പ്രണയാസുരം 5

പ്രണയാസുരം 5

“എന്റെ ദേഹത്ത് നിന്ന് എണീറ്റ് മാറടി,” അവന്റെ അലർച്ച കേട്ടിട്ടാണ് പാർവതി സ്വബോധത്തിലേക്ക് വന്നത്.

 

അവൾ എങ്ങനെയൊക്കെയോ അവന്റെ ദേഹത്തുനിന്നും എണീറ്റു മാറി. മാറിയതും ആദം പാർവതിയുടെ മുഖത്ത് നോക്കി ഒറ്റയടി. പാർവതിക്ക് തന്റെ മുഖത്തിന്റെ ഒരു ഭാഗം പൊള്ളി അടരുന്നത് പോലെ തോന്നി. അത്രയും വേദനയുണ്ടായിരുന്നു അവന്റെ അടിയിൽ. അപ്പോഴേക്കും ആ വീട്ടിലുള്ള എല്ലാവരും പുറത്തെ ഒച്ചയും ബഹളവും കേട്ട് ഹാളിൽ എത്തിച്ചേർന്നിരുന്നു.

 

“എന്നതാ മോളെ കാര്യം, നീയെന്തിന കരയുന്നത്?” ആദത്തിന്റെ മമ്മ അവളുടെ മുഖത്തെ അഞ്ചു വിരൽപ്പാടുകൾ അപ്പോഴാണ് കണ്ടത്. “എടാ, നീ എന്റെ കൊച്ചിനെ തല്ലിയല്ലേ?” ഇത് കേട്ട് ആദം ഒരു നിമിഷം തരിച്ചു നിന്ന് പോയി. തന്റെ മമ്മ ഏതൊരു പെണ്ണിന് വേണ്ടി തന്നോട് കയർക്കുന്നു.

 

“എന്താണ് ഇവിടെ നടക്കുന്നത്? ആരാണ് ഈ പെൺകുട്ടി?” ആദം ദേഷ്യത്തോടെ ചോദിച്ചു. അപ്പോഴാണ് അവിടെയുള്ളവർക്ക് മനസ്സിലായത് ആദത്തിന് ഇവളെ മനസ്സിലായില്ല എന്ന കാര്യം. “മോളെ, നീ അകത്തേക്ക് പോ. ആദം, നീ എന്റെ കൂടെ ഓഫീസ് റൂമിലേക്ക് വാ. ആലീസേ, നീ വാ കൂടെ. നിന്റെ കെട്ടിയോനെയും കൂട്ടിക്കോ, കത്രീനെ നീയും,” വല്യപ്പച്ചൻ പറഞ്ഞു.

 

ഓഫീസ് മുറിയിൽ:

 

“എന്താണ് ഇവിടെ നടക്കുന്നത്? ആരെങ്കിലും ഒന്ന് എനിക്ക് പറഞ്ഞു തരുമോ?” ആദം വീണ്ടും ചൂടായി. “നീ ഇങ്ങനെ ചൂടാവാതെ. നിനക്ക് ഓർമ്മയില്ലെ ആദം, അന്ന് നീ ആക്സിഡന്റ് പറ്റി ഒരു കുട്ടിയേ കൊണ്ട് വന്നത്, ആ കുട്ടിയാണത്.” അങ്ങനെ വല്യപ്പച്ചൻ അവളുടെ എല്ലാകാര്യങ്ങളും ആദത്തിനോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞതും ആദത്തിന് തിരിച്ചൊന്നും പറയാനില്ലായിരുന്നു. അല്പസമയത്തെ മൗനത്തിനുശേഷം അവൻ പറഞ്ഞു: “അവളെ ഇവിടെ നിർത്താൻ എന്തായാലും പറ്റില്ല. ഞാൻ അതിനു സമ്മതിക്കില്ല വല്യപ്പച്ചാ. വേറെ എന്തെങ്കിലും വഴി ഉണ്ടെങ്കിൽ അത് നോക്ക്. ഞാനന്ന് മനുഷ്യത്വം കുറിച്ചുള്ളതുകൊണ്ടാണ് അവളെ രക്ഷിച്ചത്. അതിനർത്ഥം കാലകാലം അവളെ ഇവിടെ നിർത്താം എന്നല്ല. പഠിച്ച കള്ളി തന്നെയാണ്. അതുകൊണ്ടാണല്ലോ കുറച്ചു ദിവസം കൊണ്ടുതന്നെ ഇവിടെയുള്ള എല്ലാവരെയും വശീകരിച്ച് കയ്യിലെടുത്തത്.”

