നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് ചപ്പാത്തി. എന്നാൽ മടക്ക് ചപ്പാത്തി നിങ്ങൾ കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഈ പലഹാരം നമുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് ആട്ട എടുക്കുക. ശേഷം അതിനൊപ്പം അര കപ്പ് മൈദയും കൂടി ചേർത്ത് കൊടുക്കുക. ഇനി മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് ഇളക്കുക. ശേഷം കുറെച്ചെയായി വെള്ളവും ചേർത്ത് മാവിനെ നല്ല സോഫ്റ്റായി കുഴച്ചെടുക്കുക.
ശേഷം സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ അടച്ചു വെച്ച് രണ്ട് മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി രണ്ട് മണിക്കൂറായപ്പോൾ ചപ്പാത്തി മാവ് നല്ല സോഫ്റ്റായി വന്നിട്ടുണ്ട്. ശേഷം മാവിനെ ഒന്നും കൂടി കുഴച്ച ശേഷം ചപ്പാത്തിക്ക് മാവ് എടുക്കുന്ന അളവിൽ ഓരോ ബോളുകളായി മാവിനെ ഉരുട്ടിയെടുക്കുക. ശേഷം ചപ്പാത്തി പലകയിൽ കുറച്ചു മൈദ വിതറിയ ശേഷം നല്ലപോലെ പരത്തിയെടുക്കുക. ശേഷം പരത്തിയെടുത്ത മാവിന്റെ ഉള്ളിലേക്ക് നെയ്യ് തടവുക.
എന്നിട്ട് മാവിനെ ഒരു സൈഡ് അകത്തേക്ക് മടക്കുക. എന്നിട്ട് അതിന്റെ മുകളിലേക്കും നെയ്യ് തടവുക. എന്നിട്ട് മറ്റേ സൈഡും അകത്തേക്ക് മടക്കി കൊടുക്കുക. ശേഷം നാലായി മടക്കിയെടുക്കുക. ചപ്പാത്തിയുടെ എല്ലാ സൈഡിലും നെയ് തടവുക. ഒരു ബോക്സ് പോലെ മടക്കിയെടുത്ത ചപ്പാത്തിയെ ഒരു പാത്രത്തിലേക്ക് വെക്കുക. എന്നിട്ട് എല്ലാ ചപ്പാത്തിയും ഇതുപോലെ തന്നെ മടക്കിയെടുക്കുക. എന്നിട്ട് എല്ലാം ഇതുപോലെ ചെയ്തെടുത്ത ശേഷം ഓരോന്നും വീണ്ടും പരത്തിയെടുക്കുക. ചതുരാകൃതിയിൽ പരത്തിയാൽ മതിയാകും.
സാദാരണ ചപ്പാത്തിയുടെ വലുപ്പത്തിൽ വേണം ഈ ചപ്പാത്തിയെയും പരത്തിയെടുക്കാൻ. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന പാനിലേക്ക് ഓരോ ചപ്പാത്തിയായി ഇട്ട് ചുട്ടെടുക്കുക. മീഡിയം ഫ്ളൈമിൽ വെച്ച് വേണം ചപ്പാത്തി ചുട്ടെടുക്കാൻ. എല്ലാ ചപ്പാത്തിയും ഇതുപോലെ ചുട്ടെടുക്കുക. ഉള്ളിൽ ലെയറുകൾ പോലുള്ള ചപ്പാത്തി തയ്യാറായിട്ടുണ്ട്. ഉള്ളിൽ നെയ്യ് പുരട്ടിയത് കൊണ്ട് തന്നെ നല്ല രുചിയാണിത്. എല്ലാവരും ഈ രീതിയിൽ ചപ്പാത്തി തയ്യാറാക്കി നോക്കണേ.
