വ്യാജ തേൻ തിരിച്ചറിയാൻ കുറച്ചു എളുപ്പവഴികൾ. ഇനിയാരും പറ്റിക്കപ്പെടില്ല.

ഒരുപാട് രോഗങ്ങൾക്ക് ശമനവും നല്ലൊരു ഔഷധിയുമാണ് തേൻ. എന്നാൽ ഇന്ന് വ്യാപകമായി വ്യാജ തേൻ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഈ വ്യാജ തേൻ കഴിക്കുന്നത് കൊണ്ട് തന്നെ ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ നമ്മെ തേടിവരുന്നതായിരിക്കും. അതുകൊണ്ട് തന്നെ നമുക്ക് കിട്ടുന്നത് നല്ലതാണോ അതോ വ്യാജമാണോ എന്ന് തിരിച്ചറിയാനുള്ള കുറച്ചു ടിപ്പുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

അതിനായി 2 ഗ്ലാസ്സുകളിലേക്ക് സാദാരണ വെള്ളമെടുക്കുക. ശേഷം വെള്ളത്തിലേക്ക് തേൻ ഒഴിച്ച് നോക്കുക. നല്ല തേനാണ് നമ്മുടെ കയ്യിലുള്ളത് എങ്കിൽ ഇത് ഗ്ലാസിന്റെ അടിത്തട്ടിലേക്ക് പോകുന്നത് നമുക്ക് കാണാൻ കഴിയും. വെള്ളത്തിൽ ഒട്ടും തന്നെ അലിയാതെ അടിയിൽ ഒരു ലെയർ പോലെ തേൻ കിട്ടുന്നതായിരിക്കും. എന്നാൽ വ്യാജ തേനാണ് നമ്മുടെ കയ്യിലുള്ളത് എങ്കിൽ വെള്ളത്തിലേക്ക് ഒഴിക്കുന്ന സമയം തന്നെ വെള്ളവും തേനുമായി മിക്‌സാകുന്നതായി നമുക്ക് കാണാൻ കഴിയും.

ഇനി മറ്റൊരു മാർഗത്തിലും നമുക്ക് തേൻ നല്ലതാണോ അതോ വ്യാജമാണോ എന്ന് തിരിച്ചറിയാൻ കഴിയും. അതിനായി ഒരു മെഴുകുതിരി കത്തിക്കുക. ശേഷം ഒരു തിരി എടുക്കുക. എന്നിട്ട് അതിനെ ഒന്ന് തേനിൽ മുക്കുക. എന്നിട്ട് തീയിലേക്ക് വെക്കുക. നല്ല തേനിലാണ് നമ്മൾ മുക്കിയത് എങ്കിൽ തിരി നിന്ന് കത്തുന്നതായി നമുക്ക് കാണാൻ കഴിയും. അതുമാത്രമല്ല വ്യാജ തേനാണ് എങ്കിൽ തീ കത്താതെ തിരി കരിഞ്ഞിരിക്കുന്നതും നമുക്ക് കാണാൻ സാധിക്കും.

ഇനി മറ്റൊരു മാർഗമാണ് ഒരു തീപ്പെട്ടി എടുക്കുക. ശേഷം ഒരു തിരി തേനിൽ മുക്കുക. ശേഷം തിരി കൊണ്ട് സാദാരണ പോലെ ഉരച്ചു കത്തിക്കുക. ഇനി കത്തുകയാണ് എങ്കിൽ അത് ഒർജിനൽ തേനാണ് എന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും. ഇനിമുതൽ തേൻ വാങ്ങുന്ന സമയങ്ങളിൽ തേൻ നല്ലതാണോ വ്യാജമാണോ എന്ന് ഇതിലേതെങ്കിലും വിദ്യ പരീക്ഷിച്ചു നോക്കിയ ശേഷം മാത്രം വാങ്ങുക. സ്വയം വഞ്ചിതരാകാതിരിക്കുക.

https://youtu.be/rQe9s1ha9-M

Leave a Reply