 

“അവൾ ആരെയും വശീകരിച്ച് കയ്യിലെടുത്തിട്ടും ഒന്നുമില്ല. പാവം പെൺകുട്ടിയാണ്. കൂടി വന്നാൽ 19, 20 വയസ്സ് കാണും. യാതൊരു തരത്തിൽ ഉള്ള അഹങ്കാരവും ഇല്ല.” ആദത്തിന്റെ മമ്മ പാറുവിനെ കുറിച്ച് വാ തോരാതെ പറഞ്ഞുകൊണ്ടേയിരുന്നു. “അല്ല, ഞാൻ ഇതൊക്കെ നിന്നോട് വിശദീകരിക്കേണ്ട ആവശ്യം എന്താ? നിന്റെ ആദ്യ ഭാര്യ, ദേവത എന്ന് പറഞ്ഞ് നീ കുടുംബത്തിൽ കയറ്റി കൊണ്ടുവന്ന ആ രാക്ഷസിയെ പോലെയാണ് മറ്റുള്ള പെൺകുട്ടികളും എന്ന് കരുതിയോ നീ? കുടുംബത്തെ നോക്കാതെ, കുടുംബത്തിലുള്ള ആൾക്കാരുടെ വിഷമങ്ങൾ മനസ്സിലാക്കാതെ കുടിച്ചു കുത്താടി നടക്കുന്ന നിന്നോട് ഇതൊന്നും ഞാൻ വിശദീകരിക്കേണ്ട ആവശ്യമില്ല ആദം.”

 

ആദത്തിന് അവന്റെ മമ്മ പറഞ്ഞതിനൊന്നും തിരിച്ചു പറയാൻ ഉത്തരമില്ലായിരുന്നു. ശരിയാണ്, രാധിക, അവളെ താൻ ശരിക്കും പ്രണയിച്ച് തന്നെയാണ് വിവാഹം കഴിച്ചത്. പക്ഷേ അവൾ തന്നെ ചതിക്കുകയാണെന്ന് അറിയാൻ ഒരുപാട് വൈകിപ്പോയി. ഒടുവിൽ ലോകത്തിന്റെ മുന്നിൽ തന്നെ കഴിവുകെട്ട ഒരു ഭർത്താവായി ചിത്രീകരിച്ച് അവൾ തന്നിൽ നിന്നും ഡിവോഴ്സ് വാങ്ങിപ്പോയി. ഇപ്പോൾ എല്ലാവരും തന്നെ ആ കണ്ണുകളിലൂടെയാണ് കാണുന്നത്.

 

