൊണ്ട് നിങ്ങൾ പായസം ഉണ്ടാക്കിയിട്ടുണ്ടോ. എന്നാൽ ഇന്ന് നമുക്ക് കടല കൊണ്ട് ഒരു വേറെയ്റ്റി പായസം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് ഒന്നര കപ്പ് കുതിർത്തിയ കടലപ്പരിപ്പ് ചേർക്കുക. എന്നിട്ട് നെയ്യിലിട്ടു നല്ല പോലെ വറുക്കുക. ഏകദേശം മൂന്നു മിനിറ്റോളം പരിപ്പിനെ നെയ്യിൽ വറുക്കുക.
ശേഷം വറുത്തെടുത്ത കടലപരിപ്പിനെ കുക്കറിലേക്ക് മാറ്റുക. എന്നിട്ട് മൂന്നു കപ്പ് വെള്ളവും ചേർത്ത് കടലപ്പരിപ്പ് നല്ല പോലെ വേവിച്ചെടുക്കുക. ആദ്യം രണ്ട് ഫിസിലും പിന്നീട് കുറച്ചുനേരം ലോ ഫ്ളൈമിലും വെച്ച് പരിപ്പ് വേവിച്ചെടുക്കുക. ശേഷം വേവിച്ചെടുത്ത പരിപ്പിലേക്ക് മധുരത്തിനാവശ്യമായ ശർക്കര ഉരുക്കിയ ശേഷം ചേർത്ത് ഇളക്കുക.
ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് മൂന്നു ടേബിൾ സ്പൂൺ ചവ്വരി വറുത്തെടുക്കുക. ഇനി നല്ല പോലെ വറുത്തെടുത്ത ചവ്വരി ഒരു മിക്സിയിലിട്ട് പൊടിച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത ചവ്വരി മിക്സിനെ പരിപ്പിലേക്ക് ചേർക്കുക. എന്നിട്ട് അതിനൊപ്പം രണ്ട് കപ്പ് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് ഇളക്കുക. എന്നിട്ട് നല്ല പോലെ ഇളക്കി പായസം വേവിക്കുക. ഇനി ചവ്വരി നല്ല പോലെ വെന്തു പായസം കുറുകി വരാനായി തുടങ്ങുമ്പോൾ അര ടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് ഇളക്കി പായസം വേവിക്കുക.
ശേഷം തേങ്ങയുടെ ഒരുകപ്പ് ഒന്നാം പാലും ചേർത്ത് പായസം നല്ല പോലെ ചൂടാക്കി എടുക്കുക. എന്നിട്ട് മറ്റൊരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് കുറച്ചു നട്ട്സും കിസ്സ്മിസ്സും തേങ്ങാകൊത്തും നെയ്യിൽ മൂപ്പിച്ച ശേഷം പായസത്തിലേക്ക് ചേർത്തിളക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ കടല പരിപ്പ് പായസം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിലൊരു പായസം തയ്യാറാക്കി നോക്കണേ.

by