മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ് മീൻകറി. പലയിടങ്ങളിലും പല രീതിയിലാണ് ഫിഷ് കറി തയ്യാറാക്കുന്നത് എങ്കിൽ പോലും പുതുമയാർന്ന മീൻ വിഭവങ്ങൾ കഴിക്കാൻ നമുക്കെല്ലാം ഏറെ ഇഷ്ടമാണ്. എന്നാൽ ഇന്ന് നമുക്ക് വ്യത്യസ്തമായ രുചിയിൽ അയല മുളകിട്ടത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ. അതിനായി ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ കാൽ ടീസ്പൂൺ ഉലുവ ചേർത്ത് പൊട്ടിക്കുക.
ശേഷം ഉലുവ പൊട്ടി വരുമ്പോൾ മറ്റൊരു മൺചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് ഈ എണ്ണയും ഉലുവയും ചേർത്ത് കൊടുക്കുക. ശേഷം ലോ ഫ്ളൈമിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ മുളകുപൊടിയും, അര ടേബിൾ സ്പൂൺ കാശ്മീരി മുളക് പൊടിയും ചേർത്ത് നല്ലപോലെ ഇളക്കുക. നല്ലപോലെ ചൂടായി വന്ന മുളകുപൊടിയിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലപോലെ വഴറ്റുക. നല്ലപോലെ വാടി വന്ന തക്കാളിയിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി കൂടി ചേർത്ത് ഇളക്കുക.
ശേഷം ഒരു നാലഞ്ച് വെളുത്തുള്ളി ചതച്ചത്, ഒരു ചെറിയ പീസ് ഇഞ്ചി ചതച്ചതും കൂടി കറിയിലേക്ക് ചേർക്കാം. ശേഷം കുറച്ച് കറിവേപ്പിലയും ചേർത്ത് കൊടുക്കുക. ഇനി ഈ കറിക്കാവശ്യമായ പുളി ചേർത്തു കൊടുക്കുക. രണ്ട് പീസ് കൊടംപുളിയാണ് എടുത്തിട്ടുള്ളത്. ശേഷം കറിക്കാവശ്യമായ വെള്ളവും ഉപ്പും ചേർത്ത് ഇളക്കുക. ചൂടുവെള്ളം വേണം കറിയിലേക്ക് ചേർത്ത് കൊടുക്കാൻ. ഒന്നരക്കപ്പ് വെള്ളമാണ് ആവശ്യമായി വന്നിട്ടുള്ളത്. ശേഷം കറി തിളക്കാനായി അനുവദിക്കുക.
ശേഷം നല്ലപോലെ തിളച്ചുവന്ന കറിയിലേക്ക് 2 പച്ചമുളക് ചേർത്ത് കൊടുക്കുക. എന്നിട്ട് കറി നല്ലപോലെ തിളച്ചു വരുമ്പോൾ കറിക്ക് ആവശ്യമായ അരകിലോ മീൻ ചേർത്ത് കൊടുക്കുക. ഇവിടെ ഈ കറി തയ്യാറാക്കാനായി അയല മീനാണ് എടുത്തിട്ടുള്ളത്. ശേഷം അടച്ചുവെച്ച് കറി നല്ലപോലെ വേവിക്കുക. ഇടയ്ക്കിടെ ചട്ടിയോടെ എടുത്തു ചുറ്റിച്ചു കൊടുക്കുക. ശേഷം കുറച്ച് കറിവേപ്പിലയും ഇട്ട് നല്ലപോലെ അടച്ചു വയ്ക്കുക. എന്നിട്ട് കുറച്ച് നേരം കൂടി തിളപ്പിച്ചശേഷം ഒന്ന് വറ്റി വരുമ്പോൾ ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് അടച്ചു വെക്കുക.
ശേഷം രണ്ടുമണിക്കൂറോളം കറി അടച്ചു മാറ്റിവയ്ക്കുക. ശേഷം സെർവ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള അയല മുളകിട്ടത് ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും, വളരെ രുചികരമായിട്ടുള്ളതുമായ ഒരു കറിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

by