അവൻ ഒന്നും പറയാതെ തലയും താഴ്ത്തി നിന്നു. ഇത് കണ്ട വല്യപ്പച്ചൻ പറഞ്ഞു: “മോനെ ആദം, നീ ഇപ്പോഴും ചെറുപ്പമാണ്. നിനക്ക് കാര്യങ്ങളുടെ ഗൗരവം എത്രത്തോളം ഉണ്ടെന്ന് പറഞ്ഞാൽ മനസ്സിലാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതൊരു പാവം പെൺകുട്ടിയാടാ. നിന്ന് പൊയ്ക്കോട്ടെടാ ഇവിടെ.” വല്യപ്പച്ചൻ ആദത്തിന്റെ തോളിൽ പതിയെ തട്ടിക്കൊണ്ട് അവനോടായി പറഞ്ഞു. “ഇപ്പോൾ നിന്റെ വല്യമ്മച്ചിയുടെ കാര്യം മുഴുവൻ അവളാണ് നോക്കുന്നത്. അറിയാം നിന്റെ മമ്മ അടക്കം എല്ലാവരും എന്റെ കത്രീനയെ പൊന്നുപോലെ നോക്കുമെന്ന്. എങ്കിലും അവളുടെ കൂടെ എപ്പോഴും ഒരാൾ വേണമെന്ന് എനിക്ക് തോന്നി. പിന്നെ ആ പെൺകൊച്ചിനും അവളെ ഒത്തിരി ഇഷ്ടമാണ്. എപ്പോഴും കാണാം എന്തൊക്കെയൊ കഥകളും പറഞ്ഞു ചിരിച്ചു ഇരിക്കുന്ന രണ്ടുപേരെ. ഇനി ഞാൻ ഒന്നും പറയുന്നില്ല. എല്ലാം നിന്റെ ഇഷ്ടം പോലെ.”

 

എന്തോ അപ്പോൾ അവനും അത് ശരിയാണ് എന്ന് തോന്നി. അവൻ പറഞ്ഞു: “എന്താന്ന് വച്ചാ ചെയ്യ്. ഞാൻ ഒന്നിലേക്കും ഇല്ല. പക്ഷേ അവളെ എന്റെ കൺമുന്നിൽ കണ്ടു പോകരുത്.” അതും പറഞ്ഞ് ആദം അവന്റെ മുറിയിലേക്ക് കയറിപ്പോയി.

 

ഈ സമയം പാർവതി ആകെ ടെൻഷനിൽ ആയിരുന്നു. തന്നെ ഇവിടുന്ന് പറഞ്ഞുവിടുമോ എന്ന് ആലോചിച്ചിട്ട് അവളുടെ ഇരു കണ്ണുകളും നിറഞ്ഞൊഴുകി. കാരണം ഈ കുടുംബവുമായി അവൾ അത്രയും ആത്മബന്ധത്തിലായി മാറിയിരുന്നു. അവരെ വിട്ടു പോകുന്നത് അവൾക്ക് ചിന്തിക്കാൻ കൂടി കഴിഞ്ഞില്ല. ഈ സമയമാണ് ആലീസ് അങ്ങോട്ട് കയറിവന്നത്. “മോളെ, നീ……”

 

ആലീസിനെ മുഴുവൻ പറയാൻ സമ്മതിക്കാതെ പാറു അങ്ങോട്ടായി അവരോട് ചോദിച്ചു: “മമ്മ, ആദം സാർ എന്താണ് പറഞ്ഞത്?” “മോള് പേടിക്കേണ്ട. അവനു സമ്മതമാണ് മോൾ ഇവിടെ നിൽക്കുന്നതിൽ,” അവർ പറഞ്ഞു.

 

അത് കേട്ടതും പാർവതിയുടെ മനസ്സിൽ ഒരു കുളിർ വന്ന് മൂടി. ഇത്രയും നേരം മനസ്സിൽ കുമിഞ്ഞു കൂടിയ ടെൻഷൻ അവളിൽ നിന്നും എങ്ങോട്ടോ മാഞ്ഞുപോയി. സന്തോഷംകൊണ്ട് അവൾ ആലീസിനെ ഒന്ന് പുണർന്നു. അപ്രതീക്ഷിതമായ അവളുടെ പെരുമാറ്റത്തിൽ ആലീസ് ഒന്നമ്പരന്നെങ്കിലും അവരും തിരിച്ച് അവളെ പുണർന്നു.

 

“എന്താണ് ഇവിടെ മമ്മയും മോളും ഒരു കെട്ടിപ്പിടുത്തം ഒക്കെ?” ഡെവി ചോദിച്ചു. “ഒന്ന് പോടാ. ഞാൻ എന്റെ മോളെ ഒന്ന് സ്നേഹിച്ചതാ,” അവർ പതിയെ ഡെവിയുടെ കയ്യിലൊന്ന് അടിച്ചു. “ആ… മോളെ, ഞാൻ അമ്മച്ചിക്കുള്ള ജ്യൂസ് തയ്യാറാക്കുകയായിരുന്നു. മോൾ എന്നാൽ ഒരു കാര്യം ചെയ്യ്. താഴോട്ട് വാ. ഞാൻ ജ്യൂസ് അടിച്ച് തരാം.” “ഹാ, വരാം മമ്മ,” പാർവതി പറഞ്ഞു.

