ഇനി തണ്ണിമത്തന്റെ തോട് കളയേണ്ടിവരില്ല…

എല്ലാവർക്കും അച്ചാർ വളരെ പ്രിയങ്കര മാണെന്ന് അറിയാം. ഇന്ന് നിരവധി അച്ചാറുകൾ നമ്മൾ ഉണ്ടാക്കി പരിശീലിച്ചിട്ടുണ്ടാകും. അതിൽ നിന്നെല്ലാം വെത്യസ്തമായ ഒരു അച്ചാർ വളരെ എളുപ്പത്തിലും നല്ല ടേസ്റ്റി ആയിട്ടും ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. മാത്രമല്ല നമ്മുടെ വീട്ടിലുള്ള അത്യാവശ്യം കുറച്ചു ചേരുവകൾ വെച്ച് തന്നെ നമുക്ക് ഇത് ഉണ്ടാക്കി എടുക്കാം. തണ്ണിമത്തൻ തോട് വെച്ചാണ് ഈ അച്ചാർ നമ്മൾ തയ്യാറാക്കുന്നത്.

തയ്യാറാക്കുവാൻ ആവശ്യമായിട്ടുള്ള സാധനങ്ങൾ എന്തൊക്കെ എന്ന് നോക്കാം. തണ്ണിമത്തൻ തോട് – 500 ഗ്രാം, മുളക് പൊടി – 3 ടേബിൾ സ്പൂൺ, വെളുത്തുള്ളി – 3 എണ്ണം, ഇഞ്ചി – 3 എണ്ണം, പച്ചമുളക് – 2 എണ്ണം, മല്ലിപ്പൊടി 2 ടേബിൾ സ്പൂൺ, ഉലുവാപ്പൊടി – 2 ടേബിൾ സ്‌പൂൺ, കറിവേപ്പില – 2 ഇതൾ, കായം – 1 ടേബിൾ സ്പൂൺ, വിനാഗിരി – 5 ടേബിൾ സ്പൂൺ ഇത്രയൊക്കെയാണ് ഇതിന്റെ ഇഗ്രിഡിഎന്റ്സ്. ഇത് ഇനി നമുക്ക് എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കാം.ആദ്യമായി ഒരു തണ്ണിമത്തൻ എടുത്തു. നേർപകുതിയായി കട്ട് ചെയ്‌തു അതിനുള്ളിലുള്ള ജലാംശം എല്ലാം ഒരു സ്പൂൺ കൊണ്ട് എടുത്തു മറ്റൊരു പ്ലൈറ്റിലേക്കു മാറ്റി വെക്കുക. ശേഷം തണ്ണിമത്തന്റെ തോടിന്റെ മുകളിലായിട്ടുള്ള പച്ച നിറത്തിലുള്ള ഭാഗം കത്തികൊണ്ട് ചെത്തിക്കളയുക.

ഇതിനു ശേഷം തണ്ണിമത്തൻ തോട് ചെറുകഷ്ണങ്ങളായി കട്ട് ചെയ്തെടുക്കുക. ഇതൊരു പാത്രത്തിലേക്ക് മാറ്റുക. അടുത്തതായി ഇതിനു വേണ്ടിയിട്ടുള്ള മസാലകൾ എല്ലാം മറ്റൊരു ബൗളുകളിലായി എടുത്തു വെക്കുക. അടുത്തതായി നമുക്ക് അച്ചാർ തയ്യാറാക്കുന്നതിന് വേണ്ടി ഒരു പാത്രം അടുപ്പിലേക്ക് വെക്കാം. പാത്രം നന്നായി ചൂടായതിനു ശേഷം ഇതിലേക്ക് അശ്യമായിട്ടുള്ള ഓയിൽ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണയാണ് ഒഴിച്ച് കൊടുക്കേണ്ടത്. വെളിച്ചെണ്ണ നന്നായി ചൂടായതിനു ശേഷം ഇതിലേക്ക് കടുക് ഇട്ടു കൊടുക്കുക.കടുക് നന്നായി ചൂടായി പൊട്ടി വന്നതിനു ശേഷം നമ്മൾ എടുത്തു വെച്ചേക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു കൊടുക്കുക. ഇതിലേക്ക് രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞത് ഇട്ടു കൊടുക്കാം. ഇത് നന്നായി ബ്രൗൺ കളർ ആയതിനു ശേഷം ഇതിലേക്ക് എടുത്തുവെച്ചെക്കുന്ന രണ്ടിതൾ കറിവേപ്പില ഇട്ടു കൊടുക്കുക.

അടുത്തതായി എടുത്തു വെച്ചേക്കുന്ന മുളകുപൊടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇതിന്റെ കൂടെ തന്നെ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക. ഇട്ട ശേഷം നന്നായി ഇളക്കി കൊടുക്കുക. രണ്ടു ടി സ്പൂൺ ഉലുവപ്പൊടി കൂടി ചേർത്ത് കൊടുക്കുക. ഇതിന്റെ കൂടെ ഉപ്പും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. നന്നായി ഇളക്കിയതിനു ശേഷം കായപ്പൊടി കൂടി ചേർത്ത് കൊടുക്കുക. അടുത്തതായി ചേർക്കേണ്ടത് വിനാഗിരിയാണ്. ഒരു 5 ടി സ്പൂണ് വിനാഗിരി ഒഴിച്ച് കൊടുക്കുക. എല്ലാം ഇട്ടു നന്നായി ഇളക്കിയതിനു ശേഷം ഇതിലെ മെയിൻ ഇൻഗ്രീഡിഎന്റ് ആയ തണ്ണിമത്തൻ തോട് ചേർത്ത് കൊടുക്കുക. ശേഷം ഒരു അഞ്ചു മിനിറ്റ് ഇതൊന്നും ചൂടാക്കുക. തോടിനു കട്ടിയുള്ളതിനാൽ കുറച്ചു വേവ് ആവശ്യമാണ്. ശേഷം എല്ലാം കഴിഞ്ഞു ഇത് ഇറക്കി വെച്ചു മറ്റൊരു ബൗളിലേക്ക് മാറ്റാം.

You cannot copy content of this page