ബീഫ് റോസ്റ്റും, ചിക്കൻ റോസ്റ്റുമൊക്കെ മടുത്തെങ്കിൽ സോയ പെപ്പർ റോസ്റ്റ് തയ്യാറാക്കി നോക്കൂ, പൊളി ഐറ്റം

ഇന്ന് നമുക്ക് സോയ കൊണ്ട് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു വിഭവം തയ്യാറാക്കിയാലോ. സോയാ പെപ്പർ റോസ്റ്റാണ് ഇന്ന് തയ്യാറാക്കുന്നത്. ബീഫും ഫിഷുമൊന്നുമില്ലാത്ത ദിവസങ്ങളിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന നല്ലൊരു റെസിപ്പിയാണിത്. ചോറിനൊപ്പവും, പലഹാരങ്ങൾ ക്കൊപ്പവുമെല്ലാം നല്ല ടേസ്റ്റാണിത്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം. അതിനായി 150 ഗ്രാം സോയ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം സോയയിലേക്ക് മുങ്ങിക്കിടക്കാൻ പാകത്തിന് തിളച്ച വെള്ളം ചേർത്ത് 15 മിനിട്ടോളം റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കുക.

15 മിനിറ്റ് ആയപ്പോൾ സോയ നല്ലപോലെ കുതിർന്നു കിട്ടിയിട്ടുണ്ട്. ശേഷം ഈ തിളച്ചവെള്ളം മാറ്റിയ ശേഷം നല്ലപോലെ രണ്ടു മൂന്നു പ്രാവശ്യം കഴുകി എടുക്കുക. എന്നിട്ട് കഴുകിയെടുത്ത സോയയെ കൈകൊണ്ട് നല്ലപോലെ വെള്ളം പിഴിഞ്ഞു കളഞ്ഞെടുക്കുക. ശേഷം വെള്ളം പിഴിഞ്ഞെടുത്ത സോയയെ മൂന്ന് പീസുകളായി മുറിച്ചെടുക്കുക. ശേഷം ഒരു പാനിലേക്ക് മാറ്റുക. ശേഷം അതിനൊപ്പം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും, രണ്ട് പച്ചമുളക് നീളത്തിൽ കീറിയത്, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, മുക്കാൽ ടീസ്പൂൺ പെരുഞ്ചീരകം പൊടിച്ചതും, ഒരു ടേബിൾ സ്പൂൺ കുരുമുളക് പൊടിയും, ഒരു ടേബിൾ സ്പൂൺ മല്ലിപൊടിയും ചേർക്കുക.

ശേഷം പാകത്തിനുള്ള ഉപ്പും, കുറച്ചു കറിവേപ്പിലയും, ഒരു സവാളയുടെ പകുതി സ്ലൈസാക്കിയതും, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നല്ലപോലെ കൈകൊണ്ട് ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം അര കപ്പ് വെള്ളവും ചേർത്ത് അടച്ചുവെച്ച് സോയ വേവിച്ചെടുക്കുക. ശേഷം ഇടയ്ക്കിടെ ഇളക്കി സോയ നല്ലപോലെ വേവിക്കുക. പാകത്തിനു വെന്തു വന്നിട്ടുള്ള സോയ വേറൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം വേറൊരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എന്നിട്ട് അതിനൊപ്പം ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത്, ഒരു ടേബിൾസ്പൂൺ ഇഞ്ചി നീളത്തിൽ അരിഞ്ഞതും ചേർത്ത് നല്ലപോലെ വഴറ്റുക.

ശേഷം രണ്ട് പച്ചമുളക് നീളത്തിൽ കീറിയത് ചേർത്ത് വഴറ്റിയെടുക്കുക.
ശേഷം ഇതെല്ലാം നല്ലപോലെ വാടി വരുമ്പോൾ ഒന്നര സവാള ചെറിയ പീസായി മുറിച്ചതും ചേർത്ത് നല്ലപോലെ ഇളക്കി വഴറ്റുക. ഇനി സവാള നല്ലപോലെ വാടി വരുമ്പോൾ ഒരു ചെറിയ തക്കാളി ചെറിയ പീസുകളായി മുറിച്ചത് ചേർത്ത് നല്ലപോലെ വഴറ്റുക. എന്നിട്ട് നല്ലപോലെ വഴറ്റി ഉടച്ചെടുക്കുക. ശേഷം അര കപ്പ് ക്യാപ്സിക്കവും ചേർത്ത് നല്ലപോലെ ഇളക്കി വഴറ്റുക. ശേഷം ഇതെല്ലാം നല്ലപോലെ വഴറ്റിയെടുത്തു കഴിഞ്ഞാൽ ഇതിലേക്ക് മുക്കാൽ ടീസ്പൂൺ ഗരം മസാലയും, രണ്ട് ടീസ്പൂൺ കുരുമുളകുപൊടിയും, ഒരു ടീസ്പൂൺ മല്ലി പ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി വഴറ്റുക.

മസാലകളെല്ലാം നല്ലപോലെ വാടി വരുമ്പോൾ രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ്, ഒന്നര ടേബിൾ സ്പൂൺ ചില്ലി സോസും, ഒന്നര ടേബിൾ സ്പൂൺ സോയാസോസ്, ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക. എന്നിട്ട് നേരത്തെ വേവിച്ച് മാറ്റി വെച്ചുള്ള സോയയും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം ഇതിലേക്ക് കാൽക്കപ്പ് കട്ടിയുള്ള തേങ്ങാപ്പാലും, പാകത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി വേവിക്കുക. ശേഷം ഒരു ടീസ്പൂൺ നെയ്യും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള സോയാ പെപ്പർ റോസ്റ്റ് ഇവിടെ തയ്യാറായിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ, കൂടുതൽ അറിവിലേക്കായി പോസ്റ്റ് ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page