 

ആലീസ് താഴേക്ക് പോയതും ഡെവി അവളെ നോക്കി പുഞ്ചിരിച്ചു. “ഡെവിച്ചായന്റെ കൊച്ച് എന്താ മിണ്ടാണ്ട് നിൽക്കുന്നത്?” “അത് ഡെവിച്ചായ, ആദം സാറിന് എന്നെ ഇവിടെ നിർത്തുന്നതിൽ ഇഷ്ടമായിട്ടുണ്ടാവില്ല അല്ലേ?” “അങ്ങനെ മോളോട് ആരാ പറഞ്ഞത്?” ഡെവി ചോദിച്ചു. “ആരും പറയേണ്ട, എനിക്കറിയാം.”

 

ഡെവിക്ക് പാർവതി എന്ന് പറഞ്ഞാൽ സ്വന്തം അനിയത്തി തന്നെയാണ്. ഡെവിക്ക് മാത്രമല്ല ആ വീട്ടിലുള്ള എല്ലാവർക്കും. “വേണ്ടാത്ത ഓരോന്നും ചിന്തിച്ച് ഈ കുട്ടിത്തല പുകയ്ക്കേണ്ട കൊച്. താഴേക്ക് ചെല്ല്. മമ്മ ജ്യൂസ് എടുത്തു വച്ചിട്ടുണ്ടാകും. മ്മ്മ്മ്, പോ.” “മ്മ്ഹ്…” അവൾ ഡെവിയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് താഴോട്ട് പോയി.

 

വല്യപ്പച്ചന്റെ മുറിയിൽ

“എടി കത്രിനാമോ, എന്റെ മനസ്സിൽ ചില കാര്യങ്ങളൊക്കെ കണക്കുകൂട്ടിക്കൊണ്ട് ഇരിക്കയാണ്.” “എന്ത് കാര്യമാ ഇചായ?” “അത് പിന്നെ നമ്മുടെ ആദത്തിന്റെ വിവാഹം….”

 

ഇത് കേട്ട വല്യമ്മച്ചി ഞെട്ടി. “നിങ്ങൾക്കെന്താ വല്ല ഭ്രാന്ത് ഉണ്ടോ മനുഷ്യ? പറയുന്നത് എന്താ എന്ന ബോധം ഉണ്ടോ നിങ്ങൾക്ക്?” “എന്റെ ബോധത്തിന് ഒരു കുറവും വന്നിട്ടില്ല. നീ തന്നെ ഒന്ന് ചിന്തിച്ചു നോക്ക്. ആദം, അവനെ ഇങ്ങനെ നടക്കുന്നത് നിനക്ക് ശരിയായി തോന്നുന്നുണ്ടോ?”

 

“നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ്. ആദം ഇങ്ങനെ നടക്കുന്നതിൽ എനിക്കെന്നല്ല ഈ വീട്ടിലുള്ള എല്ലാവർക്കും അത് ദുഃഖം മാത്രമേ തരുന്നുള്ളൂ. പക്ഷേ അവൻ ഇനി ഒരു വിവാഹം കഴിക്കുമോ? ആ രാക്ഷസി അവന്റെ മനസ്സിൽ തീർത്താൽ തീരാത്ത വേദന നൽകികൊണ്ടല്ലേ ഇവിടെ നിന്നും ഇറങ്ങിപ്പോയത്.” “ഹ്മ്മ്മ്, നീ പറഞ്ഞത് സത്യമാണ് കൊച്ചേ. പക്ഷേ അവനെ ഇങ്ങനെ വിട്ടാൽ ശരിയാകില്ല. അവനൊരു പെൺകുട്ടിയെ ഞാൻ കണ്ടെത്തിയിട്ടുണ്ട്.”

