ഇങ്ങനെ ഒരു മസാല തയ്യാറാക്കി മത്തി ഫ്രൈ ചെയ്തു നോക്കണേ.

മലയാളിയുടെ എന്നത്തേയും പ്രിയപ്പെട്ട ഒരു മത്സ്യമാണ് മത്തി. മത്തി കറി വെക്കുന്നതിനേക്കാൾ നമുക്കെലാം ഏറെ ഇഷ്ടം മത്തി ഫ്രൈ ചെയ്യുന്നതായിരിക്കും. എന്നാൽ ഇങ്ങനെ ഒരു മസാല തയ്യാറാക്കി നിങ്ങൾ മത്തി ഫ്രൈ ചെയ്തിട്ടുണ്ടോ. അപ്പോൾ നമുക്ക് ഈ മത്തി ഫ്രൈ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് എരിവുള്ള ഏഴ് പച്ചമുളക് ചേർക്കുക. ശേഷം അതിനൊപ്പം അരി എടുത്തുമാറ്റിയ ശേഷം ഏഴ് പച്ചമുളകിന്റെ തൊലിയും ചേർക്കുക.

ശേഷം അതിനൊപ്പം 15 പീസ് ചെറിയ ഉള്ളിയും, ഒരു കഷ്ണം ഇഞ്ചി ചെറുതായി മുറിച്ചതും, ഒരു കുടം വെളുത്തുള്ളി വൃത്തിയാക്കിയതും, ഒരു ടീസ്പൂൺ പെരിഞ്ജീരകവും, ഒരു ടീസ്പൂൺ കുരുമുളകും, ഒരു ടീസ്പൂൺ ഉപ്പും,അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു നാരങ്ങയുടെ നീരും, ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് മസാല നല്ലപോലെ അരച്ചെടുക്കുക. ശേഷം കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള മീനിലേക്ക് ഈ മസാല തേച്ചു പിടിപ്പിക്കുക.

എന്നിട്ട് കുറച്ചു വെളിച്ചെണ്ണയും മസാലയിലേക്ക് തേച്ചു മിക്‌സാക്കുക. എന്നിട്ട് മീനിനെ ഒരു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. എന്നിട്ട് മീനിനെ അതിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും മൂപ്പിച്ചെടുക്കുക. ശേഷം കുറച്ചു കപ്പ പുഴുക്കിനൊപ്പം ഇതും കൂട്ടി കഴിച്ചുനോക്കൂ. പൊളിയാണ്‌ മക്കളെ എല്ലാവരും ഈ രീതിയിൽ മസാല തയ്യാറാക്കി മത്തി ഫ്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page