ഈ ഉണ്ണിയപ്പത്തിന്റെ ടേസ്റ്റ് ഒന്ന് അറിയേണ്ടത് തന്നെ

എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു സ്നാക്കാണ് ഉണ്ണിയപ്പം. എന്നാൽ ഈ ഉണ്ണിയപ്പം നല്ല സോഫ്റ്റായിട്ടും ടേസ്റ്റി ആയിട്ടും എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി അര കിലോ പച്ചരി എടുക്കുക. ശേഷം അരിയെ നല്ല പോലെ കഴുകി എടുക്കുക. എന്നിട്ട് ആറ് മണിക്കൂറോളം അരിയെ കുതിരാനായി ഇട്ടു വെക്കുക. ശേഷം വെള്ളത്തിൽ നിന്നും ഊറ്റി ഒരു അരിപ്പയിലേക്ക് അരിയെ മാറ്റുക.

ഇനി ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം അതിന്റെ കൂടെ ഒരു ആറ് പീസ് ഏലക്ക, ഒരു ടീസ്പൂൺ ചെറിയ ജീരകം ചേർക്കുക. ഇനി മുന്നൂറ്റി അൻപത് ഗ്രാം ശർക്കര ഒരു കപ്പ് വെള്ളവും ചേർത്ത് ഉരുക്കുക. ഇനി മെൽറ്റായി വന്ന ശർക്കരയെ ഒന്ന് തണുത്തതിനു ശേഷം അരി അരക്കാൻ പാകത്തിൽ ശർക്കര പാനി വീഴ്ത്തി അരച്ചെടുക്കുക. ശേഷം നല്ല പോലെ പഴുത്ത റോബസ്റ്റ പഴം ഒന്നര പഴം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം അര കപ്പ് മൈദയും, കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് പേസ്റ്റായി അരച്ചെടുക്കുക.

ശേഷം ഈ മിക്സിനെയും മാവുമായി ചേർത്ത് ഇളക്കുക. ഇനി പരുവത്തിൽ കലക്കി എടുത്ത മാവിനെ കുറച്ചു നേരം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം നെയിൽ തേങ്ങാ കൊത്തു വറുത്തു ചേർത്ത് ഇളക്കുക. ഇനി ഒരു ഉണ്ണിയപ്പ ചട്ടി വെച്ച് ചൂടാക്കുക. ശേഷം ചട്ടിയുടെ മുക്കാൽ ഭാഗത്തോളം എണ്ണ ഒഴിച്ച് ചൂടാക്കുക. എന്നിട്ട് ഓരോ ഉണ്ണിയപ്പത്തിന്റെ കുഴിയിലും മുക്കാൽ ഭാഗത്തോളം മാവിനെ ഒഴിച്ച് കൊടുക്കുക.

ഇനി ഒരു സൈഡ് വെന്തു വന്ന ഉണ്ണിയപ്പത്തിനെ മറിച്ചിടുക. ശേഷം മൂപ്പിച്ചു കോരി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ നല്ല സോഫ്റ്റായ ഉണ്ണിയപ്പം റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply