പ്രണയാസുരം 20

മുന്നിൽ നിൽക്കുന്ന രാധികയെ കണ്ട് പാർവതി ഞെട്ടിത്തരിച്ചു പോയി..

ഇറുകിയ ഒരു ടൈറ്റ് ജീൻസും വൈറ്റ് കളർ സ്ലീവ് ലെസ് ടോപ്പും ആയിരുന്നു ഒരു രാധികയുടെ വേഷം.. മുഖത്ത് ചായമെല്ലാം പൂശി  സൺഗ്ലാസും വെച്ച് നിൽക്കുന്നവളെ കണ്ടതും പാർവതി അറിയാതെ നോക്കി നിന്നു പോയി..

രാധികയുടെ സൗന്ദര്യത്തിന്റെ ഏഴായലത്ത് പോലും താൻ എത്തില്ല എന്ന് വളരെ സങ്കടപൂർവ്വമാണ് അവൾ മനസ്സിലാക്കിയത്…

മാറിനിൽക്കെടീ അങ്ങോട്ട് ..
രാധികയുടെ അധികാരത്തോടുള്ള സംസാരത്തിൽ പാർവതി ഞെട്ടിപ്പോയി…

എന്താടി ഒരു വീട്ടിൽ ആളുകൾ വന്നു കഴിഞ്ഞാൽ ഇങ്ങനെയാണോ പെരുമാറേണ്ടത്,… വന്നുവന്ന് വേലക്കാരിത്തികൾക്ക് വരെ തലയെടുപ്പ് കുറച്ച് കൂടുതലായി ഇപ്പോൾ..

സംസാരിച്ചുകൊണ്ട് തന്നെ രാധിക ഹോളിലേക്ക് കയറി ചെന്നു… അഞ്ചുവർഷത്തോളമായി താൻ ഇങ്ങോട്ടൊന്നു വന്നിട്ട് അഞ്ചുവർഷത്തിനുള്ളിൽ ഈ വീടിനുപോലും മാറ്റം വന്നതായി അവൾക്ക് തോന്നി… അദ്ധ്യാഡംബരമായ ഒരു ന്യൂ മോഡൽ പണിത പുതിയ വീട് ആണ് ഇപ്പോഴത്തെ കുരിശിങ്കൽ എന്ന് അവൾക്ക് മനസ്സിലായി.. ഹോളിലായി കാണുന്ന വിലകൂടിയ  വസ്തുക്കൾ കണ്ടതും ജാക്ക് വല്ലാതെ അസൂയ തോന്നി രാധികയ്ക്ക് …

എടി എന്റെ ആദം എവിടെ… എന്താ ഇവിടെ ആരുമില്ലേ..

ചുറ്റുവട്ടം ഒന്നു നോക്കിക്കൊണ്ട് രാധികാ പാർവതിയോടായി ചോദിച്ചു .. പെട്ടെന്നാണ് രാധിക പാർവതിയുടെ മുഖത്തേക്ക് ഒന്ന് നോക്കിയത്  നിന്നെ..നിന്നെ ഞാൻ എവിടെയോ കണ്ടു പരിചയം ഉണ്ടല്ലോ പക്ഷേ എവിടെയാണ്…

രാധിക അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഓർത്തെടുക്കുവാൻ ശ്രമിച്ചെങ്കിലും പക്ഷേ അവൾക്ക് അതിന് കഴിഞ്ഞില്ല..

ഈ സമയമെല്ലാം പാർവതി വല്ലാത്തൊരു അവസ്ഥയിലായിരുന്നു കാരണം ആദം രാധികയെ കണ്ടാൽ എന്തായിരിക്കും അവസ്ഥ എന്ന് ആലോചിച്ചു അവൾ വല്ലാതെ ഭയന്നു…

മനസ്സിൽ പേടിയുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ പാർവതി രാധികയോടായി പറഞ്ഞു…

ചേ… ചേച്ചി ഇവിടെ നിന്ന് ഇപ്പോൾ പോകണം ഇവിടെ ഇപ്പോൾ ആരുമില്ല… വെറുതെ ഒരു പ്രശ്നത്തിന് നിൽക്കരുത്..

