അവിയൽ രുചികരമാക്കാൻ ഈ രീതിയിൽ തയ്യാറാക്കൂ

അവിയൽ കഴിക്കാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു അവിയൽ ഉണ്ടാക്കിയാലോ. പലയിടങ്ങളിലും വ്യത്യസ്തമായ രീതിയിലാണ് അവിയൽ തയ്യാറാക്കുന്നത്. അപ്പോൾ ഇന്ന് നമുക്ക് കിടിലൻ ടേസ്റ്റിലുള്ള ഒരു അവിയൽ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് നീളത്തിൽ അരിഞ്ഞെടുത്ത പച്ചക്കറികൾ ചേർത്ത് കൊടുക്കുക. ഏത് പച്ചക്കറിയും അവിയലിൽ നീളത്തിൽ അരിഞ്ഞു ചേർത്ത് കൊടുക്കാവുന്നതാണ്.

ശേഷം എരിവിനാവശ്യമായ പച്ചമുളക് നീളത്തിൽ അരിഞ്ഞതും കൂടി പച്ചക്കറിയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി പച്ചക്കറിയിലേക്ക് അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മുളക്പൊടി, അവിയലിനാവശ്യമായ ഉപ്പും ചേർത്ത് ഇളക്കുക. ശേഷം അടച്ചു വെച്ച് ലോ ഫ്ളൈമിൽ മൂന്നു മിനിറ്റോളം പച്ചക്കറികൾ വേവിച്ചെടുക്കുക. ഏകദേശം മൂന്നു മിനിറ്റായപ്പോൾ പച്ചക്കറികളെല്ലാം പകുതിയോളം വെന്തു വന്നിട്ടുണ്ട്. ഇനി അവിയലിലേക്ക് വേണ്ട തേങ്ങാ അരച്ച മിക്സ് ചേർത്ത് കൊടുക്കുക.

ഇനി ഒരു മിക്സിയുടെ ജാറിലേക്ക് മുക്കാൽ കപ്പ് ചിരകിയ തേങ്ങയും, പത്തു പീസ് ചെറിയ ഉള്ളി അരിഞ്ഞതും, അര ടീസ്പൂൺ ചെറിയ ജീരകവും, മൂന്നു അല്ലി വെളുത്തുള്ളിയും ചേർത്ത് ഒന്ന് കറക്കിയെടുക്കുക. എന്നിട്ട് തേങ്ങാ മിക്സിനെ പച്ചക്കറിയിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം നാലു ടേബിൾ സ്പൂൺ തൈരും കൂടി ചേർത്ത് നന്നായി മിക്‌സാക്കുക. പച്ചക്കറികളും തൈരും എല്ലാം നല്ല പോലെ മിക്‌സാക്കി അടച്ചു വെച്ച് വീണ്ടും വേവിക്കുക.

മൂന്നു മിനിറ്റായപ്പോൾ പച്ചക്കറികളെല്ലാം വെന്തു പാകമായി വന്നിട്ടുണ്ട്. ശേഷം കുറച്ചു കറിവേപ്പിലയും, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ഇളക്കി ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ അവിയൽ തയ്യാറായിട്ടുണ്ട്. ഇനിമുതൽ എല്ലാവരും ഈ രീതിയിൽ അവിയൽ തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു അവിയലാണ് ഇത്.

Leave a Reply

You cannot copy content of this page