50 പേർക്കുള്ള പിങ്ക് പാലട പായസം ആർക്കും ഇനി എളുപ്പത്തിൽ തയ്യാറാക്കാം

പാലട പായസം ആർക്കാ ഇഷ്ടമല്ലാത്തത് അല്ലെ. എന്നാൽ ഇന്ന് നമുക്ക് 50 പേർക്കുള്ള പാലട പായസം തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ പായസം വളരെ രുചികരമായി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നര കിലോ മട്ടയരിയുടെ അട എടുക്കുക. ശേഷം അടയെ നല്ലപോലെ കഴുകിയ ശേഷം കുറച്ചു കൂടുതൽ വെള്ളത്തിൽ അടയെ തിളപ്പിച്ച് കുറച്ചുനേരം ആ വെള്ളത്തിൽ വെച്ചിരിക്കുക. ശേഷം ഒരു വലിയ പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാത്രത്തിലേക്ക് 300 ഗ്രാം ബട്ടർ ചേർക്കുക.

ശേഷം ബട്ടർ മെൽറ്റായി വന്നാൽ രണ്ട് കപ്പ് പഞ്ചസാര ചേർത്തിളക്കുക. എന്നിട്ട് പഞ്ചസാര ഒരു ബ്രൗൺ കളറായി വന്നാൽ വെള്ളം ചേർക്കുക. ശേഷം വെള്ളം നല്ലപോലെ തിളച്ചു വന്നാൽ കുറെച്ചെയായി പശുവിൻ പാൽ ചേർത്ത് ഇളക്കുക. എന്നിട്ട് പാലും തിളച്ചുവന്നാൽ മധുരത്തിനാവശ്യമായ പഞ്ചസാര പാലിലേക്ക് ചേർത്തിളക്കുക. എന്നിട്ട് പാൽ മുഴുവനായും ചേർത്ത ശേഷം പാൽ ഒന്ന് കുറുകി വരുന്നത് കൈ വിടാതെ ഇളക്കുക.

എന്നിട്ട് നേരത്തെ ഒന്ന് വേവിച്ചു വെച്ചിട്ടുള്ള അടയെ ആ വെള്ളം ഊറ്റി കളഞ്ഞ ശേഷം കുറച്ചു സാദാരണ വെള്ളത്തിൽ കൂടി കഴുകിയ ശേഷം ഒരു അരിപ്പയിലിട്ട് വെക്കുക. എന്നിട്ട് പാലിലേക്ക് ചേർത്ത് ഇളക്കി വേവിക്കുക. എന്നിട്ട് ഇനി ഇളക്കി നല്ലപോലെ അട വേവിക്കുക. എന്നിട്ട് പാലും അടയും ഒരേ അളവിലാകുന്ന സമയം വരെ ഇളക്കുക. എന്നിട്ട് എല്ലാം നല്ലപോലെ വെന്തു കുറുകി വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക.

ശേഷം അതിലേക്ക് കുറച്ചു ഏലക്ക പൊടിയും, ഒരു ടേബിൾ സ്പൂൺ ബട്ടറും ചേർത്ത് അടച്ചു വെക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പിങ്ക് പാലട പായസം തയ്യാറായിട്ടുണ്ട്. ഇനി പായസം കഴിക്കാൻ തോന്നുമ്പോൾ ഈ രീതിയിൽ പിങ്ക് പാലട പായസം തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page