അത്രയും നേരം കാലിന്മേൽ കാൽ കയറ്റി വെച്ചിരുന്ന് അധികാരത്തോടെ സംസാരിച്ച രാധിക പാർവതിയുടെ സംസാരം കേട്ടതും അവൾക്ക് വല്ലാത്ത ദേഷ്യം വന്നു…

നിർത്തെടി എന്നോട് അധികാരത്തോടെ സംസാരിക്കാൻ നീ ആരാടീ… കുരിശെങ്കിൽ തറവാട്ടിൽ എച്ചിൽ പട്ടിയായി ജീവിക്കുന്ന ന നീ എന്നോട് ഇവിടെ നിന്ന് ഇറങ്ങി പോകുവാൻ പറയുന്നോ …

ഇവിടെ ആരുമില്ലെങ്കിലും എന്റെ ആദം ഉണ്ടെന്ന് എനിക്ക് നല്ലോണം അറിയാം അവന്റെ കാർ ഞാൻ പുറത്തു കണ്ടതാണ്.. അതുകൊണ്ട് അവനെ പോയി നീ വിളിച്ചിട്ടു വാ പോയി പറ അവനോട് അവന്റെ രാധിക വന്നിട്ടുണ്ടെന്ന്…

രാധികയുടെ അവന്റെ,എന്റെ എന്നുള്ള പദപ്രയോഗം ഒന്നും പാർവതിക്ക് തീരെ ഇഷ്ടപ്പെടുന്നില്ലായിരുന്നു… രാധികാ അങ്ങനെയെല്ലാം പറയുമ്പോൾ പാർവതിയുടെ മുഖം വല്ലാതെ ദേഷ്യത്തിലേക്ക് പരിണമിക്കുന്നുണ്ടായിരുന്നു.. പാർവതിക്ക്‌ രാധികയോട് അലറിക്കൊണ്ട് പറയാൻ തോന്നി  എന്റെ മാത്രമാണ് ആദം എന്ന് പക്ഷേ എന്തുകൊണ്ടൊ ആ പെണ്ണിന് അതിനുള്ള ധൈര്യം ഇല്ലായിരുന്നു… അത് മാത്രമോ ആറുമാസം വരെയല്ലേ ഉള്ളൂ ആ ദാമ്പത്യത്തിന്റെ ആയുസ്സ്.. അതുകൊണ്ട് രാധിക പറയുന്നതെല്ലാം കേട്ട് ദേഷ്യം മുഴുവൻ അവൾ കൈ മുഷ്ടി ചുരുട്ടി പിടിച്ചു  തീർത്തു..

പാർവതിയുടെ യാതൊരു പ്രതികരണവും ഇല്ലാതെയുള്ള നിൽപ്പ് കണ്ടതും  കണ്ടതും രാധികക്ക്‌ ആകെ വിറഞ്ഞു കയറി. അവളോടി ചെന്ന് പാർവതിയുടെ മുഖം നോക്കി ഒന്ന് പൊട്ടിക്കുവാൻ ഒരുങ്ങിയതും… ആദത്തിന്റെ അലർച്ചെയും ഒരേസമയത്തായിരുന്നു

തൊട്ടുപോകരുത് അവളെ…..

പാർവതി രാധിക തന്നെ അടിക്കാൻ കയ്യോങ്ങുന്നത് കണ്ടതും പേടികൊണ്ട് മുഖം ഒരു വശത്തേക്ക് ചെരിച്ചു പോയിരുന്നു പക്ഷേ ആദത്തിന്റെ ശബ്ദം കേട്ടതും അവൾ  കണ്ണുകൾ തുറന്നു വേഗം അവനെയൊന്ന്  നോക്കി..

ഈ സമയം രാധിക ആദത്തിനെ കണ്ടു കണ്ണുമിഴിഞ്ഞ് നിന്നുപോയി.. അവളുടെ നാവിൽ നിന്നും അറിയാതെ അവനെ നോക്കിക്കൊണ്ട് പറഞ്ഞു പോയി  Sooo hot….

അഞ്ചു വർഷങ്ങൾക്കുശേഷമാണ് രാധിക പിന്നെ ആദത്തിനെ കാണുന്നത്.. അവന്റെ ഉറച്ചുപേശികളോടുള്ള ശരീരവും താടിയും നീണ്ട മുടികൾ പുറകിലേക്ക് മാൻബൻ ചെയ്തു വച്ചത് എല്ലാം കൂടി കണ്ടതും അവൾക്ക് അവളെത്തന്നെ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല അത്രയും ഹോട്ട് ആയിരുന്നു അവൻ…

ദേഷ്യം കൊണ്ട് കുറച്ചു നിൽക്കുന്ന ആദത്തിനെ കണ്ടെത്തും രാധിക വശ്യമായി പുഞ്ചിരിച്ചു കൊണ്ട് അവന്റെ അടുക്കലേക്ക് നടന്നു ചെന്നു..

It’s been almost five years since we met each other.. What can I say, you are so hot. you have changed so much?

പാർവതി അവിടെ  നിൽക്കുന്നുണ്ടെന്ന് പോലും ശ്രദ്ധിക്കാതെ രാധിക ആദം എന്ന മായാവലയത്തിൽ കുടുങ്ങിയത് പോലെ അവന്റെ അടുക്കലേക്ക് നടന്ന ചെന്ന് അവന്റെ തൊട്ടരികിലായി ചേർന്ന് നിന്നുകൊണ്ട് അവന്റെ ചെവിയിലായി തന്റെ ചുട്ടുകള് ചേർത്ത് പതിയെ പറഞ്ഞു..

സത്യം പറയാലോ ആദം ഈ അഞ്ചുവർഷം ഞാൻ നിന്നെ നഷ്ടപ്പെടുത്തിയത് ഇപ്പോൾ ദുഃഖിക്കുന്നു.

ആദം ഈ സമയമെല്ലാം പാർവതിയെ തന്നെ നോക്കുകയായിരുന്നു പക്ഷേ പാർവതിയുടെ കണ്ണുകൾ ആ കാഴ്ച കാണുവാൻ ത്രാണി ഇല്ലാത്തതുപോലെ മുഖം ഒരു വശത്തേക്ക് ചെരിച്ചുകളഞ്ഞു.. അപ്പോഴും അവളുടെ കണ്ണുകളിൽ നീർത്തിളക്കം ഉണ്ടായിരുന്നു പക്ഷേ അത് പുറത്തേക്ക് വെമ്പുവാൻ അവൾ അനുവദിച്ചില്ല …..

പാർവതിയുടെ മുഖത്തെ ഓരോ ഭാവങ്ങളും ഒപ്പിയെടുക്കുകയായിരുന്നു ആദം ആ സമയം…

സഹികെട്ട് പാർവതി ഒന്നും കൂടെ രാധികയെ നോക്കിയതും രാധിക തന്റെ  ഇരുകൈകളാലും ആദത്തിനെ പുണരുവാൻ പോകുന്നതാണ് അവൾ കാണുന്നത്..

ഈ സമയമെല്ലാം രാധിക കരുതിയത് ആദം അവളെ മറന്നിട്ടില്ല എന്നും അവന് തന്നെ കണ്ടതിൽ തന്റെ സൗന്ദര്യത്തിൽ മതിമറന്ന് അവൻ തന്നെ അവന്റെ ജീവിതത്തിലേക്ക് ഇനിയും കൂട്ടം എന്നെല്ലാം അവൾ കണക്കുകൾ കൂട്ടി..

തന്റെ കൈകൾ കൊണ്ട് അവനെ ഇറുക്കി പുണരുവാൻ പോയതും .. കാറ്റ് പോലെ എന്തോ ഒന്ന് വന്ന് അവളെ പിടിച്ചു തള്ളിയതും ഒരേ സമയം ആയിരുന്നു..

നിനക്കാത്ത തള്ളൽ ആയതുകൊണ്ട് തന്നെ രാധിക നിലത്തേക്ക് വീണുപോയി…

ഔച്..

കയ്യിലെ പൊടി തട്ടിക്കൊണ്ട് മുഖം തിരിച്ചു നോക്കിയതും രാധിക കാണുന്നത് ആദത്തിന്റെ മുന്നിൽ ഒരു കവചമായി നിൽക്കുന്ന പാർവതിയെയാണ്.. ദേഷ്യത്താൽ പാർവതിയുടെ മുഖമെല്ലാം ചുവന്നിരുന്നു..

ഇത് കണ്ട രാധിക താഴെ നിന്നും ചാടി എഴുന്നേറ്റു പാർവതിയുടെ മുഖം നോക്കി ഒന്ന് പൊട്ടിക്കുവാൻ നോക്കി..how dare you…

പക്ഷേ അതിനു മുന്നേ ആ കൈയിൽ ആദം പിടിച്ചിരുന്നു.. ആദത്തിന്റെ പിടിയിൽ രാധികയ്ക്ക് തന്റെ കൈപ്പറഞ്ഞു പോകുന്നത് പോലെ തോന്നി…

ആാാാാ അറിയാതെ രാധിയൊന്നു നിലവിളിച്ചു പോയി…

രാധികയുടെ കയ്യിൽ നിന്നും പിടിവിട്ട് ആദം അവളുടെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു….

