പേർളി മാണിയുടെ സ്പെഷ്യൽ ചെമ്മീൻ റോസ്റ്റ് ആർക്കും സിമ്പിളായി ഉണ്ടാക്കാം

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു മത്സ്യമാണ് ചെമ്മീൻ. എന്നാൽ ഇന്ന് നമുക്ക് ചെമ്മീൻ കൊണ്ട് ഒരു അടിപൊളി റെസിപ്പി തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഒരു ചെമ്മീൻ റോസ്റ്റാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായ ഈ റോസ്റ്റ് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന്. അതിനായി അര കിലോ ചെമ്മീൻ നല്ല പോലെ കഴുകി വൃത്തിയാക്കി വെള്ളം തോർത്തിയെടുക്കുക. ശേഷം ചെമ്മീനിലെക്ക് മസാലകൾ തേച്ചു പിടിപ്പിക്കുക.

അതിനായി മീനിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിനുള്ള ഉപ്പും, ഒന്നര ടീസ്പൂൺ വിനാഗിരിയും ചേർത്ത് നല്ല പോലെ മിക്‌സാക്കിയ ശേഷം അര മണിക്കൂറോളം മീനിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു കടായിയിൽ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി എണ്ണയിലേക്ക് മസാല തേച്ചു വെച്ചിട്ടുള്ള ചെമ്മീൻ ചേർത്ത് ഫ്രൈ ആക്കി എടുക്കുക. എന്നിട്ട് ബാക്കിയുള്ള എണ്ണയിലേക്ക് കുറച്ചു കറിവേപ്പില ചേർത്തിളക്കുക.

ശേഷം എണ്ണയിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ചേർത്ത് നല്ല പോലെ ഇളക്കുക. ഇനി എണ്ണയിലേക്ക് മൂന്നു സവാള സ്ലൈസാക്കിയത് ചേർത്ത് നല്ല പോലെ വഴറ്റുക. ഇനി വഴറ്റിയെടുത്ത സവാളയിലേക്ക് ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കാശ്മീരി മുളക്പൊടിയും ചേർത്ത് നല്ല പോലെ ചൂടാക്കിയ ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കുക. ശേഷം കാൽ കപ്പ് വെള്ളവും ചേർത്ത് മസാല നല്ല പോലെ തിളപ്പിക്കുക.

ശേഷം മസാലയിലേക്ക് ചെമ്മീൻ ചേർത്തിളക്കുക. എന്നിട്ട് രണ്ട് മിനിറ്റോളം അടച്ചുവെച്ചു മസാല പിടിക്കാനായി വെക്കുക. എന്നിട്ട് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ചെമ്മീൻ റോസ്റ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page