 

“ആരെ?” “മറ്റാരുമല്ല, നമ്മുടെ പാർവതി മോള് തന്നെ.”

 

അത് കേട്ടതും കത്രീനാമ്മയുടെ മുഖം പൂനിലാവ് പോലെ ഉദിച്ചു. “സത്യമാണോ ഇച്ഛയാ? പറഞ്ഞത് സത്യമാണോ?” “ആടി. എനിക്ക് അങ്ങനെ ഒരു ആഗ്രഹം ഇല്ലാതെയില്ല. ഇവിടെയുള്ള എല്ലാവർക്കും അവളെ ആണല്ലോ ഇഷ്ടം.” “പക്ഷേ എങ്ങനെ ഇച്ചായാ ഇത് വല്ലതും നടക്കുമോ?” “നടക്കും. എന്റെ മനസ്സിൽ ചില പ്ലാനുകൾ ഉണ്ട്. നീ എന്റെ കൂടെ ഒന്ന് സപ്പോർട്ട് ചെയ്തു നിന്നാൽ മതി. പിന്നെ ഈ കാര്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി. വേറെ ആരെയും ഇത് അറിയിക്കേണ്ട.”

 

“ഞാൻ ആരോടും ഒന്നും പറയില്ല ഇചായ. എന്റെ കൊച്ചുമോനാണ് ആദം. അവൻ ഒരു ജീവിതം ഇല്ലാതെ നടക്കുന്നതു കാണുമ്പോൾ തന്നെ എന്റെ മനസ്സ് ഒരുകുവാ,” അതും പറഞ്ഞവർ കരയാൻ തുടങ്ങി. പതിയെ വല്യപ്പച്ചൻ വല്യമ്മച്ചിയെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു: “എല്ലാം നടക്കുമെടി. ഞാൻ നടത്തിയിരിക്കും. പക്ഷേ നമ്മൾ ക്ഷമയോടെ കാത്തിരിക്കണം. കുറച്ച് അധികം നാൾ വേണ്ടിവരും അവനെയൊന്നു മെരിക്കിയെടുക്കുവാൻ.”

 

മാസങ്ങൾ കടന്നുപോയി

ഇപ്പോൾ പാർവതി ആ വീട്ടിൽ വന്നിട്ട് 6 മാസമാകുന്നു. ആദത്തിന്റെ മുന്നിൽ അവൾ അധികം ചെന്ന് പെടാറില്ല. കാരണം അവൾക്കറിയാം അവന് അവളെ തീരെ ഇഷ്ടമില്ല എന്നുള്ള കാര്യം. അവനും ആ വീട്ടിൽ അവൾ എന്ന ഒരു വ്യക്തി ഉണ്ടെന്ന് പോലും നോക്കാറു പോലുമില്ല.

 

“മോളെ പാറു…” “എന്താ മമ്മ?” “മോളെ, ഞാൻ ആദത്തിന്റെ മുറിയിലെ മുകളിലെ ഷെൽഫിൽ ഒരു ബോക്സ് വച്ചിട്ടുണ്ട്. നീ പോയി ഒന്ന് അത് എടുത്തു കൊണ്ടുവരാമോ? എനിക്ക് അതിന്റെ മോളിലേക്ക് ഏന്തി കയാറുവാൻ ആവില്ല. പിള്ളേര് ആരുമില്ല. അല്ലെങ്കിൽ അവരോട് പറയാമായിരുന്നു.” “അയ്യോ അമ്മേ, എനിക്ക് പേടിയാ. ആദം സാർ എങ്ങാനും വന്നാൽ… അല്ലെങ്കിൽ തന്നെ എന്നെ കാണുന്നത് സാറിന് ചതുർത്തിയ. അതിന്റെ കൂടെ ആ റൂമിലെങ്ങാനും കയറിയാൽ ഞാൻ പറയണോ ബാക്കി.”