രാധികയ്ക്ക് തന്റെ  ഇടതു ചെവിയുടെയും കവിളിന്റെയും ഭാഗം മുഴുവൻ പറഞ്ഞു പോകുന്നത് പോലെ തോന്നി ചെവിയിൽ നിന്നും ഒരു മൂളൽ മാത്രം..

ദേഷ്യത്താൽ ആളിക്കത്തുന്ന രാധിക തിരിഞ്ഞ് ആദത്തിനെ ഒന്നു നോക്കിയതും അവനും അതേ ക്രൗരഭാവത്തിൽ അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു…

അവൻ അടിച്ച കവിളിൽ പതിയെ ഒന്ന് തലോടി കൊണ്ടു രാധിക ആദത്തിനോടായി പറഞ്ഞു “കൊള്ളാം…കൊള്ളാം ആദം സ്വന്തം ഭാര്യയെ അവരുടെ കൂടെ പറഞ്ഞുവിട്ട് ഇവിടെ വേലക്കാരിയുടെ കൂടെ…. ച്ചേ!!!നിനക്ക് ഇത്രയും നാണമില്ലാതെ പോയല്ലോ…

ആദം എനിക്കൊരു തെറ്റുപറ്റി അന്ന് നമ്മൾ വേർപിരിയുവാൻ പാടില്ലായിരുന്നു അന്നെനിക്കൊരു തെറ്റ് പറ്റിയതാണ്.. ആ തെറ്റ് തിരുത്തിക്കൊണ്ട് വീണ്ടും നിന്റെ ജീവിതത്തിലേക്ക് വരുവാൻ  ഞാൻ ആഗ്രഹിക്കുന്നു നീ എന്നെ സ്വീകരിച്ചേ പറ്റൂ എന്തൊക്കെ പറഞ്ഞാലും നിന്റെ ഇപ്പോഴത്തെ എന്ന് പറയുന്നവൾ എന്റെ സൗന്ദര്യത്തിന്റെയും സമ്പത്തിന്റെയും ഏഴയലത്ത് പോലും എത്തില്ല അതുകൊണ്ട് ഇപ്പോഴത്തെ ഈ കോടീശ്വരനായ ആദത്തിന് എന്തുകൊണ്ടും ചേർച്ച ഞാൻ തന്നെയാണ്..

എന്തു പറയുന്നു ആദം നീ എന്നെ നിന്റെ ജീവിതത്തിലേക്ക് സ്വീകരിക്കില്ലേ..

രാധിക അങ്ങനെ പറഞ്ഞതും പാർവതി ഞെട്ടിത്തരിച്ചു പോയി.. അവൾ ഒരു ഭയത്തോടെ തന്റെ താലിയെ കൈകൾ കൊണ്ട് ചേർത്തുപിടിച്ച് ആദത്തിനെ തന്നെ നോക്കി നിന്നുപോയി

രാധിക അങ്ങനെ പറഞ്ഞതും  ആദമൊന്നു പുഞ്ചിരിച്ചു പതിയെ നടന്നവളുടെ അടുത്തേക്ക് ചെന്നുകൊണ്ട് അവളുടെ മുഖത്ത് നോക്കി പറഞ്ഞു ഒരിക്കൽ   ചർദ്ദിച്ചത് ഞാൻ വീണ്ടും കഴിക്കാറില്ല നീയും നിന്റെ വീട്ടുകാരും ചെയ്യുന്ന ആ പ്രവർത്തി കുരിശിങ്കൽ തറവാട്ടിലെ ആദം ഒരിക്കലും ചെയ്യില്ല..

രാധികയ്ക്ക് ആദത്തിന്റെ വർത്താനം കേട്ടതും മുഖത്ത് അടിയേറ്റത് പോലെ തോന്നി.. അവൾ അറിയാതെ തന്നെ കണ്ണുകൾ അടച്ചു പോയി.

പിന്നെ ഒരു കാര്യം കൂടി ഉണ്ട് അതും പറഞ്ഞ് ആദം പാർവതിയുടെ ഷോൾഡറിലൂടെ തന്റെ  കൈകൾ ചേർത്ത് അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് രാധികയോടായി പറഞ്ഞു meet my beloved wife Mrs. Parvathy Adam kurishigal..

പാർവതിയെ തന്നിലേക്ക് ചേർത്ത് നിർത്തി എല്ലാം നേടിയെടുത്ത മുഖഭാവത്തോടെ രാധികയുടെ മുഖത്തേക്കു നോക്കി പറയുന്ന ആദത്തിനെ പകയെരിയുന്ന കണ്ണുകളോടെ രാധിക നോക്കി നിന്നു..

തുടരും

Leave a Reply

You cannot copy content of this page