 

“അതിനുകൊച്ചേ, അവൻ ഇപ്പോൾ ഇവിടെ ഇല്ലല്ലോ? നീ ധൈര്യമായി പോയി എടുത്തിട്ട് വാ.” “അത്… അത് പിന്നെ…” അവൾ പേടിയോടെ ആലീസിനെ നോക്കി നിന്നു. “ഹ്മ്മ്മ്… പോ മോളെ. വേഗം സമയം പോകുന്നു,” അവർ ചിരിച്ചുകൊണ്ട് അവളോട് ആയി പറഞ്ഞു.

 

ഇഷ്ടമില്ലെങ്കിലും പാറുവിന് പോകാതെ ഇരിക്കുവാൻ നിവൃത്തിയില്ലായിരുന്നു. അതുകൊണ്ടുതന്നെ അവൾ തന്റെ ചൂണ്ടുവിരലിലെ നഖം കടിച്ചുകൊണ്ട് ആലീസിനെ തിരിഞ്ഞു നോക്കിക്കൊണ്ട് പതിയെ സ്റ്റെപ്പുകൾ കയറി ആദത്തിന്റെ മുറിയിലേക്ക് ചെന്നു. “ഇങ്ങനെ ഒരു പൊട്ടിപ്പെണ്ണ്,” അത് പറഞ്ഞ് ആലീസ് ചിരിച്ചുകൊണ്ട് അടുക്കളയിലോട്ട് പോയി.

 

താൻ ഇവിടെ വന്നിട്ട് 6 മാസത്തിന് മുകളിലായി. പക്ഷേ ഇതുവരെ ഈ വീട്ടിൽ കയറാത്ത ഒരു മുറി ഉണ്ടെങ്കിൽ അത് മുറിയാണെന്ന് അവൾ ഓർത്തു. മുറിയിൽ കയറിയപ്പോഴേ കണ്ടു വലിയൊരു ഫോട്ടോ ഫ്രെയിം ചെയ്തിരിക്കുന്ന രാധിക എന്ന പെൺകുട്ടിയുടെ ചിത്രം. ആരായാലും ഒന്ന് നോക്കി പോകും, അത്രയും സൗന്ദര്യവതിയായിരുന്നു അവൾ. ആ റൂം കാണാൻ തന്നെ നല്ലൊരു ഭംഗിയുണ്ടായിരുന്നു. ആ വീട്ടിലെ മറ്റു മുറികളെ അപേക്ഷിച്ച് എന്തോ ഒരു പ്രത്യേകത മുറിക്കുള്ളതായി അവൾക്ക് തോന്നി.

 

“അയ്യോ… നേരം പോകുന്നു. ആ രാക്ഷസൻ എങ്ങാനും വന്നാൽ എന്റെ പപ്പും പൂടയും പറിച്ചെടുക്കും,” അവൾ തന്റെ തലയിൽ സ്വയം തട്ടിക്കൊണ്ട് വേഗം സ്റ്റൂൾ എടുത്തിട്ട് മുകളിലെ ഷെൽഫിലേക്ക് ഏന്തി വലിയുവാൻ നോക്കി.

 

ഈ സമയമാണ് ബാത്റൂമിലെ ഡോർ തുറന്ന് ആദം പുറത്തേക്ക് വന്നത്. ഒരു ടവൽ മാത്രം ഉടുത്ത് മറ്റൊരു ടവ്വൽ കൊണ്ട് തല തുവർത്തി കൊണ്ട് അവൻ പുറത്തേക്ക് വരുമ്പോൾ കാണുന്നത് രണ്ടു വെള്ളി കുലുസുകൾ ഇട്ട വെളുത്തപാദങ്ങളാണ്.

 

പാറു ഏന്തി വലിഞ്ഞ് ഷെൽഫിന്റെ മുകളിൽ നിന്നും ബോക്സ് കയ്യെത്തിച്ചെടുക്കുമ്ട്ന്നാണ്…

 

“ഡീീീ!!!!”

 

“ആ…. ആാാാാ….”

 

തുടരും

Leave a Reply

You cannot copy content of this page